For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയുടെ ഭര്‍ത്താവായി അഭിനയിച്ചു, സീരിയലിലെ പെണ്‍വേഷം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് നടന്‍ അരുണ്‍ രാഘവൻ

  |

  പൂക്കാലം വരവായ് സീരിയലിലെ അഭിമന്യൂവായി തിളങ്ങി നില്‍ക്കുകയായിരുന്നു നടന്‍ അരുണ്‍ രാഘവന്‍. മൃദുല വിജയും അരുണ്‍ രാഘവും തമ്മിലുള്ള കോംബോ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ഈ സീരിയലിന് മുന്‍പ് നിരവധി ഹിറ്റ് സീരിയലുകളിലും അരുണ്‍ അഭിയയിച്ചിട്ടുണ്ട്. അരുണിന്റെ തുടക്കം തന്നെ നായകനായിട്ടായിരുന്നു. സീരിയലിന് പുറമേ സിനിമയിലും അഭിനയിച്ചിട്ടുള്ള താരം ഭാവനയുടെ ഭര്‍ത്താവിന്റെ റോളിലും എത്തിയിട്ടുണ്ട്. അന്ന് മുതല്‍ ഭാവനയുമായി തുടങ്ങിയ സൗഹൃദം ഇന്നും തുടര്‍ന്ന് പോരുകയാണെന്ന് പറയുകയാണ് താരമിപ്പോള്‍.

  ഭാവനയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും മറ്റൊരു യാത്രയുടെ തിരക്കിലായത് കൊണ്ട് പോവാന്‍ സാധിച്ചിരുന്നില്ല. അതുപോലെ തന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് സമ്മാനിച്ചത് ഭാര്യ എന്ന സീരിയലിലൂടെയാണെന്നും താരം വ്യക്തമാക്കുന്നു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിലെ ഐസ് ബ്രേക്ക് വിത്ത് വീണ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അരുണ്‍ രാഘവന്‍. ഒരൊറ്റ സീരിയലില്‍ തന്നെ ഒന്നിലധികം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നതായും താരം പറയുന്നു.

  ''ഭാര്യയെന്ന പരമ്പര കരിയറിലെ വലിയൊരു ടേണിങ്ങ് പോയിന്റായിരുന്നു എന്നാണ് അരുണ്‍ രാഘവ് പറയുന്നത്. സ്ത്രീ വേഷം അവതരിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഭിനേതാവെന്ന നിലയില്‍ എന്റെ തന്നെ കഴിവ് തെളിയാനുള്ള അവസരമായിരുന്നു അത്. സീരിയലുകളില്‍ ഒരു കഥാപാത്രമായി തന്നെ പോവുമ്പോള്‍ ബോറടിയുണ്ടാവാറുണ്ട്. ഭാര്യയില്‍ എനിക്ക് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ശരത് എന്ന കഥാപാത്രമാണ് ഏറ്റവും കൂടുതല്‍ പോയത്. അത് മുഴുനീളം ഉണ്ടെങ്കിലും അതിന്റെ പാരലല്‍ ആയാണ് മറ്റ് കഥാപാത്രങ്ങളെല്ലാം വന്നത്. സൂര്യന്‍, ഷാജഹാന്‍, യാമിനി അങ്ങനെ കുറേ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.

  യാമിനി എന്ന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാന്‍ എടുത്ത മുന്‍കരുതലുകള്‍ എങ്ങനെയാണെന്നും അരുണ്‍ സൂചിപ്പിച്ചിരുന്നു. വീട്ടില്‍ ഭാര്യയെയും അമ്മയെയും ചുറ്റിലുമുള്ള പെണ്‍കുട്ടികളെയുമെല്ലാം താന്‍ നിരീക്ഷിച്ചിരുന്നു. അവരുടെ നടത്തവും ലിപ്‌സിങ്ങുമൊക്കെയ നോക്കി. പിന്നെയാണ് വാക്സിങ്ങ് ചെയ്തത്. ഭാര്യയും കസിന്‍ സഹോദരിയും കൂടിയായിരുന്നു വാക്സിങ്ങ് ചെയ്തത്. ഷേവ് ചെയ്തതും വേറെ തരത്തിലാണ്. ഷേവ് ചെയ്യുന്നതിന് മുന്‍പായാണ് കോസ്റ്റ്യൂം സെലക്റ്റ് ചെയ്യാന്‍ പോയത്. ലോഡീസ് സെക്ഷനിലേക്കായിരുന്നു പോയത്. ഈ താടീം മീശേം വെച്ചായിരുന്നു ലേഡീസ് ഡ്രസ് ട്രയല്‍ ചെയ്തത്.

  ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ അഞ്ജലി, താൻ അല്ല, ഗോപികയുടെ വാക്കുകൾ വൈറൽ

  ആദ്യമൊക്കെ ഭയങ്കര മടിയായിരുന്നു. എല്ലാ ദിവസവും ചെയ്യണമല്ലോ എന്നോര്‍ത്തപ്പോള്‍ മടിയൊക്കെ മാറി. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. ഓരോന്നും ഇട്ട് വരുമ്പോള്‍ അവിടെ ഉള്ള സെയില്‍സ് ഗേള്‍സ് വരെ എല്ലാവരും ചിരിക്കുമായിരുന്നു. ആ കഥാപാത്രം ലാസ്റ്റായപ്പോഴെക്കും സാരിയൊക്കെ ഉടുക്കാന്‍ ഞാന്‍ തന്നെ പഠിച്ചു. തന്റെ വിക്കി പീഡിയയിലെ ഫോട്ടോ ഭാര്യ സീരിയലിലെ കഥാപാത്രത്തിന്റേത് ആയിരുന്നു. സീരിയലില്‍ അങ്ങനെയൊരു കഥാപാത്രത്തെ ലഭിക്കുകയെന്നത് അപൂര്‍വ്വമായി ലഭിക്കുന്നതാണ്. ഇത്രയും കഥാപാത്രം പ്ലാന്‍ ചെയ്തിരുന്നില്ല. 2 എണ്ണമേ പ്ലാന്‍ ചെയ്തുള്ളൂ. ആളുകള്‍ ഇത് ഇഷ്ടപ്പെട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴും ആളുകള്‍ അതിനെ കുറിച്ച് പറയാറുണ്ടെന്നും അഭിമുഖത്തില്‍ അരുണ്‍' സൂചിപ്പിക്കുന്നു.

  മറ്റു നടിമാരുടെ ഭർത്താക്കന്മാരെ പോലെയാവില്ല ഭാവനയുടെ ഭർത്താവ്, ഭാവന സിനിമയിൽ തുടരുമോ??

  ഐടി ഫീല്‍ഡില്‍ നിന്നുമാണ് അരുണ്‍ രാഘവ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. കാണാകണ്മണി, സ്ത്രീപദം, ഭാര്യ, പൂക്കാലം വരവായ്, തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഭാര്യ എന്ന സീരിയലിലാണ് പത്തോളം കഥാപാത്രങ്ങള്‍ ഒരുമിച്ച് ചെയ്തത്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അരുണിനെ കുറിച്ചുള്ള ഓര്‍മ്മകളെല്ലാം ഈ സീരിയലിലൂടെയാണെന്ന് പറയാം.


  സ്വന്തമായി കാർ ഓടിച്ച് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പേളി; അന്ന് ഫ്രണ്ട്‌സ് തിരിഞ്ഞ് നോക്കിയില്ലെന്നും താരം

  Read more about: actor serial
  English summary
  Pookalam Varavayi Fame Arun Raghavan About Bhavana And His Female Character In Bharya Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X