For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീയുടെ വേഷത്തിൽ അനുഭവിച്ചത് ചില്ലറയല്ല; പ്രണയ വിവാഹത്തെ കുറിച്ചും പറഞ്ഞ് പൂക്കാലം വരവായ് താരം അരുൺ രാഘവ്

  |

  പൂക്കാലം വരവായ് സീരിയലിലെ അഭിമന്യൂ എന്ന നായക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത താരമാണ് അരുണ്‍ രാഘവ്. പരമ്പരയില്‍ ലേശം ദേഷ്യക്കാരന്‍ ആണെങ്കിലും പൊതുവേ സൗമ്യനായി സംസാരിക്കുന്ന പ്രകൃതമാണ് താരത്തിന്റേത്. മുന്‍പ് ഭാര്യ എന്ന ഹിറ്റ് സീരിയലില്‍ പെണ്‍വേഷത്തിലെത്തി കൈയടി നേടി എടുത്തിരുന്നു.

  പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

  നടന്‍ ദിലീപ് പറഞ്ഞത് പോലെ ആ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവര്‍ തനിക്കും ഉണ്ടായിരുന്നതായിട്ടാണ് അരുണിപ്പോള്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സ്ത്രീകഥാപാത്രത്തെ കുറിച്ചും തന്റെ പ്രണയ വിവാഹത്തെ പറ്റിയും അരുണ്‍ മനസ് തുറക്കുന്നത്. വിശദമായി വായിക്കാം...

  ഞാന്‍ ഫീമെയില്‍ കഥാപാത്രം ചെയ്യുന്നതിന് മുന്‍പ് ദിലീപേട്ടനൊക്കെ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ആ വേഷം ചെയ്ത ശേഷം ഒരു ഹാങ് ഓവര്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതെന്താണെന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. ഒരു കഥാപാത്രം ചെയ്താല്‍ അതങ്ങ് ഇറങ്ങി പോവാന്‍ എന്താണ് ബുദ്ധിമുട്ടുള്ളത് എന്ന് കരുതിയെങ്കിലും ഞാനത് ശരിക്കും അനുഭവിച്ചു. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് വീട്ടില്‍ നിന്ന് തന്നെ ആരംഭിച്ചിരുന്നു. കൈയിലെ വാക്‌സിങ്ങ് ഒക്കെ വീട്ടില്‍ ഭാര്യയും വല്യച്ഛന്റെ മകളും ചേര്‍ന്ന് ചെയ്ത് തന്നു.

  സെറ്റിലെത്തി കഴിഞ്ഞിട്ടുള്ള വലിയ ടാസ്‌ക് രണ്ട് നേരമെങ്കിലും ഷേവ് ചെയ്യണമെന്നതാണ്. രാവിലെ ഷേവ് ചെയ്തത് ആണെങ്കിലും വൈകുന്നേരം ആവുമ്പോഴെക്കും ചെറിയ കുറ്റികളൊക്കെ വരും. എച്ച്ഡി വിഷ്യൂല്‍സ് ആവുമ്പോള്‍ അത് എടുത്ത് കാണിക്കുന്നത് കൊണ്ട് വീണ്ടും ഷേവ് ചെയ്യണം. അന്നേരം കുരു വരികയും അത് പൊട്ടുകയും ചെയ്യും. അതിന് മുകളില്‍ വീണ്ടും ഷേവ് ചെയ്തിട്ടുണ്ട്. പിന്നെ വിഗ്. അത്രയും നീളമുള്ള മുടി എന്റെ ഒര്‍ജിനല്‍ മുടിയില്‍ കുത്തി വെക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ട് വരും.

  കോണ്‍ടാക്ട് ലെന്‍സും ഉപയോഗിച്ചിരുന്നു. ആറ് മണിക്കൂറില്‍ കൂടുതല്‍ അത് ഉപയോഗിക്കരുതെന്ന് എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ വച്ചിട്ട് കണ്ണില്‍ ഇന്‍ഫെഷന്‍ വരെ വന്നു. രണ്ടര മൂന്ന് മാസത്തോളം ആ ഗെറ്റപ്പിലായിരുന്നു ഞാന്‍. ഭാര്യ അടക്കമുള്ളവരെ കണ്ട് പഠിച്ചാണ് സ്ത്രീകളുടെ മാനറിസം കൊണ്ട് വന്നത്. അങ്ങനെ മാനസികമായി അതില്‍ നിന്നും മാറി വരാന്‍ കുറച്ച് സമയമെടുത്തു.

  ലവ് കം അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്താണ്. ഞങ്ങളുടെ കോമണ്‍ ബന്ധുവിന്റെ വിവാഹം ബാംഗ്ലൂര്‍ വെച്ച് നടത്തി. അച്ഛന്‍ സ്റ്റുഡിയോ നടത്തുന്നത് കൊണ്ട് വിവാഹക്ഷണത്തിനൊപ്പം അവിടെ ഫോട്ടോ എടുക്കാനും പറഞ്ഞിരുന്നു. അങ്ങനെ എന്നെ കൂടെ കൂട്ടി അച്ഛന്‍ ഫോട്ടോയും ഞാന്‍ വീഡിയോഗ്രാഫറുമായി. അതുകൊണ്ട് തന്നെ ഒറ്റ ഫോട്ടോയിലും ഞാനും അച്ഛനുമില്ല.

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  ദിവ്യ എടുത്തൊരു ഫോട്ടോയില്‍ ഞങ്ങളുണ്ടായിരുന്നു. അതെനിക്ക് അയച്ച് തരാന്‍ പറഞ്ഞു. അങ്ങനെ മെല്ലേ ചാറ്റ് തുടങ്ങി. ഓര്‍ക്കുട്ട് വഴിയുള്ള ചാറ്റിനിടയിലാണ് ഞങ്ങള്‍ രണ്ടാളുടെയും ജന്മദിനം ഒരു ദിവസമാണെന്ന് അറിയുന്നത്. വര്‍ഷം വേറെ ആണെങ്കിലും നവംബര്‍ 24 നാണ് പിറന്നാള്‍. അത് കുറച്ച് കൂടി അടുപ്പത്തിലാക്കി. തന്റെ 25-ാമത്തെ വയസില്‍ ആയിരുന്നു വിവാഹം.

  Read more about: serial
  English summary
  Pookalam Varavayi Fame Arun Raghavan Opens Up About Marriage And His Female Character In Bharya Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X