For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിവാഹം കഴിക്കുമ്പോള്‍ ഈഗോ ക്ലാഷുകള്‍ ഉണ്ടാകുമെന്ന് പലരും പറഞ്ഞു, തുറന്നുപറഞ്ഞ് യുവ

  |

  നടി മൃദുല വിജയും യുവകൃഷ്ണയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. എന്‍ഗേജ്‌മെന്റിന് പിന്നാലെയാണ് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പൂക്കാലം വരവായി പരമ്പരയിലൂടെ മിനിസക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന താരമാണ് മൃദുല. മഞ്ഞില്‍ വിരിഞ്ഞ് പൂവ് സീരിയലിലൂടെ യുവയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

  ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. നടി രേഖ രതീഷ് വഴി വന്ന ആലോചനയെ തുടര്‍ന്നായിരുന്നു മൃദുലയും യുവയും ഒന്നാകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവാഹ വാര്‍ത്ത ഇരുവരും എല്ലാവരെയും അറിയിച്ചത്.

  ആറ് മാസം കഴിഞ്ഞ ശേഷമായിരിക്കും വിവാഹമെന്ന് എന്‍ഗേജ്‌മെന്റ് ദിവസം മൃദുലയും യുവയും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കടുത്ത പ്രണയത്തിലാണ് ഇരുവരും. അടുത്തിടെ വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് മൃദുലയ്ക്ക് യുവ നല്‍കിയ സര്‍പ്രൈസ് ഗിഫ്‌റ്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു വലിയ പാവക്കുട്ടിയെ ആണ് മൃദുലയ്ക്ക് യുവ സമ്മാനിച്ചത്. യുവ തന്നെയായിരുന്നു ഇത് തന്‌റെ വ്‌ളോഗ് വീഡിയോയിലൂടെ പങ്കുവെച്ചത്.

  അതേസമയം മൃദുലയുമായുളള വിവാഹത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവ മനസുതുറന്നിരുന്നു. വിവാഹ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഒരുപാട് പേര്‍ നെഗറ്റീവ് അഭിപ്രായങ്ങളുമായി വന്നിരുന്നു എന്നും യുവ പറഞ്ഞു. ഒരേ ഇന്‍ഡസ്ട്രയില്‍ നിന്ന് കല്യാണം കഴിച്ചാല്‍ ഈഗോ ക്ലാഷുകള്‍ ഉണ്ടാകുമെന്നാണ് പലരും പറഞ്ഞത്.

  അത്തരം വിവാഹങ്ങളില്‍ 90 ശതമാനവും സക്‌സസ് ആകില്ലെന്നും ഉപദേശിച്ചു. എന്നാല്‍ ഞാന്‍ എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ആളാണെന്ന് യുവ പറയുന്നു. നിങ്ങളുടെ വര്‍ക്ക് ലൈഫ് എറ്റവും നന്നായി മനസിലാക്കാന്‍ കഴിയുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുക എന്നത് ഒരു ഭാഗ്യമല്ലെ. എന്റെ തിരക്കുകളെ പറ്റി അവളെ എനിക്ക് ഒരിക്കലും കണ്‍വിന്‍സ് ചെയ്യേണ്ട അവസ്ഥ വരില്ല.

  സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

  അതുപോലെ മൃദുലക്ക് ജോലി സംബന്ധമായ ഒരു പ്രശ്‌നം വന്നാല്‍ ഒരേസമയം ഭര്‍ത്താവ് എന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും എനിക്ക് അവളെ സപ്പോര്‍ട്ട് ചെയ്യാം. യുവ പറഞ്ഞു. ഞങ്ങളുടെ വിവാഹ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഫേക്ക് ന്യൂസ് ആണെന്നാണ് എല്ലാവരും കരുതിയതെന്ന് യുവ പറയുന്നു. എന്നാല്‍ ഇപ്പോള്ഡ ഞങ്ങളുടെ ഒത്തുച്ചേരലില്‍ എറ്റവും സന്തോഷം അവര്‍ക്കുതന്നെയാണെന്നും നടന്‍ പറഞ്ഞു. മൃദുലയ്ക്ക് സുഖമല്ലേ എന്നാണ് എവിടെപ്പോയാലും ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. അഭിമുഖത്തില്‍ യുവകൃഷ്ണ പറഞ്ഞു

  Read more about: mridula vijay
  English summary
  Pookalam Varavayi Fame Mridula Vijay Opens Up Friends Reaction On Her Marriage With Yuva Krishna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X