For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുശ്രീ വിവാഹമോചിതയായോ? കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കി? നടിയുടെ മറുപടിയിങ്ങനെ

  |

  സീരിയല്‍ നടി അനുശ്രീയുടെ ഒളിച്ചോട്ട കല്യാണം പോലെ നടി ഭര്‍ത്താവുമായി പിരിഞ്ഞതും വലിയ വാര്‍ത്തയായി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ കുഞ്ഞിന് ജന്മം കൊടുത്ത നടി പ്രസവത്തിന് ആശുപത്രിയില്‍ പോയത് മുതല്‍ പ്രശ്‌നങ്ങളിലായിരുന്നു. മകന്റെ നൂലുകെട്ടിന് ഭര്‍ത്താവ് വരാത്തതടക്കം തങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അനുശ്രീ തുറന്ന് പറഞ്ഞിരുന്നു.

  അനുശ്രീയും ഭര്‍ത്താവും വിവാഹമോചിരായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് നടിയുടെ മറുപടി. മാത്രമല്ല കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിട്ടില്ലെന്നും ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തെ കുറിച്ചും സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ അനുശ്രീ പറയുന്നു.

  Also Read: എന്റെ മോശം സ്വഭാവം അതായിരുന്നു; അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തുവെന്ന് നടി മീര ജാസ്മിന്‍

  വിഷ്ണു ഒരു ദിവസം കുഞ്ഞിനെ കാണാന്‍ വന്നിരുന്നു. ആ ഫോട്ടോ ഒരുപാട് വൈറലായി. കുഞ്ഞിനെ കാണാന്‍ വിഷ്ണു വന്നു, പക്ഷേ അനുശ്രീ സമ്മതിച്ചില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. ഞാന്‍ സമ്മതിക്കാതെ എന്റെ വീട്ടില്‍ കയറി വന്ന് സോഫയിലിരുന്ന് എങ്ങനെ ഫോട്ടോ എടുക്കാനാണെന്ന് അനുശ്രീ ചോദിക്കുന്നു. ഞാനൊരിക്കലും സമ്മതിക്കാതെ ഇരുന്നിട്ടില്ല. അവന്റെ കൊച്ചിനെ കാണരുതെന്ന് ഞാനെങ്ങനെ പറയാനാണ്.

  Also Read: മതം മാറി ക്രിസ്ത്യാനിയാവേണ്ടി വന്നു; ഹിന്ദു വധുവാകണമെന്ന ആഗ്രഹമുണ്ട്, ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് വിനീഷ

  നിന്റെ കൊച്ചിനെ കാണാനുള്ള അധികാരമില്ലെന്ന് ഞാനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ല. നീ വേണമെങ്കില്‍ വരികയും കുഞ്ഞിനെ കാണുകയും ചെയ്‌തോ, എനിക്ക് യാതൊരു പ്രശ്‌നമവുമില്ല. പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതില്ല. കാരണം വിഷ്ണുവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം വന്നാല്‍ മതിയെന്നാണ് പറഞ്ഞത്.

  മകന് ചെയ്യാനുള്ള ഉത്തരവാദിത്തങ്ങളൊക്കെ നീ ചെയ്ത് വെച്ചോളൂ. കാരണം ഒരിക്കല്‍ കുഞ്ഞ് നിന്നോട് അതിനെ കുറിച്ച് ചോദിക്കും. എനിക്കെന്റെ അച്ഛന്റെ അടുത്ത് പോവണം, അച്ഛനില്‍ നിന്നും അത് വാങ്ങിക്കണം എന്നൊക്കെ പിന്നീടൊരിക്കല്‍ അവന്‍ ചോദിച്ചേക്കും. അന്നവന്‍ ചോദിക്കുന്നത് വരെ നീയൊന്നും ചെയ്യേണ്ടതില്ല. എനിക്ക് വേറെ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തത് കൊണ്ട് അതൊക്കെ ഞാന്‍ ചെയ്‌തോളം എന്നേ ഭര്‍ത്താവിനോട് താന്‍ പറഞ്ഞിട്ടുള്ളുവെന്ന് അനുശ്രീ വ്യക്തമാക്കുന്നു.

  കുഞ്ഞിനെ കാണാന്‍ വരാന്‍ അധികാരമില്ലെന്നും നീ വരരുതെന്നും ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയാണ് അവന്‍ ഓണത്തിന് മുന്‍പ് മകന്റെ അടുത്ത് വരികയും കുഞ്ഞിനെ കണ്ടിട്ട് ഫോട്ടോയൊക്കെ എടുത്തിട്ട് പോയതുമെന്ന് നടി വീണ്ടും ആവര്‍ത്തിച്ച് പറയുന്നു. അതേ സമയം സാമ്പത്തിക പ്രശ്‌നമാണ് തങ്ങള്‍ക്കിടയില്‍ വില്ലനായി വന്നതെന്ന് നടി പറഞ്ഞിരുന്നു. അത്തരത്തില്‍ അനുശ്രീയുടെ എടുത്ത് ചാട്ടത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് വീഡിയോയുടെ താഴെ കമന്റുകളിലൂടെ വരുന്നത്.

  'ജീവിതമെന്ന് പറഞ്ഞാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവിന് അവരുടെ വീട്ടിലെ ചിലവ് നോക്കാതിരിക്കാന്‍ പറ്റുമോ. എല്ലാര്‍ക്കും സാമ്പത്തിക ഭദ്രത ഉണ്ടായിക്കോളണം എന്നില്ല. കല്യാണം കഴിഞ്ഞെന്ന് കരുതി നിന്റെ കാര്യങ്ങള്‍ മാത്രം നോക്കി അയാളുടെ വീട്ടിലെ കാര്യങ്ങള്‍ നോക്കാതിരിക്കാന്‍ പറ്റുമോ. പൈസ ഇല്ല എന്നുള്ള കാര്യം അറിഞ്ഞു കൊണ്ട് തന്നെയല്ലേ വിവാഹം കഴിച്ചത്. ഇപ്പോളൊരു കുഞ്ഞായതിന് ശേഷം ഇങ്ങനൊരു തീരുമാനം എടുത്തത് വളരെ തെറ്റായി പോയി.

  കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് അച്ഛനമ്മമാരുടെ സ്‌നേഹമാണ്. അതു പണം ഇല്ല എന്നതിന്റെ പേരില്‍ നിഷേധിക്കരുത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പൈസ അത്യാവശ്യമായി വന്നേക്കാം.. എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ വേണ്ടെന്ന് വച്ചാല്‍ അതാണ് ഏറ്റവും വലിയ മണ്ടത്തരം.. എന്നും ഒരു ആരാധിക അനുശ്രീയോട് പറയുന്നു.

  Read more about: anusree അനുശ്രീ
  English summary
  Pookalam Varavayi Serial Actress Anusree About Her Divorce News Wih Hubby Vishnu Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X