വിവാഹശേഷം കൂടുതല്‍ വഴക്കുണ്ടാക്കുന്നത് ഞാനാണ്; വിഷ്ണു വേറെ പിള്ളേരെ എടുക്കുന്നത് പോലും ഇഷ്ടമല്ലെന്ന് അനുശ്രീ
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അനുശ്രീ. കഴിഞ്ഞ വര്‍ഷമാണ് നടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. സീരിയല്‍ ലൊക്കേഷനില്‍ നിന്നും വിവാഹവേഷത്തില്‍ നില്‍ക്കുന്ന അനുവിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും. സീരിയല്‍ ക്യാമറമാനായ വിഷ്ണുവിനെയാണ് നടി വിവാഹം കഴിച്ചത്.
ഏറെ കാലം പ്രണയത്തിലായിരുന്ന താരങ്ങള്‍ പെട്ടെന്നൊരു ദിവസം വളരെ രഹസ്യമായിട്ടാണ് വിവാഹിതരാവുന്നത്. തന്റെ വീട്ടില്‍ പ്രണയത്തെ ശക്തമായി എതിര്‍ത്തത് കൊണ്ട് വിഷ്ണുവിനൊപ്പം ഇറങ്ങി പോരുക ആയിരുന്നുവെന്നാണ് അനുശ്രീ പറഞ്ഞിരുന്നത്. എന്തായാലും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് അനുശ്രീയിപ്പോള്‍. ഇതിനിടെ വിവാഹശേഷമുള്ള തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനുശ്രീ. സീരിയല്‍ നടന്‍ റോണ്‍സന്‍ വിന്‍സെന്റും അതിഥിയായി വന്നിരുന്നു. അവതാരകയുടെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയവേയാണ് പ്രണയ വിവാഹത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും അനുശ്രീ പങ്കുവെച്ചത്. വീട്ടില്‍ അമ്മയുടെ മാത്രം എതിര്‍പ്പാണ് വിവാഹം ഇങ്ങനെ ആക്കിയതെന്നാണ് നടി വ്യക്തമാക്കിയത്. ഒരു ബഹുബലി യുദ്ധത്തിനൊടുവിലാണ് വിഷ്ണുവിനെ സ്വന്തമാക്കുന്നത്.

വിവാഹത്തിന് മുന്‍പ് അമ്മയുടെ കുട്ടിയായിരുന്നു താന്‍. അമ്മ വേറെ പിള്ളേരെ സ്നേഹിക്കുന്നത് പോലും എനിക്ക് ഇഷ്ടമായിരുന്നില്ല. എന്നെ മാത്രമേ സ്നേഹിക്കാവൂ, വേറെ പിള്ളേരെ എടുക്കാനോ സ്നേഹിക്കാനോ പാടില്ല എന്നൊക്കെ താന്‍ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ അത് ഭര്‍ത്താവിലേക്ക് അത് മാറിയിരിക്കുകയാണ്. വിഷ്ണു വേറെ പിള്ളേരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഒന്നും തനിക്ക് അത്ര ഇഷ്ടമല്ലെന്നാണ് അനുശ്രീ പറയുന്നത്.

അതേ സമയം വീട്ടിലെ എല്ലാ വഴക്കുകളും ഉണ്ടാക്കുന്നത് താനാണ്. അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. നിസാര കാര്യത്തിനായിരിക്കും വഴക്ക് തുടങ്ങുന്നത്. ഞാന്‍ വഴക്ക് തുടങ്ങി കുറച്ച് കഴിയുമ്പോള്‍ വിഷണു റെയ്സാവും. അന്നേരം പിന്നെ ഞാന്‍ സൈലന്റാവും. ഞാന്‍ മിണ്ടാതെ ഇരിക്കുന്നത് കണ്ടാല്‍ അവന് വിഷമമാണ്. അപ്പോള്‍ തന്നെ വന്ന് സോറി പറഞ്ഞ് കോംപ്രമൈസ് ആക്കുമെന്നും പിന്നെ ആ വഴക്കുമായി പോവാറില്ലെന്നുമാണ് അനുശ്രീ പറയുന്നത്.

വിഷ്ണു തന്നെ സ്‌നേഹത്തോടെ പല പേരുകളും വിളിക്കാറുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്. അവന്. വല്ലാതെ മിസ് ചെയ്യുമ്പോള്‍ ഉണ്ടക്കണ്ണി എന്ന് വിളിക്കും. ഗുണ്ടുമുളക്, ചച്ചു, എന്നിങ്ങനെയാണ് തന്റെ ചെല്ലപ്പേരുകള്‍. ഇപ്പോള്‍ ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ്. അതുകൊണ്ട് ഭക്ഷണം കഴിക്കാനും മറ്റുമൊക്കെ വിഷമമാണെന്നും അനുശ്രീ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
Recommended Video
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications











