For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടനുമായി ഒരുമിച്ച് ജീവിച്ചാല്‍ പോരെ, കുഞ്ഞിനെയും കൊണ്ട് ദുബായിലേക്ക് പോവുകയാണെന്ന് നടി അനുശ്രീ

  |

  പ്രണയ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് നടി അനുശ്രീ. സീരിയലുകളില്‍ സജീവമായിരുന്ന കാലത്താണ് അനുശ്രീയും ക്യാമറമാനായ വിഷ്ണുവും തമ്മില്‍ വിവാഹിതരാവുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ രഹസ്യമായി നടത്തിയ വിവാഹമായിരുന്നിത്.

  കല്യാണത്തിന് പിന്നാലെ തന്നെ നടി ഗര്‍ഭിണിയായി. കുഞ്ഞ് വന്ന് ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിണക്കത്തിലാണെന്നും നടി പറഞ്ഞു. ഇപ്പോഴിതാ താനും മകനും ദുബായിലേക്ക് പോവുകയാണെന്നാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അനുശ്രീ പറയുന്നത്. വിശദമായി വായിക്കാം...

  Also Read: സ്വാസിക ഹോട്ട് എന്നടിച്ചാല്‍ മുന്‍പ് സാരി മാറുന്നതാണ്! ഇപ്പോള്‍ ചില ചൂടന്‍ രംഗം കാണാനുണ്ടാവുമെന്ന് നടി സ്വാസിക

  മകന് പാസ്‌പോര്‍ട്ട് എടുത്തുവെന്ന സന്തോഷം പങ്കുവെച്ചാണ് അനുശ്രീ എത്തിയത്. പാസ്‌പോര്‍ട്ട് കിട്ടിയ സ്ഥിതിയ്ക്ക് എങ്ങോട്ടെങ്കിലും പോവണമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെ ദുബായില്‍ ചിറ്റയുണ്ട്. അവര് വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുകയാണെന്നാണ് അനുശ്രീ പറയുന്നത്. യാത്രയ്ക്ക് മുന്നോടിയായി പര്‍ച്ചേസ് ചെയ്യുകയും ബാഗ് പാക്ക് ചെയ്യുന്നതുമൊക്കെ നടി വീഡിയോയില്‍ കാണിച്ചു.

  Also Read: നിന്റെ വയറ്റിൽ കത്തി വെക്കുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റില്ല; പ്രസവത്തിന് ഭാര്യയുടെ കൂടെ പോയത് പറഞ്ഞ് വിജയ്

  നാട്ടിലൂടെ നടക്കുമ്പോഴാണ് എല്ലാവരും വസ്ത്രത്തെ ജഡ്ജ് ചെയ്യുന്നത്. അവിടെ അങ്ങനെയില്ല. അതുകൊണ്ട് ദുബായില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ കുറച്ച് ഫ്രീക്കായിരിക്കും. അതുകൊണ്ട് കുട്ടിവസ്ത്രങ്ങളൊക്കെ താന്‍ എടുത്ത് വെക്കുകയാണെന്ന് നടി പറയുന്നു. വളരെ കുറച്ച് വസ്ത്രങ്ങള്‍ കൊണ്ട് പോയിട്ട് അവിടെ നിന്നും കൂടുതല്‍ സാധനങ്ങള്‍ വാങ്ങി വരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അനുശ്രീ സൂചിപ്പിച്ചു.

  ദുബായില്‍ പോവുകയാണെന്ന് കരുതിയ വീഡിയോ ഷൂട്ട് ചെയ്യുന്നില്ലെന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും. എന്നാല്‍ അങ്ങനെയല്ല, യാത്ര പോവുന്നതും അതിന്റെ ബുദ്ധിമുട്ടുകളും ദുബായില്‍ എത്തിയതിന് ശേഷമുള്ളതൊക്കെ താന്‍ കാണിച്ച് തരാമെന്ന് അനുശ്രീ പറയുന്നു. പിന്നെ യാത്രയോട് അനുബന്ധിച്ച് മുടി കളറ് ചെയ്യുന്നതടക്കം കുറച്ച് മേക്കപ്പ് പരിപാടികളൊക്കെ ആദ്യമേ ചെയ്തു.

  അതേ സമയം മകന്‍ ആരവിന് സുഖമില്ലാത്ത കാര്യവും നടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുഞ്ഞിന് വാക്‌സിന്‍ എടുത്തിരുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ കുഞ്ഞിന് തീരെ സുഖമില്ല. അവനെ ഒന്നൂടി ആശുപത്രിയില്‍ കാണിക്കണമെന്നും നടി പറയുന്നു. പിന്നെ അവന് വയ്യാതിരിക്കുന്നതിന്റെ വിഷമമുണ്ട്. എപ്പോഴും കാലും കൈയ്യുമൊക്കെ ഇട്ട് അടിച്ച് എന്റെ കൂടെ കമ്പനി കൂടുന്നത് അവനാണ്. എന്തായാലും പനിയൊക്കെ മാറിയാല്‍ അതിശക്തമായി ഞങ്ങള്‍ തിരിച്ച് വരുമെന്നും അനുശ്രീ സൂചിപ്പിച്ചു.

  അതേ സമയം അനുശ്രീയുടെ ഭര്‍ത്താവായ വിഷ്ണുവിനെ കുറിച്ചുള്ള ചോദ്യങ്ങളും വീഡിയോയുടെ താഴെ വരുന്നുണ്ട്. നിങ്ങള്‍ ദുബായിലേക്ക് പോവുകയാണെങ്കില്‍ വിഷ്ണു ചേട്ടനോ? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ചേച്ചി വിഷ്ണുവിന്റെ കൂടെ സന്തോഷമായി ജീവിക്കൂ, എന്ന് മറ്റൊരാള്‍ പറയുന്നു. കുട്ടിയുടെ അച്ഛനെ എന്താണ് കാണിക്കാത്തത്, എന്ന് തുടങ്ങി അനുശ്രീയോട് ഭര്‍ത്താവിനെ കുറിച്ച് ചോദിക്കുകയാണ് ആരാധകര്‍.

  മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഭര്‍ത്താവ് വിഷ്ണുവുമായി ചെറിയൊരു പിണക്കത്തിലാണെന്ന് അനുശ്രീ വെളിപ്പെടുത്തിയത്. തങ്ങള്‍ക്കിടയില്‍ ഒരു ഗ്യാപ്പുണ്ടെന്നും അത് ചിലപ്പോള്‍ പരിഹരിക്കാവുന്നതേ ഉള്ളുവെന്നുമൊക്കെ നടി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും ഭര്‍ത്താവിനെ കുറിച്ചോ അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നതിനെ പറ്റിയോ നടി സംസാരിച്ചിട്ടില്ല. ഇതില്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്.

  Read more about: anusree അനുശ്രീ
  English summary
  Pookalam Varavayi Serial Actress Anusree Opens Up About Her Dubai Trip With Son Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X