സീരിയല്‍ രംഗത്ത് തന്നെ വിവാഹം കഴിക്കുന്നത് ശരിക്കുമൊരു ഭാഗ്യമാണ്; വിവാഹ ജീവിതത്തെ കുറിച്ച് യുവയയും മൃദുലയും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ യുവകൃഷ്ണയും മൃദുലയും ഈ വര്‍ഷം വിവാഹിതരാവാന്‍ പോവുകയാണ്. ജനുവരിയില്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആറ് മാസത്തിന് ശേഷമാണ് വിവാഹം. യുവയെ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹം ആലോചിച്ചതിനെ കുറിച്ചുമൊക്കെ മൃദുല തുറന്ന് പറഞ്ഞിട്ടുണ്ട്. തിരിച്ചും യുവയും അതുപോലെ തന്നെയാണ്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ വീണ്ടും പരസ്പരം വിവാഹം കഴിക്കാനെടുത്ത തീരുമാനം ശരിയാണെന്ന് പറയുകയാണ് മൃദുലയും യുവയും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. മറ്റുള്ളവര്‍ ഇത് വിജയിക്കില്ലെന്ന് പറഞ്ഞെങ്കിലും പരസ്പരം മനസിലാക്കാന്‍ പറ്റുന്ന പങ്കാളികളാണ് തങ്ങളെന്ന് പറയുകയാണ് താരജോഡികള്‍. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

വിവാഹത്തെ കുറിച്ച് യുവയും മൃദുലയും

ഓണ്‍സ്‌ക്രീനില്‍ അമ്മയായി അഭിനയിക്കുന്ന രേഖ രതീഷാണ് ഇരുവരെയും വിവാഹം കഴിച്ചൂടേ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. ദൈവം അയച്ച സ്‌നേഹത്തിന്റെ ദൂതനാണ് രേഖ രതീഷെന്നാണ് മൃദുലയും യുവയും പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് രേഖ ചേച്ചിയുടെ പിറന്നാള്‍ ആഘോഷത്തിനിടയിലാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അവരുടെ ജന്മദിനാഘോഷത്തിലാണ് നിങ്ങള്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചൂടേ എന്ന് ചേച്ചി ചോദിക്കുന്നത്. ആ ചോദ്യം കേട്ട് ആദ്യം ഞാന്‍ സര്‍പ്രൈസ് ആയി പോയി. യുവ അതുമായി മുന്നോട്ട് പോയതോടെ ഞങ്ങളുടെ വീട്ടുകാര്‍ സമ്മതിച്ചു. വിവാഹനിശ്ചയവും നടത്തിയെന്ന് മൃദുല പറയുന്നു.

 വിവാഹത്തെ കുറിച്ച് യുവയും മൃദുലയും

ആദ്യം ഞങ്ങളുടെ വിവാഹ വാര്‍ത്ത വന്നപ്പോള്‍ അതൊരു വ്യാജ വാര്‍ത്തയാണെന്ന് എല്ലാവരും കരുതി. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിക്കുന്നതിന് ഞങ്ങളെക്കാളും ആകാംഷ ആരാധകര്‍ക്കാണ്. ഈ അടുത്ത് താന്‍ എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് മൃദുല എങ്ങനെയിരിക്കുന്നു. സുഖമാണോ എന്നൊക്കെയാണെന്ന് യുവ പറയുന്നു. മൃദുവാ എന്ന പേരിലാണ് ഞങ്ങളിപ്പോള്‍ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തന്നെയാണ് അങ്ങനെയൈാരു പേരിട്ടത്.

 വിവാഹത്തെ കുറിച്ച് യുവയും മൃദുലയും

യുവ തന്നെ എത്രത്തോളം മനസിലാക്കുന്നുണ്ട് എന്നതാണ് സ്‌നേഹം തോന്നാനുള്ള കാരണമെന്ന് മൃുദുല പറഞ്ഞപ്പോള്‍ പല വിഷയങ്ങളിലും മൃദുലയ്ക്കുള്ള കഴിവാണ് തന്നെ ആകര്‍ഷിച്ചതെന്ന് യുവ പറയുന്നു. മറ്റുള്ള സീരിയല്‍ നടിമാരെ പോലെയല്ല മൃദുല. അവരെല്ലാം അഭിനയത്തില്‍ മാത്രം ഒതുങ്ങുകയാണ്. ഒരു ഡാന്‍സ് ഷോ അല്ലെങ്കില്‍ ഗെയിം ഷോ എന്ത് ആണെങ്കിലും എല്ലാത്തിലും അവള്‍ സജീവമാണ്. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ച് അറിയുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാറില്ല.

വിവാഹത്തെ കുറിച്ച് യുവയും മൃദുലയും

വിവാഹനിശ്ചയത്തിന് ശേഷമാണ് തങ്ങളിരുവരും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു ആ സംഗമം. ആ പരിപാടിയില്‍ പങ്കെടുത്തത് വളരെ ആകാംഷയും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. നമ്മുടെ ജീവിതത്തിലെ പ്രണയിതാവിനൊപ്പം ഒരു വേദി പങ്കിടുകയാണ്. നേരത്തെ താന്‍ ഒരുപാട് റോമാന്റിക് സീനുകള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം പുരുഷനൊപ്പം ചെയ്യുന്നത് അത്ഭുതകരമാണ്. ഇപ്പോള്‍ പുതിയ ജീവിതത്തിലെ ഓരോ കാര്യങ്ങളും ഞാന്‍ അടുത്ത് അറിയുകയാണ്.

  വിവാഹത്തെ കുറിച്ച് യുവയും മൃദുലയും

വിവാഹ വാര്‍ത്ത വന്നപ്പോള്‍ ഒരേ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്തിയതിനെ വിമര്‍ശിച്ച് നിരവധി പേര്‍ വന്നിരുന്നു. പരസ്പരം വഴക്ക് ഉണ്ടാവുമെന്നും, ഇങ്ങനെയുള്ള വിവാഹങ്ങളില്‍ 90 ശതമാനവും വിജയിക്കില്ലെന്ന മുന്നറിയിപ്പും പലരും തന്നു. പക്ഷേ എല്ലാത്തിന്റെയും നല്ല വശമാണ് ഞാന്‍ നോക്കിയത്. നമ്മുടെ തൊഴില്‍ ജീവിതത്തെ മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടുന്നത് ശരിക്കും അനുഗ്രഹമല്ലേ? എന്റെ പതിവ് ജീവിതശൈലി എന്താണെന്ന് അവളെ ബോധ്യപ്പെടുത്തുകയോ വിശദീകരിക്കുകയോ ചെയ്യേണ്ടതില്ല. അതേ സമയം അവള്‍ക്ക് അവളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നോട് പങ്കുവെക്കാന്‍ സാധിക്കും. ഒരു പങ്കാളിയെയും സഹപ്രവര്‍ത്തകനെയും പോലെ എനിക്ക് അവളെ ആശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും യുവ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X