സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു; ചടങ്ങിനിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. സീരിയല്‍ നടി രേഖ രതീഷാണ് ഈ വിവാഹക്കാര്യം ഇരുവരോടും പറയുന്നത്. ജാതകം കൂടി ചേര്‍ന്നതോടെ വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത് പോലെ തന്നെ ഡിസംബര്‍ 23 ന് മൃദുലയുടെയും യുവയുടെയും വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ചടങ്ങിനിടയില്‍ നിന്നുള്ള വീഡിയോസും ചിത്രങ്ങളും ഇതിനകം പുറത്ത് വന്നിരിക്കുകയാണ്.

നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം. പരസ്പരം മോതിരം കൈമാറി കൊണ്ടാണ് മൃദുലയും യുവയും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ മൃദുലയ്ക്കും യുവയ്ക്കുമുള്ള ആശംസകള്‍ കൊണ്ട് നിറയുകയാണ്. എന്നും സന്തോഷത്തോടെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് മുന്നില്‍ നിന്നത് മൃദുലയുടെ സഹോദരിയും സീരിയല്‍ നടിയുമായ പാര്‍വതി വിജയ് ആയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് പാര്‍വതിയും സീരിയല്‍ ക്യാമറമാന്‍ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. പാര്‍വതിയുടെ വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അത് വൈകാതെ മാറിയെന്ന് നടി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് അരുണിനൊപ്പമാണ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാര്‍വതി എത്തിയിരിക്കുന്നത്.

ഇരുവരും സീരിയല്‍ മേഖലയായത് കൊണ്ട് വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ ഇതൊരു ലവ് മാര്യേജ് ആണോ എന്നുള്ള ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ തികച്ചും അറേഞ്ച്ഡ് ആണെന്നും ഒരു വര്‍ഷമായി യുവയെ നേരിട്ട് അറിയാമെന്ന കാര്യം ഒരു അഭിമുഖത്തില്‍ മൃദുല പറയുന്നു. യുവയുടെയും മൃദുലയുടെയും ഏറ്റവും അടുത്ത സുഹൃത്തും സീരിയല്‍ നടിയുമായ രേഖ രതീഷാണ് ഇരുവരെയും ഒന്നിപ്പിക്കുന്നത്. പരസ്പരം അടുത്തറിഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന് ആലോചിക്കുന്നത്.

ആലോചന വന്നതിന് പിന്നാലെ ജാതകവും ചേരുമെന്ന് വന്നതോടെ വീട്ടുകാരുടെ നേതൃത്വത്തില്‍ വിവാഹനിശ്ചയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിവാഹം ഉടന്‍ ഉണ്ടാവില്ല. അടുത്ത വര്‍ഷമായിരിക്കും. കഴിഞ്ഞ ദിവസം മൃദുല ആരംഭിച്ച മൃദ്വ എന്ന യൂട്യൂബ് ചാനലിലൂടെ വിവാഹവിശേഷങ്ങള്‍ ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ ഈ ചാനലിലൂടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications