കല്യാണ പെണ്ണ് ആവാനുള്ള മുന്നൊരുക്കം; സീരിയല്‍ നടി മൃദുലയുടെ മൂക്ക് കുത്താന്‍ പോയ വീഡിയോയുമായി നടി
സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം നടക്കാന്‍ പോവുകയാണ്. ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയ ഇരുവരും ആറ് മാസത്തിനുള്ളില്‍ വിവാഹിതരാവുമെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായിട്ടുള്ള തിരക്കുകളിലാണെന്ന് വ്യക്തമാക്കുകയാണ് നടി. യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള മൃദുലയുടെ ഏറ്റവും പുതിയ വീഡിയോയും വൈറലായി.
കല്യാണത്തിന് മുന്നോടിയായി മൂക്കുത്തി കുത്തുകയാണ് നടി. കൂട്ടിന് വന്നത് സഹോദരി പാര്‍വതിയായിരുന്നു. 'ഞാനിപ്പോള്‍ കല്യാണ പര്‍ച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്തതെന്ന് മൃദുല പറയുന്നു.

എന്തായാലും ഇത്തവണ ഒരു കൈ നോക്കുക തന്നെ എന്ന് പറഞ്ഞാണ് മൂക്ക് കുത്തനായി നടി എത്തുന്നത്. വേദനയില്ലാതെ എടുക്കുന്ന ഗണ്‍ ഷോട്ടിന് പകരം സാധരണ രീതിയില്‍ മൂക്ക് കുത്താനാണ് തന്റെ തീരുമാനമെന്ന് കൂടി മൃദുല പറഞ്ഞിരുന്നു. ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തില്‍ അത്രയും നേരം ധൈര്യത്തോടെ ഇരുന്ന നടി തട്ടാനെ കണ്ടതും പേടിക്കാന്‍ തുടങ്ങി.
വിവാഹഫോട്ടോഷൂട്ട് ഇങ്ങനെയും നടത്താം, വൈറലായ കപ്പിൾ ഫോട്ടോസ് കാണാം
വേദനയുണ്ടാകുമോ ചേട്ടാ, വേദന ഇല്ലാതിരിക്കാന്‍ സാധാരണ എന്താണ് ചെയ്യുന്നത് അങ്ങനെ കുറെ ചോദ്യങ്ങളാണ് നടി മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ജ്വല്ലറിയെ വിറപ്പിക്കുന്നത് പോലെ ഉച്ചത്തില്‍ കരഞ്ഞ് ബഹളമുണ്ടാക്കിയാണ് മൂക്ക് കുത്തല്‍ നടന്നത്.വേദന കൊണ്ട് പുളയുന്ന സഹോദരിയെ പാര്‍വതി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേ സമയം വിവാഹം എന്നാണെന്ന് ചോദിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications