വധുവിന്റെയും വരന്റെയും ഫോട്ടോ പതിപ്പിച്ച ബ്ലൗസ്; മൃദുലയുടെ വിവാഹത്തിന് കല്യാണ സാരി ഒരുക്കുന്നതിങ്ങനെ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് മൃദുല വിജയുടെയും യുവകൃഷ്ണയുടെയും. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി പറഞ്ഞത് മുതല്‍ വിശേഷങ്ങള്‍ അറിയനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇവരുടെ പേരില്‍ ഫാന്‍സ് ക്ലബ്ബുകളും ചിലര്‍ തുടങ്ങിയിട്ടുണ്ട്.

ബിക്കിനിയിൽ മനോഹരയായി സോണാലി സെഗാൾ, ചിത്രങ്ങൾ കാണാം

നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാവുമെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ജൂലൈയില്‍ യുവ മൃദലയുടെ കഴുത്തില്‍ താലി കെട്ടും. വിവാഹത്തോട് അനുബന്ധിച്ച് സാരി നിര്‍മ്മിക്കുന്നതിന്റെ വീഡിയോ മുന്‍പ് മൃദുല പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കല്യാണ സാരിയെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് നടി.

 വിവാഹ സാരിയെ കുറിച്ച് മൃദുല

കല്യാണത്തിന് നാല് സാരി ചെയിഞ്ചാണ് വരിക. അതില്‍ രണ്ട്് പുടവകള്‍ ഉണ്ണിയേട്ടന്റെ വീട്ടില്‍ നിന്നും കൊണ്ട് വരും. മറ്റ് രണ്ട് സാരികളില്‍ താലി കെട്ടുമ്പോള്‍ ഉടുക്കുന്നതാണ് ഇപ്പോള്‍ ബാലരാമപുരത്തെ മംഗല്യക്കസവ് ടീം തയ്യാറാക്കുന്നത്. ഈ ണാസം അവസാനത്തോടെയേ അതിന്റെ വര്‍ക്ക് പൂര്‍ത്തിയാകൂ. ഗോള്‍ഡ് കസവിന്റെ പട്ടുസാരിയാണ് ഒരുക്കുന്നത്.

 വിവാഹ സാരിയെ കുറിച്ച് മൃദുല

വ്യത്യസ്തമായ ഒരു ഡിസൈന്‍ തയ്യാറാക്കി നെയ്ത് എടുക്കുന്നതാണ് ആ സാരി. ബ്ലൗസില്‍ എന്റെയും ചേട്ടന്റെയും പേര് ചേര്‍ത്ത് 'മൃദ്വാ' എന്നും പിന്നില്‍ ഞങ്ങള്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്റെയും ചിത്രം തുന്നി ചേര്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് ആഴ്ച കൊണ്ട് ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി പൂര്‍ത്തിയാക്കുന്നത്. അവര്‍ മാറി മാറി നെയ്യുകയാണ്. കോളം കോളം പോലെയാണ് ഡിസൈന്‍ പോകുന്നത്. ഓരോ ദിവസവും രാവില െആറ് മുതല്‍ വൈകുന്നേരം വരെ തുന്നിയാല്‍ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാന്‍ പറ്റൂ. അതുകൊണ്ടാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത്.

 വിവാഹ സാരിയെ കുറിച്ച് മൃദുല

ഞാന്‍ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്. കുറച്ച് പേര്‍ നെഗറ്റീവ് കമന്റുകളുമായി എത്തി. ഇത്ര ആഡംബരം അനാവശ്യമാണ് എന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്. പക്ഷേ, ഈ സാരിക്ക് എന്റെ ആക ചെലവ് 35000 രൂപയാണ്. താലി കെട്ടുമ്പോള്‍ ഉള്ള സാരിയില്‍ വ്യത്യസ്തമായി എന്തെങ്കിലും വേണം എന്നുണ്ടായിരുന്നു. അപ്പോള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞത്.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു
 വിവാഹ സാരിയെ കുറിച്ച് മൃദുല

വിവാഹം വളരെ ലളിതമായി. ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാന്‍. ഈ ഒരു സിറ്റുവേഷനില്‍ ആര്‍ക്കും വര്‍ക്കും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കി വച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിന് വേണ്ടി സമ്പാദിച്ച് വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കുന്നത് എന്തിനാണ്. അതിന് ഞാന്‍ തയ്യാറല്ലെന്നാണ് മൃദുല പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X