നടി അനുശ്രീ വിവാഹിതയായി; എന്റെ മാതാവ് സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവാണ് വരന്‍, ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങള്‍
സീരിയല്‍ നടിമാരുടെ വിവാഹ വാര്‍ത്തയാണ് 2020 ല്‍ ഏറ്റവും കൂടുതലും പുറത്ത് വന്നത്. അമല ഗിരീശന്‍, സ്വാതി നിത്യാനന്ദ്, ആതിര മാധവ്, തുടങ്ങി മലയാളത്തിലെ ഹിറ്റ് സീരിയലുകളിലെ നായികമാരെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാഹിതരായി. ഇനി മൃദുല വിജയ് അടക്കമുള്ള താരങ്ങളുടെ വിവാഹമാണ് വരാനിരിക്കുന്നത്. ഇതിനിടെ നടി അനുശ്രീ രഹസ്യമായി വിവാഹിതയായെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന്‍ വിഷ്ണു സന്തോഷാണ് വരന്‍. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ച് ലളിതമായി വിവാഹം കഴിച്ച ഇരുവരുടെയും ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്. എന്റെ മാതാവ് സീരിയലിന്റെ ലൊക്കേഷനില്‍ ഇരുവര്‍ക്കും സര്‍പ്രൈസ് ഒരുക്കിയിരുന്നു. പുതിയ ജീവിതത്തിലേക്ക് കടന്ന താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്.

ബാലതാരമായി ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും നിറഞ്ഞ് നിന്ന നടിയാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ജിത്തു മോന്‍ എന്ന പേരില്‍ ആണ്‍കുട്ടിയായിട്ടാണ് നടി അഭിനയിച്ച് തുടങ്ങിയത്. ശേഷം അമ്പതോളം സീരിയലുകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അനുശ്രീ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയല്‍ ലോകത്ത് നടി അറിയപ്പെടുന്നത്.
കല്യാണ പെണ്ണിനെ പോലെ സുന്ദരിയായി നടി അഹാന കൃഷ്ണ, താരപുത്രിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം
Recommended Video
ദേവീമാഹത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴ് രാത്രികള്‍, അമല, അമല, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ നിരവധി സീരിയലുകളിലാണ് അനുശ്രീ അഭിനയിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍ പൂക്കാലം വരവായി സീരിയലിലെ സംവൃത എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











