സീരിയല്‍ താരങ്ങളായ മൃദുല വിജയിയും യുവകൃഷ്ണയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം ഉടന്‍, ചിത്രങ്ങള്‍ വൈറല്‍

സീരിയല്‍ നടിമാര്‍ക്കിത് കല്യാണത്തിനുള്ള വര്‍ഷമായി മാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഒട്ടനവധി താരസുന്ദരിമാരാണ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയതായി നടി മൃദുല വിജയ് വിവാഹിതാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മൃദുല.

മാസങ്ങള്‍ക്ക് മുന്‍പാണ് മൃദുലയുടെ സഹോദരി വിവാഹിതയായത്. ഇപ്പോഴിതാ മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സീരിയല്‍ നടന്‍ യുവകൃഷ്ണയാണ് വരന്‍. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന പുത്തന്‍ ഫോട്ടോസും വൈറലാവുകയാണ്.

മൃദുല വിജയ് വിവാഹിതയാവുന്നു

'മഞ്ഞില്‍ വിരിഞ്ഞ നായകന് കൃഷ്ണതുളസി സഖി'. മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണ വിവാഹിതനാവുന്നു. യുവയുടെ ജീവിതസഖിയാവുന്നത് സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മൃദുല വിജയ് ആണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

 മൃദുല വിജയ് വിവാഹിതയാവുന്നു


2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. ഏക സഹോദരി പാര്‍വ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാര്‍. സീരിയല്‍ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണ്.

മൃദുല വിജയ് വിവാഹിതയാവുന്നു

യുവയുടെയും മൃദുലയുടെയും ഒരു കോമണ്‍ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. മഴവില്‍ മനോരമയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഇനിയും ഉറപ്പിച്ചിട്ടില്ല. താരവിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 മൃദുല വിജയ് വിവാഹിതയാവുന്നു

ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോള്‍. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടിമാരില്‍ ഒരാളാണ് മൃദുല.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ
 മൃദുല വിജയ് വിവാഹിതയാവുന്നു

മൃദുലയുടെ സഹോദരിയും സീരിയല്‍ നടിയുമായ പാര്‍വതി വിജയ് മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. കുടുംബവിളക്ക് എന്ന സീരിയലില്‍ അഭിനയിച്ചിരുന്ന പാര്‍വതി സീരിയല്‍ ക്യാമറമാന്‍ അരുണുമായി ഇഷ്ടത്തിലാവുകയായിരുന്നു. ലളിതമായി നടത്തിയ വിവാഹശേഷം പാര്‍വതി അഭിനയ ജീവിതത്തിലേക്ക് ഇനി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം മൃദുലയും വിവാഹം കഴിഞ്ഞാല്‍ അത്തരമൊരു തീരുമാനം എടുക്കുമോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X