പൂക്കാലം വരവായി പരമ്പരയിലേയ്ക്ക് തിരികെ എത്തി ജിഷിൻ,രസകരമായ കുറിപ്പ് വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിൻ മോഹൻ. വില്ലനായി മിനിസ്ക്രിനിലെത്തി പിന്നീട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായതോടെ നടനോടുള്ള പ്രേക്ഷകരുട അകലവും കുറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുളള മിനിസ്ക്രീൻ നടനാണ് ജിഷിൻ. കുടുംബ വിശേഷങ്ങൾക്കൊപ്പം സീരിയൽ വിശേഷവും നടൻ പങ്കുവെയ്ക്കാറുണ്ട്. ജിഷിന്റെ രസകരമായ എഴുത്താണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകാറുണ്ട്.

jishin

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ പൂക്കാലം വരവായിയിൽ മടങ്ങി എത്തിയിരിക്കുകയാണ് ജിഷിൻ. മടങ്ങി വരവിനെ കുറിച്ചാണ് താരം രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എല്ലാത്തവണത്തേയും പോലെ ജിഷിന്റെ ഇൻസ്റ്റഗ്രം പോസ്റ്റ് വൈറലായിട്ടുണ്ട്

പൂക്കാലം വരവായി താരങ്ങളൊടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്റെ കുറിപ്പ്. ജിഷിന്റെ വാക്കുകൾ ഇങ്ങനെ....
''തിരുമ്പി വന്തിട്ടേന്നു സൊല്ല്.. പത്തു മാസങ്ങൾക്കു പിന്നാടി എപ്പടി പോനേനൊ.. അപ്പടിയേ അശോകൻ പൂക്കാലം വരവായിൽ തിരുമ്പി വന്തിട്ടേന്നു സൊല്ല്..'. My re entry in Pookkalam Varavayi serial. അയിനാണ് . പൂക്കാലം വരവായി നിങ്ങളുടെ സ്വന്തം @zeekeralam ചാനലിൽ വൈകുന്നേരം 6.30ന്'' നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മികച്ച പ്രേക്ഷാകഭിപ്രായമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് മനീഷയ്ക്കൊപ്പമുള്ള പൂക്കാലം വരവായിയിലെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരുന്നു. മനീഷ് ഗാനം ആലപിക്കുന്ന വീഡിയോയാണ് ജിഷിൻ പങ്കുവെച്ചത്. മനീഷയുടെ മധുരമായ ഗാനത്തിനോടൊപ്പം തന്നെ ജിഷിന്റെ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടന്റെ വാക്കുകൾ ചുവടെ... ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. 'പൂക്കാലം വരവായി' സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ SP ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ. 'മലരേ.. മൗനമാ' എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം😜. മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. Wow!! What a feel..😍😍. അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ 🙂.. ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ.. നിങ്ങളൊരു മാടപ്രാവാണ്. മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവ്- നടൻ കുറിച്ചു

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X