ഷാനവാസിന് പകരം ഡികെ ആകുന്നത് പ്രേക്ഷകരുടെ പ്രിയതാരമോ; നടന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മിസിസ് ഹിറ്റ്‌ലര്‍. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പര റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ്. ഷാനവാസ്, മേഘ്‌ന, ആലീസ് ക്രിസ്റ്റി, പൊന്നമ്മ ബാബു എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത.് ഈ അടുത്ത കാലത്ത് ആരംഭിച്ച പരമ്പര വളരെ പെട്ടെന്ന് തന്നെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഡികെ എന്ന് കഥാപാത്രത്തെ ഷാനവാസ് അവതരിപ്പിക്കുന്നത്. ജ്യോതിയായിട്ടാണ് മേഘ്‌ന എത്തുന്നത്.

സംഭവബഹുലമായി സീരിയല്‍ മുന്നോട്ട് പോകവെയാണ് ഷാനവസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്ന് പിന്‍മാറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വേറെ വഴിയില്ലാത്തത് കൊണ്ടാണ് മിസിസ് ഹിറ്റ്ലറില്‍ നിന്നും പിന്മാറുന്നത് എന്നാണ് ഷാനവാസ് പറയുന്നത്.

സീരിയലില്‍ നിന്നുള്ള പിന്‍മാറ്റം

സീരിയലില്‍ നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് ഷാനവാസ് പറഞ്ഞത് ഇങ്ങനെ... ''ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു . കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് 'ഡി കെ' എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ 'ഹിറ്റ്ലറി'നോട് സലാം പറയുന്നു.

ഷാനവാസിന്റെ വാക്ക്

ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. 'ഹിറ്റ്ലറി'ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് ('ഡി കെ') തന്ന സ്നേഹവും സപ്പോര്‍ട്ടും പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും കൊടുക്കണം. പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും... എന്നായിരുന്നു നടന്റെ വാക്ക്.

സീത

സീത പരമ്പരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഷാനവാസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്ന് പിന്‍മാറിയത്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.''ഞാനും സ്വാസികയും ഒന്നിച്ച 'സീത'യുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് 'മിസ്റ്റര്‍ ഹിറ്റ്‌ലറി'ല്‍ നിന്നു പിന്‍മാറുന്നത്. രണ്ടും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു താല്‍പര്യം. ആദ്യം അങ്ങനെയായിരുന്നു പ്ലാന്‍. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഹിറ്റ്‌ലറിന്റെ ടീം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറാം എന്നു തീരുമാനിക്കുകയായിരുന്നു.സീതയുടെ രണ്ടാം ഭാഗത്തിനു ഞാന്‍ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാന്‍ പിന്‍മാറിയാല്‍ ചിലപ്പോള്‍ ആ പ്രൊജക്ട് മുടങ്ങും. ഒടുവില്‍ ഡി.കെയെ കൈവിടാന്‍ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്‌നങ്ങളുമില്ല''.- ഷാനവാസ് വനിതയോട് പറഞ്ഞു പറഞ്ഞു.

അരുണ്‍ രാഘവ്

ഷാനവാസ് മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് നടന് പകരം ആര് എത്തുമെന്നാണ്. നടന്‍ അരുണ്‍ രാഘവിന്റെ പേരാണ് ഇപ്പോള്‍
ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ അരുണോ സീരിയല്‍ അധികൃതരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ പരമ്പരയുമായി ഉടനെ എത്തുമന്നെ് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് പരമ്പരകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഡികെ ആകുന്നത് അരുണായിരിക്കുമെന്നാണ് പ്രേക്ഷകര് പറയുന്നത്. സീകേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നടന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ പരമ്പര അവസാനിച്ചത്. ഭാര്യ, സ്ത്രീപഥം, കാണാകണ്മണി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X