ഗര്‍ഭിണിയാണെന്ന് വിളിച്ച് പറയുമ്പോള്‍ ആള്‍ അടുത്തില്ല; അഭിനയത്തില്‍ നിന്നും മാറി നിന്നതാണെന്ന് നിരഞ്ജന്‍

പൂക്കാലം വരവായ് സീരിയലിലെ ഹര്‍ഷന്‍. നടന്‍ നിരഞ്ജന്‍ നായരെ ഓര്‍മ്മിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇതിലും നല്ല കഥാപാത്രം വേറെയില്ല. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ അവസാനിച്ചെങ്കിലും ഇപ്പോഴും ആ കഥാപാത്രത്തിലൂടെയാണ് നടന്‍ അറിയപ്പെടുന്നത്. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഉടനെ കരിയറിലേക്ക് തിരിച്ച് വരുമെന്നാണ് താരമിപ്പോള്‍ പറയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് നിരഞ്ജന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനാവുന്നത്. ഏറെ കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകനെ കുറിച്ചും അവന്റെ ജനനത്തെ കുറിച്ചുമൊക്കെ യൂട്യൂബ് ചാനലിലൂടെ നിരഞ്ജന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭാര്യ ഗോപികയുടെ കൂടെ മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബത്തിലെ വിശേഷങ്ങളും അഭിനയത്തെ കുറിച്ചുമൊക്കെ പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. വിശദമായി വായിക്കാം...

niranjan

ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗോപിക രസകരമായിട്ടുള്ള ഉത്തരങ്ങളായിരുന്നു നല്‍കിയത്. 'വിവാഹത്തിനു മുന്‍പ് താന്‍ ഉണ്ണിയേട്ടന്റെ സീരിയലുകള്‍ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ഇടയ്ക്ക് ചാനല്‍ മാറുമ്പോള്‍ സ്‌ക്രീനില്‍ ഇങ്ങനെയൊരു മുഖം മിന്നി മറഞ്ഞു പോയിട്ടുണ്ട് അത്രമാത്രം. വിവാഹത്തിന് ശേഷമാണ് മിക്ക സീരിയലുകളും കുത്തിയിരുന്ന് കണ്ടത്. വിവാഹ ശേഷം അദ്ദേഹം ചെയ്യുന്ന സീരിയലുകള്‍ ഓരോ എപ്പിസോഡും കണ്ടിട്ട് താന്‍ അഭിപ്രായം പറയുമായിരുന്നു. പൂക്കാലംവരവായി കഥാപാത്രവുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ യഥാര്‍ത്ഥ ജീവിതവുമായി കുറേ അടുത്ത് നില്‍ക്കുന്ന ഒന്നായി തോന്നും.

എന്നാല്‍ നിത്യ ജീവിതത്തില്‍ ആള് അത്രയും പഞ്ചാര അല്ലെന്നാണ് ഗോപിക പറയുന്നത്. ഇപ്പോള്‍ ഒരു അച്ഛനെന്ന നിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് ഞാന്‍ നല്‍കും. അതില്‍ യാതൊരു സംശയവുമില്ല. ആള് സിംപിളണ്. ഭര്‍ത്താവില്‍ താന്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത ലാളിത്യം ആണെന്നാണ് ഗോപികയുടെ അഭിപ്രായം. മാത്രമല്ല പിറന്നാളിനും വിവാഹ വാര്‍ഷികത്തിന് ഒക്കെ സര്‍പ്രൈസായി സമ്മാനങ്ങള്‍ തരുന്ന ആള്‍ കൂടിയാണെന്നും ഭാര്യ പറഞ്ഞു. താന്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷം വിളിച്ചു പറയുമ്പോള്‍ ആള് തിരുവനന്തപുരത്ത് ലൊക്കേഷനിലായിരുന്നു. ദൂരെ ആയതു കൊണ്ട് നേരിട്ട് കാണാന്‍ പറ്റാത്ത വിഷമം ഉണ്ടായിരുന്നു. പക്ഷേ ഈ വിവരം അറിഞ്ഞ ഉടന്‍ വീട്ടിലേക്ക് ഓടിയെത്തി. അത് വലിയ സര്‍പ്രൈസ് ആയിരുന്നു എന്നാണ് ഗോപിക പറയുന്നത്.

 niranjan

അതേസമയം അഭിനയത്തില്‍ നിന്നുള്ള ഇടവേള അവസാനിപ്പിച്ച് തിരിച്ചു വരാന്‍ ഒരുങ്ങുകയാണെന്നാണ് നിരഞ്ജന്‍ അഭിപ്രായപ്പെടുന്നത്. കുറച്ചു നാള്‍ കുടുംബത്തിനു വേണ്ടി മനപ്പൂര്‍വ്വം മാറ്റി വെച്ചതാണ്. ഇനിയിപ്പോള്‍ തിരികെ പ്രൊഫഷനിലേക്ക് വരണം. അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രേക്ഷകര്‍ കൂടെ ഉണ്ടായിരുന്നു. ആ അടുപ്പം ഇപ്പോഴും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അതിന് വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല. അത് വലിയൊരു ഭാഗ്യമാണ്. യൂട്യൂബ് ചാനലില്‍ സജീവമായത് കൊണ്ട് ഇപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ട്. പിന്നെ ഇന്‍സ്റ്റാഗ്രാമിലാണ് കൂടുതലും താന്‍ ആക്ടീവ്. വരുന്ന മെസ്സേജുകള്‍ എല്ലാം വായിച്ച് മറുപടി കൊടുക്കാറുണ്ട് ഇടയ്ക്ക് റീല്‍സുകളും ചെയ്യാറുണ്ടെന്ന് നിരഞ്ജന്‍ പറയുന്നു.

അതേ സമയം മകന് പേരിട്ടതിനെ കുറിച്ചും താരദമ്പതിമാര്‍ പറഞ്ഞിരുന്നു. ദൈവിക് ശ്രീനാഥ് എന്നാണ് അവന്റെ പേര്. വീട്ടില്‍ കുഞ്ഞൂട്ടന്‍ എന്ന് വിളിക്കും. ദൈവികമായത് എന്നാണ് പേരിന്റെ അര്‍ഥം. ഗോപിക ഗര്‍ഭിണിയായിരിക്കേ ജനിക്കാന്‍ പോവുന്നത് പെണ്‍കുട്ടി ആയിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. അതുകൊണ്ട് പെണ്‍കുട്ടിയ്ക്ക് ചേരുന്ന പേരുകളാണ് ഞങ്ങള്‍ നോക്കി വെച്ചിരുന്നത്. ആ സമയത്തൊക്കെ പുതിയതായി വരുന്ന പേരുകളൊക്കെ വാട്‌സാപ്പിലൂടെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ച് കൊടുക്കും. പക്ഷേ ആണ്‍കുട്ടി ജനിച്ചപ്പോള്‍ രണ്ട് പേരും ഒരേ മനസോടെ എടുത്ത പേര് ദൈവിക് എന്നാണെന്നും നിരഞ്ജന്‍ പറയുന്നു.

More from Filmibeat

Read more about: niranjan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X