India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല; അച്ഛന്‍ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് സീരിയല്‍ നടി ആരതി സോജൻ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആരതി സോജന്‍. വളരെ കുറഞ്ഞ കാലം കൊണ്ട് ടെലിവിഷന്‍ സീരിയലുകളിലൂടെ ജനപ്രീതി നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ആരതി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഫോട്ടോയും അതിന് താഴെ നല്‍കിയ കുറിപ്പുമാണ് ശ്രദ്ധേയമാവുന്നത്. സ്വന്തം അച്ഛന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചതെങ്കിലും അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്നാണ് ആരതി പറയുന്നത്. ഇതോടെ അച്ഛനാണെന്ന് തെളിയിക്കാന്‍ മറ്റൊരു മാര്‍ഗവും നടി സ്വീകരിച്ചു. നടി പറയുന്നതിങ്ങനെയാണ്...

  ''അച്ഛാ എന്നോട് ക്ഷമിക്കണേ. അച്ഛനാണ് പറഞ്ഞിട്ടാരും വിശ്വസിക്കുന്നില്ല.. അച്ഛടെ പഴയ ഫോട്ടോ ഞാന്‍ എടുത്തങ്ങു പോസ്റ്റി''. എന്നുമാണ് ആരാതി പങ്കുവെച്ച പോസ്റ്റില്‍ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. അച്ഛന്റെ കൈ പിടിച്ച് നില്‍ക്കുന്ന ഇപ്പോഴത്തെ ഫോട്ടോയും ചെറിയ പ്രായത്തില്‍ അച്ഛന്‍ എടുത്ത് നില്‍ക്കുന്ന ഫോട്ടോയും നടി ഇതിന്റെ കൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

  മീനൂട്ടിയുടെ അവസ്ഥയായിരുന്നു സങ്കടകരം; എയര്‍ക്രാഷിലൂടെ ദിലീപ് അപകടപെടുമെന്ന പ്രവചനം ഉണ്ടായിരുന്നതായി താരം

  ഫോട്ടോ കണ്ടപ്പോള്‍ ആരതിയുടെ സഹോദരന്‍ ആണെന്നാണ് കരുതിയത്. പിന്നെ ക്യാപ്ഷന്‍ കണ്ടപ്പോവാണ് ഇത് അച്ഛനാണെന്ന് മനസിലായത്. എന്നിട്ടും ഞങ്ങള്‍ക്ക് വിശ്വാസം ആയിട്ട് ഇല്ലാട്ടോ. പെണ്‍മക്കള്‍ക്ക് അവരുടെ അച്ഛന്മാരാണ് ഹീറോ. ആരതി അച്ഛനെ കുറിച്ച് പറയുന്നത് കേട്ടാല്‍ ഇരുവരും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന കാര്യം വ്യക്തമാവും. ക്യാപ്ഷന്‍ വായിക്കാത്തവര്‍ സഹോദരങ്ങളാണെന്ന് മാത്രമേ വിചാരിക്കുകയുള്ളു. എന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

  'ജൂനിയർ എൻടിആറുമായുള്ള പ്രണയം', സമീറ റെഡ്ഡി തെലുങ്ക് സിനിമകൾ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാ!

  ആല്‍ബത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആരതി സോജന്‍. കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് സീരിയലിലെ സപ്തതി എന്ന കഥാപാത്രമാണ് ആരതിയ്ക്ക് കൂടുതല്‍ ആരാധകരെയും നേടി കൊടുത്തത്. ശാലീന സുന്ദരിയായ സപ്തിയും അവരുടെ ഭര്‍ത്താവ് ഹര്‍ഷനുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി.

  'ബെഡ്ഷീറ്റ് അഴിഞ്ഞു പോയി, കനകയുടെ മുന്നിൽ ന​ഗ്നനായി നിന്നു, സെറ്റ് സ്തംഭിച്ചു'; വെളിപ്പെടുത്തി മുകേഷ്

  മിന്നല്‍ മുരളിയെ ഏറ്റെടുത്ത് ചൈനാക്കാരും മാഞ്ചസ്റ്റര്‍ സിറ്റിയും | FilmiBeat Malayalam

  പിന്നീട് സീരിയലില്‍ നിന്ന് പിന്മാറിയ നടി ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മനസിനക്കര എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. കന്നട സീരിയലിന്റെ മലയാളത്തിലേക്കുള്ള റീമേക്കാണ് മനസിനക്കര. ഭാഗ്യജാതകം, നോക്കെത്താ ദൂരത്ത്, തുടങ്ങി നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ഇതിനകം ചെയ്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ സജീവമായി പോസ്്റ്റുകള്‍ ഇടാറുള്ള ആരതി പലപ്പോഴും ചെയ്യാറുള്ള ടിക് ടോക് വീഡിയോസൊക്കെ ജനപ്രീതി നേടി എടുക്കാറുമുണ്ട്.


  നസീര്‍ സംക്രാന്തിയുടെ കൂടെ സുബി ഒളിച്ചോടി എന്നാണ് പറഞ്ഞത്; മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയിട്ടില്ലെന്ന് നടി

  Read more about: serial actress
  English summary
  Pookkalam Varavayi Actress Arathy Sojan Funny Write-up About Her Father Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X