ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. നർത്തകി കൂടിയായ മൃദുല സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മിനിസ്ക്രീനിലൂടെയാണ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകരുടെ മാത്രമല്ല യൂത്തിന്റേയും പ്രിയപ്പെട്ട താരമാണ് മൃദുല.

Mridula Vijay

2015 ൽ ആരംഭിച്ച കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെയാണ് നടി സീരിയൽ രംഗത്ത് എത്തുന്നത്. പിന്നീട് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയാണ് നടിയുടെ കരിയറിലെ മികച്ച സീരിയലുകളിൽ ഒന്ന്. രോഹിണി എന്ന മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിലവിൽ സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്. പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. കേന്ദ്രകഥാപാത്രമാണിത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മൃദുല. സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും തന്റെ ആരാധകരുമായി നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടി പങ്കുവെച്ച വീഡിയോയാണ്.

സീ കേരളം അവതരിപ്പിക്കുന്ന വിസ്മയരാവ് എന്ന ഷോയിൽ നിന്നുള്ള വീഡിയോയുടെ ചെറിയ ഭാഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനാണ് അതിഥിയായി എത്തുന്നത്. നടനോടുള്ള ആരാധനയും സ്നേഹവും പങ്കുവെയ്ക്കുന്നതാണ് വീഡിയോയിൽ. ഇരുവരും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. മൃദുല പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജനുവരി 26 ന് സീകേരളം വിസ്മയ രാവ് സംപ്രേക്ഷണ ചെയ്യുന്നത്. ഇത് കൂടാതെ ഷോയിൽ നൃത്തം ചെയ്യുന്നതിന്റെ ഒരു ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോയ്ക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മൃദുല വിജയ് ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X