'കള്ളൻ കിസ് അടിച്ചു' ചുംബനം നല്‍കി വാഗ്ദാനങ്ങള്‍ പാലിക്കുകയാണോ? സീരിയല്‍നടി മൃദുലയുടെ ചിത്രങ്ങള്‍ വൈറൽ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയ വാര്‍ത്തകളാണ് ഏറ്റവുമൊടുവില്‍ വൈറലായത്. നടി രേഖ രതീഷ് കൊണ്ട് വന്ന ആലോചനയിലൂടെയാണ് യുവയും മൃദുലയും വിവാഹിതരാവാനുള്ള തീരുമാനമെടുത്തത്. ഡിസംബര്‍ അവസാന ആഴ്ചയില്‍ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നിശ്ചയവും നടത്തി.
വിവാഹനിശ്ചയത്തിന് എടുത്ത വിവിധ ചിത്രങ്ങള്‍ യുവയും മൃദുലയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. ആ സമയത്ത് എടുത്തതും പ്രണയം തുളുമ്പുന്നതുമായ താരജോഡികളുടെ ഏറ്റവും പുതിയ ചില ഫോട്ടോസാണ് ഇപ്പോല്‍ വൈറലായി മാറിയത്. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം മൃദുലയാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. വാഗ്ദാനങ്ങള്‍ എന്ന ക്യാപ്ഷനില്‍ കൊടുത്ത ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി.

'കള്ളന്‍ കിസ് അടിച്ചു' എന്ന സിനിമാ ഡയലോഗും ഉണ്ണിയേട്ടന്‍ ഉയിരാണെന്നും തുടങ്ങി യുവയെ കുറിച്ചും മിനിസ്‌ക്രീന്‍ റാണിയാണെന്ന് മൃദുലയെ കുറിച്ചുമൊക്കെ ആരാധകര്‍ പറയുന്നു. വിവാഹം എന്നാണെന്നുള്ള കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ വര്‍ഷത്തില്‍ അധികം വൈകാതെ താരവിവാഹമുണ്ടാവുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരം സ്വദേശിനിയായ മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. കൃഷ്ണതുളസി എന്ന സീരിയലിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ സീ കേരളം ചാനലിലെ പൂക്കാലം വരവായി എന്ന സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി. 'മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ പ്രശസ്തനാവുന്നത്.
Recommended Video
വിവാഹനിശ്ചയത്തിന് ശേഷമാണ് സ്റ്റാര്‍ മാജിക് അടക്കമുള്ള പരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്തുന്നത്. അതിന് മുന്‍പ് പരസ്പരം കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് അഭിനയിക്കാനോ ഒരു വേദിയില്‍ സമയം ചെലവഴിക്കാനോ അവസരം കിട്ടിയിട്ടില്ലെന്ന് മൃദുല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ അതിനുള്ള അവസരം ഇരുവര്‍ക്കം ലഭിക്കുകയും ചെയ്തു.


Click it and Unblock the Notifications