ടിക് ടോക് ചെയ്യാതെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കൂ; ഗര്‍ഭകാലത്തെ കുറിച്ച് നിരഞ്ജനും ഭാര്യ ഗോപികയും
പൂക്കാലം വരവായ് സീരിയലിലെ ഹര്‍ഷനായിട്ടും മറ്റ് സീരിയലുകളില്‍ പ്രധാന റോള്‍ ചെയ്തുമാണ് നടന്‍ നിരഞ്ജന്‍ നായര്‍ ശ്രദ്ധേയനാവുന്നത്. ഈ വര്‍ഷം താരത്തിന് കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ടുള്ള സന്തോഷ വാര്‍ത്തകളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ പ്രസവകാലത്തും അതിന് ശേഷവും നേരിടേണ്ടതായി വന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് താരം. ഒപ്പം ഭാര്യ ഗോപികയുമുണ്ട്. വിശദമായി വായിക്കാം...
''വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഡേറ്റ് തെറ്റിയിരുന്നു. അന്ന് പ്രഗ്നന്‍സി ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവായിരുന്നു. ഡോക്ടറെ കാണിച്ചപ്പോഴാണ് പിസിഒഡിയെ കുറിച്ച് അറിഞ്ഞതെന്നാണ് താരങ്ങള്‍ പറയുന്നത്. പിന്നെ അതിന് വേണ്ടിയുള്ള ചികിത്സയായി. ശരീരഭാരം കുറക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. വിവാഹശേഷം വിരുന്നിനൊക്കെ പോയി ശരീരഭാരം കൂടുകയായിരുന്നു. വിവാഹത്തിന് മുന്‍പ് 53 ലായിരുന്ന ഞാന്‍ 65ലേക്ക് എത്തിയെന്നാണ് ഗോപിക പറയുന്നത്. ആരോഗ്യകരമായി വെയിറ്റ് കുറക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

അന്നൊക്കെ ഹണിമൂണിന് പോവുന്നതിന് പകരം ഹോസ്പിറ്റല്‍-വീട് എന്ന അവസ്ഥയിലായിരുന്നു. ഒടുവില്‍ പോസിറ്റീവായിട്ടുള്ള റിസല്‍ട്ടാണ് വരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ വീണ്ടും ടെസ്റ്റ് ചെയ്തപ്പോള്‍ പ്രഗ്നന്‍സി റിസല്‍ട്ട് നെഗറ്റീവായി. വലിയ നിരാശയാണ് അന്നൊക്കെ തോന്നിയത്. അതിനിടയിലാണ് അച്ഛന്റെ മരണം. അത് വലിയൊരു ഡിപ്രഷനിലേക്കാണ് നയിച്ചു. ഫുഡ് കഴിക്കാതെ വണ്ണം വെക്കുന്നൊരു അവസ്ഥയായി മാറി. ആ സമയത്ത് ട്രീറ്റ്മെന്റൊന്നും ചെയ്തിരുന്നില്ലെന്ന് ഗോപിക പറയുന്നു.

ആ സമയത്താണ് ചേട്ടന്‍ പൂക്കാലം വരവായില്‍ ജോയിന്‍ ചെയ്തത്. ഒരു കൊല്ലം അങ്ങനെയങ്ങ് പോയി. കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും തുടങ്ങിയതോടെയാണ് വീണ്ടും ചികിത്സയ്ക്ക് വേണ്ടി പോയത്. ശരീരഭാരം കുറക്കാനാണ് അവരും പറഞ്ഞത്. യോഗയും ഡയറ്റുമൊക്കെയായി ഭാരം കുറയ്ക്കാന്‍ നോക്കി. ഇതിനിടയില്‍ കൊവിഡ് കൂടി വന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കൊവിഡിന്റേത് ആണെന്നാണ് കരുതിയത്. റിസല്‍ട്ട് ഒന്നും കാണാതെ വന്നതോടെയാണ് ലാപ്രോസ്‌കോപ്പി അല്ലെങ്കില്‍ ഐവിഎഫ് സജസ്റ്റ് ചെയ്തത്. ഇതോടെ മെഡിസിന്‍ നിര്‍ത്താന്‍ തീരുമാനിച്ചു.

അതിന് ശേഷം പത്തനംതിട്ടയിലെ ആയുര്‍വേദ ആശുപത്രിയിലേക്ക് പോയി. രണ്ടാം ബ്രഹ്മാവ് എന്നാണ് ആ ഡോക്ടറിനെ താരദമ്പതിമാര്‍ വിശേഷിപ്പിച്ചത്. കിഡ്നി സ്റ്റോണും യൂറിനറി ഇന്‍ഫക്ഷനും ഉണ്ടായിരുന്നതിനാല്‍ അത് മാറ്റിയിട്ട് വരാനാണ് പറഞ്ഞത്. എന്നാല്‍ മരുന്ന് എഴുതിയത് എന്തിനാണെന്ന് വിചാരിച്ച് ഇനി അങ്ങോട്ടേക്ക് പോവുന്നില്ലെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. രണ്ട് മാസത്തേക്ക് അങ്ങോട്ട് പോയില്ലെങ്കിലും പിന്നെ പോവാമെന്ന് തോന്നി. അവിടുന്നുള്ള ചികിത്സയ്ക്ക് ശേഷമാണ് ഗോപിക ഗര്‍ഭിണിയാവുന്നത്. ആ സമയത്ത് ചേട്ടന്‍ രാക്കുയില്‍ സീരിയലിന്റെ ലൊക്കേഷനിലായിരുന്നെന്നും ഗോപിക പറയുന്നു.

ഭര്‍ത്താവിന്റെ കൂടെ അന്നൊക്കെ ടിക് ടോക് ചെയ്യുന്നതിനും കമന്റുകള്‍ കിട്ടിയിട്ടുണ്ടെന്നും താരപത്‌നി പറയുന്നു. ഇങ്ങനെ ടിക് ടോക് ചെയ്ത് നടക്കാതെ കുഞ്ഞിന് വേണ്ടി ട്രീറ്റ്‌മെന്റ് ചെയ്യാനാണ് ചിലരുടെ ഉപദേശം. നിങ്ങളില്‍ ആര്‍ക്കാണ് കുഴപ്പം എന്ന് വരെ തുറന്ന് ചോദിച്ചവരുണ്ട്. പെട്ടെന്ന് തന്നെ ഇത്തരം ചോദ്യങ്ങള്‍ നിര്‍ത്തിയവരുമുണ്ടെന്ന് ഗോപിക പറയുന്നു.


Click it and Unblock the Notifications











