For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോഴെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലെന്ന്, ഗോപികയെ കണ്ടതിനെ കുറിച്ച് നിരഞ്ജൻ

  |

  'മൂന്നുമണി', രാത്രിമഴ, 'ചെമ്പട്ട്', 'കാണാക്കുയിൽ', 'സ്ത്രീപഥം', 'പൂക്കാലം വരവായി' തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നിരഞ്ജൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ റൊമാന്റിക് ഹീറോ എന്നാണ് നിരഞ്ജനെ അറിയപ്പെടുന്നത്. വേറിട്ട രീതിയിലുള്ള അഭിനയശൈലിയാണ് നടന് ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും നടന് നിരവധി ആരാധകരുണ്ട്. നിലവിൽ പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലാണ് നിരഞ്ജൻ അഭിനയിക്കുന്നത്.

  റിയൽ ലൈഫിലും അനിരുദ്ധ് ചേട്ടനാണ്, ആനന്ദുമായുള്ള ആത്മബന്ധത്തെ കുറിച്ച് കുടുംബവിളക്കിലെ ശീതൾ

  nirajan

  ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നിരഞ്ജനുള്ളത്. സീരിയൽ വിശേഷങ്ങളും പേഴ്സണൽ സന്തോഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടൻ രംഗത്ത് എത്തിയിരിക്കുകാണ്. നടന്റെ സന്താഷത്തിൽ ആരാധകരും ചേർന്നിട്ടുണ്ട്.

  ഭാര്യ സുചിത്രയോടൊപ്പമുള്ള യാത്രകളിൽ അദ്ദേഹം ഇങ്ങനെയാണ്, മോഹൻലിനെ കുറിച്ച് ലിസി ലക്ഷ്മി

  അച്ഛനാവാൻ പോവുകയാണ് താരം. മറ്റേർണിറ്റി ഫോട്ടോഷൂട്ടും ഇവർ പങ്കുവെച്ചിരുന്നു. ഇത് വൈറലായിരുന്നു. ഭാര്യയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഭാര്യയ്ക്കൊപ്പം വിവാഹവാർഷികം ആഘോഷമാക്കുകയാണ് നിരഞ്ജൻ. ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ വൈറലായിട്ടുണ്ട്. ആഘോഷത്തിന്റെ വീഡിയോയും നടൻ ഇസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നിരഞ്ജനും ഭാര്യയ്ക്കും ആശംസ നേർന്നു കൊണ്ട് ആരാധകർ എത്തിയിട്ടുണ്ട്.

  വിവാഹ വാർഷിക ദിനത്തിൽ പെണ്ണു കാണൽ കഥയും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. നിരഞ്ജന്റെ വാക്കുകൾ ഉങ്ങനെ'' എത്ര പെട്ടന്നാണ് വർഷങ്ങൾ മുന്നോട്ട് കുതിക്കുന്നത്...3 വർഷങ്ങൾ..എത്ര ഋതു ഭേദങ്ങൾ ഇതിനിടയിൽ മാറി മാറി വന്നു..ഓർമ്മകൾ ചിറകു മുളച്ചൊരു കുഞ്ഞു ചിത്രശലഭമായി പറന്നിറങ്ങുന്നതൊരു 2017 ലെ ഡിസംബർ 10 ലേക്കാണ്.

  ആദ്യമായി നിന്നെ കണ്ട ദിവസം..പക്കാ നാടൻ പെണ്ണുകാണൽ ചടങ്ങു.. അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോളെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലെന്ന്..പിന്നെ 2018 മാർച്ച് 18 ന് നിശ്ചയമായി..ഇതുപോലൊരു ഓണക്കാലത്തു ഓഗസ്റ്റ് 27 (അന്ന് 4ആം ഓണം ആയിരുന്നുട്ടോ. അങ്ങ് കോട്ടയത്തിനു കെട്ടികൊണ്ടുപോയി..അന്ന് തൊട്ടിന്നോളം എല്ലാത്തിനും കൂടെ നിന്നു എന്നെ സപ്പോർട്ട് ചെയ്ത്,എന്നെ സഹിച്ചു. അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളുമായി ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു......ഇനിയും ഒരുപാടു വർഷം കൂടെ ഉണ്ടാവണമെന്നുള്ള പ്രാർഥനയോടെ. പ്രിയപ്പെട്ട കെട്ടിയോളെ..ഹൃദയം നിറഞ്ഞ മൂന്നാം വിവാഹ വാർഷിക ആശംസകൾ... താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹനാളിലെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസകൾ നേർന്നിരിക്കുന്നത്.

  നിരഞ്ജനും ഭാര്യയ്ക്കും ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരു രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ താരങ്ങളുടെ വിവാഹവാർഷികാഘോഷത്തിന്റെ വീഡിയോയുംസോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മിനിസ്ക്രീനിൽ മാത്രമല്ല സിനിമയിലും നടൻ മുഖ കാണിച്ചിട്ടുണ്ട്. ''ഗോസ്റ്റ് ഇന്‍ ബത്ലഹേം'' എന്ന സിനിമയിലാണ് നായകനായി അഭിനയിച്ചത്. കൂടാതെ
  തേൻവരിക്ക' എന്ന വെബ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീ കേരള സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി മഴവിൽ മനോരമയുടെ രാക്കുയിൽ എന്നീ സീരിയലുകളിലാണ് അഭിനയിക്കുന്നത്. നിരഞ്ജന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 'പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷൻ.

  Recommended Video

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  നിരഞ്ജൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: serial
  English summary
  Pookkalam Varavayi Fame Niranjan Nair Announces New Happiness On His Third Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X