സീരിയല്‍ ഷൂട്ടിങ്ങിന് പോയപ്പോഴാണ് ആ സന്തോഷ വാര്‍ത്ത അറിയുന്നത്; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി നിരഞ്ജന്‍
പൂക്കാലം വരവായ്, സീരിയലിലെ ഹര്‍ഷനായി തിളങ്ങി നില്‍ക്കുകയാണ് നടന്‍ നിരഞ്ജന്‍ നായര്‍. ലോക്ഡൗണ്‍ കാലത്ത് ഭാര്യയ്‌ക്കൊപ്പമുള്ള പ്രിയനിമിഷങ്ങളായിരുന്നു താരം പങ്കുവെച്ചത്. ഇപ്പോഴിതാ താനൊരു അച്ഛനാവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വീട്ടിലെ പുതിയ സന്തോഷം നടന്‍ തന്നെ പുറംലോകത്തെ അറിയിച്ചത്.
'ഞാന്‍ ഷൂട്ടിങ്ങിന് വേണ്ടി പോയതായിരുന്നു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എന്റെ ഭാര്യ അറിയിച്ചത്. എന്റെ റിയാക്ഷന്‍ ' എന്ത്' എന്ന് ചോദിച്ച് കൊണ്ടായിരുന്നു. കാരണം ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷ വാര്‍ത്ത കേട്ട ഉടനെ ഞാന്‍ അവളെ വീഡിയോ കോളില്‍ വിളിച്ചു. ഞങ്ങള്‍ രണ്ട് പേരും കരഞ്ഞ് പോയ നിമിഷമാണത്. ഈ സമയത്ത് അവള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമം തോന്നി. എന്നിരുന്നാലും അന്ന് രാത്രി തന്നെ ഞാന്‍ തൃശൂരിലെ വീട്ടിലെത്തി.

സ്‌ക്രീനില്‍ കാണുന്നത് പോലെ ഗര്‍ഭകാലം അത്ര എളുപ്പമുള്ളതല്ല. സിനിമയില്‍ ഒരു പാട്ടോട് കൂടി എല്ലാം തീര്‍ന്നു. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ ഇത് വലിയ ബുദ്ധിമുട്ടാണ്. അവള്‍ക്ക് ആദ്യ നാല് ആഴ്ച ആയപ്പോഴെക്കും അവള്‍ക്ക് ഓക്കാനം വന്ന് തുടങ്ങി. കൃത്യസമയത്തും കൃത്യമായ ഇടവേളകളില്‍ അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇപ്പോള്‍ ഞാനൊരു ചൂരലും കൊണ്ട് പുറകേ നടക്കുകയാണ്. ഇപ്പോള്‍ കുഞ്ഞുമായി സംസാരിക്കാറുണ്ട്. അച്ഛനാകാനുള്ള എല്ലാ ഘട്ടങ്ങളും ഞാന്‍ ആസ്വദിക്കുകയാണ്.
രാജകുമാരിയെ പോലെ മനോഹരിയായി മസൂം ശങ്കർ, നടിയുടെ കിടിലൻ ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
കൊവിഡ് പോലൊരു പകര്‍ച്ചവ്യാധി കഠിനമായ ഈ സാഹചര്യത്തില്‍ കുഞ്ഞിനെ സ്വാഗതം ചെയ്യാനിരിക്കുന്നത് ലേശം ആശങ്ക ഉണര്‍ത്തുന്നുണ്ടെന്ന് കൂടി നിരഞ്ജന്‍ പറയുന്നു. ചുറ്റിലും ധാരാളം അനിശ്ചിതത്വമുണ്ട്. സീരിയല്‍ ഷൂട്ടിങ്ങുകളടക്കം നിര്‍ത്തിയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവും. പണം സമ്പാദിക്കുക എന്നതാണ് ആദ്യ തയ്യാറെടുപ്പ്. പിന്നെ എന്തൊക്കെയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല. അതുകൊണ്ട് നേരത്തെ തന്നെ ഒരുക്കങ്ങള്‍ തുങ്ങി കഴിഞ്ഞു.


Click it and Unblock the Notifications











