Don't Miss!
- News
സാമ്പത്തിക സർവേ: രാജ്യത്തിന്റെ ജിഡിപി നിരക്ക് 6-6.8 ശതമാനമായി കുറയും, എങ്കിലും പ്രതീക്ഷ
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Finance
2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
- Automobiles
കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ
- Technology
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
- Sports
സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്നെസുണ്ടോ? ബാറ്റിങ് സ്റ്റൈലിനെ കുറിച്ച് എല്ലാമറിയാം
ഭാര്യയുടെ കൂടെ റൂമിലേക്ക് പോയി കാര്യങ്ങള്‍ക്ക് തീരുമാനമാക്കൂ; കല്യാണം കഴിഞ്ഞത് മുതലുള്ള ചോദ്യങ്ങളെ പറ്റി നടന്
ടെലിവിഷന്‍ നടന് നിരഞ്ജന് നായര്‍ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാം പേജിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ഗോപികയെ കുറിച്ചും മകനെ കുറിച്ചുമൊക്കെ നടന് പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നിരഞ്ജന് ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ആ കാത്തിരിപ്പുകളെ പറ്റി നടന് തന്നെ പറയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വീണ്ടും ഭാര്യയുടെ ഗര്‍ഭകാലത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് നിരഞ്ജന്. ഗോപിക ഗര്‍ഭിണിയായത് മുതല്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും തനിക്ക് വന്ന കമന്റുകളെ പറ്റിയുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ കുറിപ്പില്‍ നടന് രേഖപ്പെടുത്തിയത്. മാത്രമല്ല ഗര്ഭിണിയായവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളും നിരഞ്ജന് സൂചിപ്പിച്ചിരിക്കുകയാണ്.

പൂക്കാലം വരവായ് അടക്കം നിരവധി സീരിയലുകൡലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് നിരഞ്ജന് നായര്‍. ഭാര്യയുടെ കൂടെ നിരന്തരം ടിക്ടോക് വീഡിയോസുമായി നടന് എത്തിയിരുന്നു. ഇതിന് ശേഷമാണ് രണ്ടാള്‍ക്കും ഇതുവരെ കുട്ടികളൊന്നും ജനിച്ചില്ലേ എന്ന ചോദ്യം വരുന്നത്. ആദ്യം കാര്യമാക്കാതെ വിട്ട ചോദ്യമാണെങ്കില്‍ പിന്നീട് നിരന്തരം ചോദ്യമായി. ഇത് വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് നടന് പറയുന്നത്.

'ജീവിതത്തില്‍ അവളുടെ ഓരോ സന്തോഷങ്ങളും സങ്കടങ്ങളും തൊട്ടറിഞ്ഞവന് ആണ് ഞാന്‍. പ്രസവത്തെ പറ്റി അറിയാവുന്നവരുടെ ചില ചോദ്യങ്ങള്‍ ഉണ്ട്. ലോകത്തില്‍ ആദ്യത്തെ ഗര്‍ഭിണി ആയിരുന്നോ ഭാര്യ, ചന്ദ്രനില്‍ നിന്നും ഇറങ്ങി വന്നതാണോ എന്നൊക്കെ.. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എനിക്കറിയാവുന്നത് എന്റെ ഭാര്യയുടെ ആദ്യത്തെ ഗര്‍ഭവും ചന്ദ്രനില്‍ നിന്നും വന്നതല്ല എന്നതാണ്.

അതുകൊണ്ട് എനിക്ക് ഇവളുടെ കാര്യം മാത്രേ പറയാന്‍ പറ്റു. ഓരോ പ്രസവ കാലഘട്ടവും ഓരോ ഭര്‍ത്താവിന്റെയും ഭാര്യയുടെയും സ്വകാര്യ അനുഭവങ്ങള്‍ ആണ്. നല്ലതും ചീത്തയും ആകാം. അതിലേക്ക് അവരെ എത്തിക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് വലുതാണ്. കല്യാണം കഴിയുന്ന ദിവസം തൊട്ട് രണ്ടു മാസം മുതല്‍ വിശേഷമായോ എന്നാ ചോദ്യം തുടങ്ങുകയാണ്. ചിലപ്പോ എന്തേലും പ്രശ്നങ്ങള്‍ കൊണ്ടാകും. അല്ലേല്‍ ഇപ്പൊ വേണ്ടന്ന് വച്ചിരിക്കയിരിക്കും.

അതൊന്നും എന്താന്ന് പോലും അറിയേണ്ട കാര്യമില്ല. ഈ ചോദ്യങ്ങള്‍ പലരുടെയും നെഞ്ചിലേക്ക് തറച്ചു കേറുന്നതായിരിക്കും. എന്നോടും അവളോടും ഒരു ചേച്ചി പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ഇങ്ങനെ ടിക് ടോക് എടുത്ത് നടക്കാതെ കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പു ഉണ്ടാക്കൂ. വേഗം റൂമിലേക്ക് പോകു എന്ന്. അത് കേട്ട ഞങ്ങടെ അവസ്ഥ എന്താന്ന് പോലും തിരക്കാന്‍ നില്‍ക്കാതെ അവര്‍ ചിരിച്ചോണ്ട് അകത്തോട്ടു കേറി പോയി. അവര്‍ ചെറിയൊരു ഉദാഹരണം മാത്രം.

ഒട്ടും സുഖകാരം അല്ലാതിരുന്ന ഗര്‍ഭകാലത്തിന് ശേഷം കുഞ്ഞൂട്ടന് വന്നു. അപ്പോ അടുത്തത് ടിവി കാണരുത്, കണ്ണിന്റെ കാഴ്ച ശക്തി പോകും. പട്ടാണി കടല കഴിച്ചാല്‍ പല്ലു പറിഞ്ഞു പോകും, മുടി ചീകരുത്, പൊട്ട് തൊടരുത്. വാതിലിന്റെ കട്ടിള കടന്ന് പുറത്തേക്ക് വരരുത്, ഇതൊക്കെ ചെയുന്നതും പറയുന്നതും സ്ത്രീകള്‍ തന്നെ ആണല്ലോ എന്നതാണ്', നിരഞ്ജന് കുറിപ്പ് അവസാനിപ്പിക്കുന്നു.
ഗര്‍ഭിണികള്‍ക്കും പ്രസവിച്ചു കിടക്കുന്നവര്‍ക്കും അവരുടെ മനസ്സിന് സമാധാനം കിട്ടുന്നതൊക്കെ ചെയ്യാനുള്ള അനുമതിയാണ് ആദ്യം കിട്ടേണ്ടത്. അവര്‍ ജീവിക്കട്ടെന്നെ. അടുത്ത തലമുറക്കായി വലിയ ഒരു കാര്യം ചെയ്ത് വന്നിരിക്കുന്നവരാണ്. ഓഹ് മറന്നു, അങ്ങനെ ചിന്തിക്കാന്‍ പാടില്ലല്ലോ അല്ലേ. എന്തായാലും ഓരോ അമ്മമാര്‍ക്കും സല്യൂട്ട്..