പ്രശസ്തി ഉള്ളത് കൊണ്ട് കാര്യമില്ല, ലോക്ഡൌൺ നാളുകളിലെ പ്രതിസന്ധികളെ കുറിച്ച് സീരിയൽ നടൻ നിരഞ്ജൻ നായർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം നിരഞ്ജന്‍ നായര്‍ അച്ഛനാവാന്‍ ഒരുങ്ങുകയാണ്. ആദ്യ കണ്മണിയുടെ വരവിനെ കുറിച്ച് താരം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ശേഷം ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോസും താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി താനടക്കമുള്ള താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വിശേഷങ്ങള്‍ പറഞ്ഞത്.

'നമുക്ക് ചുറ്റുമുള്ള സ്ഥിതി മോശമാണ്. ഈ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം ഇത് മാത്രമാണ്. പക്ഷേ മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്. ഈ ഇന്‍ഡസ്ട്രിയിലെ ഭൂരിഭാഗം ആളുകളുടെയും ഏകവരുമാനമാര്‍ഗം ഇതാണ്. എന്റെ ചെലവുകള്‍ക്ക് വേണ്ടി എനിക്ക് ഒരേ സമയം രണ്ട് പ്രോജക്ടുകള്‍ ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ രണ്ടും നിര്‍ത്തി വെച്ചു.

 niranjan-nair

ഇതിനെ ഇനി എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇതിലെ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍ സീരിയലില്‍ അഭിനയിക്കുന്നതോടെ ഞങ്ങള്‍ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഞങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നുമാണ് ആളുകള്‍ കരുതുന്നത്. ഞങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണെങ്കില്‍ എല്ലാവരും തമാശയാണെന്നേ വിചാരിക്കുകയുള്ളു.

മഞ്ഞയിൽ തിളങ്ങി പ്രണിത, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

അത് യഥാര്‍ഥ്യമല്ല. ഞങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ വാടകള്‍, മറ്റ് ഇഎംഐ കള്‍ ഒക്കെ അടക്കേണ്ടതായി ഉണ്ട്. പ്രശസ്തി കൊണ്ട് ഒരിക്കലും വിശപ്പ് മാറില്ല. ഞങ്ങള്‍ക്കും ഇതിനെ അതിജീവിക്കുന്നതിനായി ജോലി ചെയ്യണ്ടേത് അത്യാവശ്യമാണ്. കൈയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലാതെ മുന്നോട്ട് ജീവിക്കുന്നത് എളുപ്പമാണെന്ന് തോന്നുന്നില്ല. മറ്റുള്ളവരെ പോലെ ഞാനും ഇതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

നേരത്തെ അത്തരം ജോലി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. നല്ല ശമ്പളം വാങ്ങുന്ന സീരിയല്‍ താരങ്ങള്‍ എനത്ിനാണ് ഈ ജോലി നോക്കുന്നതെന്നാണ് തൊഴിലാളികളുടെ മറുചോദ്യം. അതുകൊണ്ട് ആരും ജോലി തരുന്നില്ല. കാര്യങ്ങളെല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം. ഇത് ടെലിവിഷന്‍ താരങ്ങളുടെ കാര്യം മാത്രമല്ല. സാങ്കേതിക പ്രവര്‍ത്തകരുടെയും സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവരുടെയെല്ലാം കാര്യവും ഇതുപോലെ തന്നെയാണ്.

More from Filmibeat

Read more about: niranjan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X