For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ കരയിപ്പിച്ച് കൊണ്ടുള്ള സര്‍പ്രൈസ് സമ്മാനം; ഇനിയൊരു ജന്മത്തിലും അങ്ങനെ വേണമെന്ന് നടന്‍ നിരഞ്ജന്‍

  |

  വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങള്‍ ജനിക്കാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്ന താരമാണ് നിരഞ്ജന്‍ നായര്‍. പലരുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്ന താരദമ്പതിമാര്‍ ഇന്ന് സന്തോഷത്തിലാണ്. കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞ് താരങ്ങള്‍ക്ക് ജനിച്ചതോടെ കേട്ട അപവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊക്കെ മറുപടിയായി.

  ഒക്ടോബര്‍ പതിനാലിന് മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചതിനെ പറ്റി നിരഞ്ജന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് സര്‍പ്രൈസായി ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് താരം. സന്തോഷങ്ങള്‍ക്ക് നടുവില്‍ വലിയ നഷ്ടം നല്‍കി പോയവരെ പറ്റിയും നടന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നുണ്ട്. പൂര്‍ണരൂപം വായിക്കാം..

  'ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കി വച്ചിട്ടാണ് ആ അച്ഛനും അമ്മയും ഞങ്ങളെ വിട്ടു പോയത്. കുഞ്ഞൂട്ടനെ കാണാതെ അവളുടെ അച്ഛനും കുഞ്ഞൂട്ടനെ കണ്ടിട്ട് അവളുടെ അമ്മയും നേരത്തെ പോയി. ഞങ്ങടെ കുഞ്ഞിനെ കാണണമെന്ന് ആ ആച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ഉത്സവമാക്കണമെന്ന് അമ്മയും.. പക്ഷെ വിധി എല്ലാത്തിനും തടയിട്ടു. ഇനിയൊരു ജന്മം അവരുമായി ഒന്നിച്ചു ജീവിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് പുണ്യമെന്ന് ഞാന്‍ കരുതുന്നു.

  Also Read: ഡേറ്റിങ് ലൈഫ് തേഞ്ഞ അവസ്ഥയാണ്; റിയാസിനെക്കാളും നിമിഷയോടാണ് ഇഷ്ടം കൂടുതലെന്ന് ജാസ്മിന്‍ എം മൂസ

  കുഞ്ഞൂട്ടനെ കാണാതെ സ്‌നേഹിച്ചൊരു മുത്തശ്ശനെയും സ്‌നേഹിച്ചു കൊതി തീരാതെ പോയൊരു അമ്മമ്മയും അവന്റെ ജീവിതത്തിന് മുന്നില്‍ ഒരു കെടാവിളക്കായി വഴിതെളിക്കും. ഒരുപാട് സ്‌നേഹത്തിന്റെ ഒരു കടല്‍ ആയിരുന്നു അവര്‍ രണ്ടുപേരും. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അവര്‍ അവനെ മത്സരിച്ചു സ്‌നേഹിച്ചേനെ. കുഞ്ഞൂട്ടന്റെ ഏറ്റവും വലിയ നഷ്ടം തന്നെയാണ് അവരെ നഷ്ടമായത്. അവന്റെ വരവും കാത്തു മണ്ണുത്തിയിലെ വീട്ടില്‍ ഒരു സ്‌നേഹത്തിന്റെ പൂക്കാലം ആയിട്ടവര്‍ ഉണ്ടാകുമെന്ന് അവനെ പറഞ്ഞു പഠിപ്പിക്കണം.

  Also Read: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇന്നും വിവാഹം കഴിക്കാതെ ആശ പരേഖ് ജീവിക്കാനുള്ള കാരണം ആ കാമുകന്‍

  ഞങ്ങള്‍ അവിടെ ചെല്ലുന്നതു തന്നെ ഉത്സവം ആണെങ്കില്‍ ഇവന്‍ ചെന്നു കേറുന്ന കാലം ആ അച്ഛന്‍ അവിടെ ആനയും അംബാരിയുമുള്ള പൂരമാക്കിയേനെ. അവര്‍ ആ മുറ്റത്ത് എന്നുമുണ്ടാകും കുഞ്ഞൂട്ടനെയും ഞങ്ങളെയും കാത്തിരുന്ന് കൊണ്ട്...

  വെറുതെ സ്വപ്നം കാണും പലപ്പോഴും ഒരു ഓണക്കാലത്തു അവര്‍ രണ്ടുപേരും ഞങ്ങള്‍ 3 പേര്‍ക്കുമായുള്ള കാത്തിരിപ്പ്. ചെന്നു കേറുമ്പോള്‍ ശോഭനെ ഓടിവാ പിള്ളേര് വന്നു എന്ന് വിളിച്ചു പറഞ്ഞു ഓടി വരുന്നൊരു അച്ഛനെയും അകത്തു നിന്നും ഓടി വരുന്നൊരു അമ്മയെയും.

  നടുവില്‍പാട്ടു വീട് സന്തോഷത്തിന്റെ കടല്‍ ആയേനെ. ദൈവത്തിന് കുറച്ചു സമയം തരമായിരുന്നു. പല സന്തോഷങ്ങളും ഇപ്പോള്‍ സങ്കട കടലാണ്. ഒരു മഴക്കാലം സ്വപ്നങ്ങളൊക്കെ ചോര്‍ത്തി കടന്ന് പോയി.

  കുഞ്ഞൂട്ടന്‍ ജനിക്കും മുന്നേ അവളുടെ അച്ഛന്‍ പോയതിനാല്‍ ഒരു ഫോട്ടോ പോലും കുഞ്ഞൂട്ടനൊപ്പം ഇല്ല. അവന്‍ ഇന്നുവരെ കാണാത്ത മുത്തശ്ശനെയും, ഓര്‍മകളുടെ കണികയില്‍ എവിടെയെങ്കിലും ഉണ്ടൊന്നും അറിയാത്ത അമ്മമ്മയേം ഒരുമിച്ച് കുഞ്ഞൂട്ടന് കാണിച്ചു കൊടുക്കാന്‍ ആയിരുന്നു പിന്നീടുള്ള ശ്രമം. കളര്‍പെന്‍സില്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആ ആഗ്രഹം സാധിപ്പിച്ചു. കുഞ്ഞൂട്ടനും, വരാന്‍ പോകുന്ന പിറന്നാളിന് അമ്മുവിനും സമ്മാനമായി നല്‍കി', എന്നുമാണ് നിരഞ്ജന്‍ പറയുന്നത്. ..

  പൂക്കാലം വരവായ് സീരിയലിലെ ഹര്‍ഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് നിരഞ്ജന്‍ നായര്‍. അതിന് പുറമേ നിരവധി സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ താരം സജീവമാണ്. 2018 ലാണ് ഗോപികയുമായി വിവാഹം കഴിക്കുന്നത്. ശേഷം ഒരു കുഞ്ഞിനായിട്ടുള്ള കാത്തിരിപ്പിലായിരുന്നു.

  Read more about: niranjan
  English summary
  Pookkalam Varavayi Fame Niranjan Nair's Surprise Gift To Wife Gopika Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X