മനുഷ്യനെ മനസിലാക്കാനും പഠിക്കാനും സാധിക്കാത്തത് അതുകൊണ്ടാണ്! എഴുത്തുമായി നടൻ നിരഞ്ജൻ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. നിരവധി ഹിറ്റ് സീരിയലുകളില്‍ നായകനായി അഭിനയിച്ചിട്ടുള്ള താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ്. ഭാര്യയുടെയും മകന്റെയും കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് പലപ്പോഴും നിരഞ്ജന്‍ പങ്കുവെക്കാറുള്ളത്.

ഇതിനൊക്കെ വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്ന് ലഭിക്കാറുമുണ്ട്. അതേ സമയം ഏറ്റവും പുതിയതായി നടന്‍ പങ്കുവെച്ച പോസ്റ്റും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമാവുന്നത്. മനുഷ്യ മനസുകളിലൂടെ ചിന്തിക്കുന്നതും ആര്‍ക്കും മനസിലാക്കാന്‍ പറ്റാത്തതുമായ അവസ്ഥകളെ കുറിച്ചാണ് നിരഞ്ജന്‍ സംസാരച്ചിരിക്കുന്നത്.

 niranjan-nair-

'ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ്സ്. ഒരിക്കലും പിടി തരാത്ത ഒന്ന്. അടിഞ്ഞു കൂടുന്നതൊക്കെയും ചേര്‍ത്തു സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുന്നത് മനസ്സിന് മാത്രമാണ്. നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിവില്ലാതെ സ്‌നേഹമെന്നോ ദേഷ്യമെന്നോ വ്യത്യാസമായില്ലാതെ എല്ലാമിങ്ങനെ എത്തിച്ചേര്‍ന്ന് പറ്റിപ്പിടിക്കുന്ന മനസ് ആര്‍ക്കാണ് മനസിലാക്കാന്‍ സാധിക്കുക.

പുറമെ ഒരു ചിരി പടര്‍ത്തിയാല്‍ മനസില്‍ അലയടിക്കുന്നത് എന്തെന്നാണെന്ന് ഒരു മനുഷ്യനും കണ്ടുപിടിക്കാന്‍ പോലും അസാധ്യമാണ്. ഒരു മനുഷ്യനെ മനസിലാക്കാനും പഠിക്കാനും സാധിക്കാത്തത് അതുകൊണ്ട് തന്നെയാണ്. ഇന്നും, ഒരിക്കലും കിട്ടാത്ത ഒന്നിനു വേണ്ടിയോ പലതിന് വേണ്ടിയോ മനസ് പായുന്നത് മനസിലാക്കാന്‍ സാധിക്കാത്തതും അതൊക്കെ കൊണ്ടാകും. വല്ലപ്പോഴുമൊക്കെ നീലകുറിഞ്ഞികള്‍ മനസുകളില്‍ പൂക്കട്ടെ. സന്തോഷം നിറയട്ടെ',.. എന്നുമാണ് നിരഞ്ജന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

നിരഞ്ജന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇങ്ങനൊരു എഴുത്ത് ഇടാനുണ്ടായ കാരണമെന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തെങ്കിലും സങ്കടങ്ങള്‍ താരത്തിനുണ്ടോന്നും അതല്ല, ആരെങ്കിലുമായി എന്തേലും പ്രശ്‌നമുണ്ടോന്നുമൊക്കെ ചോദ്യങ്ങള്‍ വന്നിരിക്കുകയാണ്.

 niranjan-nair-

മൂന്നുമണി എന്ന സീരിയലിലൂടെയാണ് നിരഞ്ജന്‍ ജനപ്രിയനാവുന്നത്. സീരിയലിലെ രവി എന്ന കഥാപാത്രത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇതിന് ശേഷം നിരവധി സീരിയലുകളുടെ ഭാഗമായി. പൂക്കാലം വരവായ് എന്ന സീരിയലിലെ ഹര്‍ഷന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

ഇടക്കാലത്ത് തന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം പങ്കുവെച്ചിരുന്നത്. എന്നാല്‍ ചിലരുമായിട്ടുള്ള പ്രശ്‌നം കാരണം ചാനല്‍ തന്നെ അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയതിനെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു. മാത്രമല്ല ഭാര്യ ഗോപികയെ പറ്റിയും മകനെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.

വിവാഹം കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങളുണ്ടാവാത്തതിൻ്റെ പേരിൽ നേരിടേണ്ടി വന്ന അധിഷേപങ്ങളെ പറ്റിയായിരുന്നു താരങ്ങൾ ആദ്യം സംസാരിച്ചിരുന്നത്. പലരിൽ നിന്നും മോശം വാക്കുകൾ കേൾക്കേണ്ടി വന്നത് വല്ലാതെ വേദനിപ്പിച്ചെന്ന് നടൻ പറഞ്ഞിരുന്നു. പിന്നീട് ചികിത്സയിലൂടെ നിരഞ്ജനും ഭാര്യ ഗോപികയ്ക്കും ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോൾ മകൻ്റെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരം.

More from Filmibeat

Read more about: niranjan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X