For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മതം ഞങ്ങളുടെ വീട്ടില്‍ പ്രശ്‌നമല്ല, ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം ഭര്‍ത്താവിനും കുടുംബത്തിനൊപ്പമെന്ന് രശ്മി

  |

  രശ്മി ബോബനും ഭര്‍ത്താവും സംവിധായകനുമായ ബോബന്‍ സാമുവലും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മുന്‍പ് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. താരങ്ങള്‍ തന്നെ പല അഭിമുഖങ്ങളിലും ഇതേ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. എന്നാല്‍ ഓണക്കാലം ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് ആരാധകരോട് പറയുകയാണ് രശ്മിയിപ്പോള്‍.

  ചെറുപ്പത്തില്‍ കണ്ണൂരിലെ വീട്ടില്‍ എല്ലാവരും കൂടി ഒരുമിച്ചെത്തി വലിയ ആഘോഷം പോലെയായിരുന്നു ഓണം. ഇപ്പോള്‍ കാലം മാറിയത് കൊണ്ട് പൈസ കൊടുത്ത് വരെ ഓണം ആഘോഷിക്കുന്ന സ്ഥിതിയാണ്. തന്റെ വീട്ടില്‍ മതമില്ലാത്തൊരു ഓണമാണ് എപ്പോഴും ആഘോഷിക്കാറുള്ളതെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ രശ്മി അറിയിക്കുന്നത്. നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം..

   reshmi

  'സിനിമ-സീരിയല്‍ ഫീല്‍ഡില്‍ വന്നതിന് ശേഷം ഒന്നിലേറെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ലൊക്കേഷനില്‍ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് വലിയ സന്തോഷമാണ്. ലൊക്കേഷനുകളില്‍ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഓണം മാത്രമല്ല, ആഘോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ വിട്ട് കളയാറില്ലെന്നാണ് രശ്മി പറയുന്നത്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  അതേ സമയം വീട്ടില്‍ ഞാനും ഭര്‍ത്താവ് ബോബന്‍ സാമുവലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്ളവര്‍ ആയതിനാല്‍ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ഞങ്ങള്‍ ആഘോഷിക്കും. ഇരുകുടുംബങ്ങളും അതില്‍ പങ്കുചേരും. മതം ഞങ്ങളുടെ വീട്ടിലെ വിഷയമല്ല. കുട്ടകളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ല.

  അന്നവള്‍ക്ക് പതിനെട്ട് വയസ് പോലും ആയില്ല; ഭാര്യ ശ്രീപ്രിയയെ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് നടന്‍ സുധീർ സുകുമാരൻ

  ഇന്ന് കാലം മാറി. പൂക്കളും ഓണസദ്യയുമെല്ലാം പൈസ കൊടുത്ത് വാങ്ങുന്ന സാഹചര്യമാണ്. അണുകുടുംബങ്ങള്‍ ആയതോടെ ഉണ്ടായ മാറ്റമാണിത്. അതാരുടെയും കുറ്റമല്ല. ജീവിത സാഹചര്യങ്ങള്‍ മാറുന്നതോടെ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയായിരിക്കും എല്ലായിപ്പോഴും അടുക്കളയില്‍. ഓണത്തിന് അവധിയെടുക്കാം എന്ന് അവര്‍ തീരുമാനിച്ചാല്‍ തെറ്റ് പറയാന്‍ ആകില്ലല്ലോ. അടുക്കളയില്‍ സ്ത്രീയും പുരുഷനും തുല്യമായി ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടാല്‍ ഓണം പൈസ കൊടുത്ത് വാങ്ങേണ്ടതില്ലെന്നും രശ്മി പറയുന്നു.

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  സിദ്ധുവിൻ്റെഭാര്യയായി സുമിത്ര വീണ്ടും; ചോദിക്കാതെ സ്വര്‍ണം തന്ന സുമിത്രയെ കുറിച്ചോര്‍ത്ത് നിരാശപ്പെട്ട് സിദ്ധു

  Read more about: actress onam
  English summary
  Pookkalam Varavayi Fame Reshmi Boban About Intercaste Marriage And Onam-Christmas Celebrations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X