യുവയുടെ പെണ്ണു കാണൽ വീഡിയോയ്ക്ക് പിന്നാലെ രസകരമായ മറ്റൊരു ചിത്രം പങ്കുവെച്ച് മൃദുല....

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും നടൻ യുവകൃഷ്ണയും. ഇവരുടെ വിവാഹത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താരങ്ങൾ തന്നെയാണ് വിവാഹക്കാര്യം ആരാധകരോട് പങ്കുവെച്ചത്. ആറ് മാസത്തിന് ശേഷമാകും വിവാഹം.

mridula-yuva

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ രസകരമായ ചിത്രമാണ്. ഇൻസ്റ്റഗ്രാം പേജിലൂടെ മൃദുലയാണ് യുവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കമ്മലിട്ട് , മുടിയൊക്കെ കൊമ്പ് കെട്ടി, വലിയ പൊട്ടൊക്കെ തൊട്ട് ഇരിക്കുന്ന യുവയും മീശയൊക്കെ വരച്ച് ജാഡയിട്ടിരിക്കുന്ന മൃദുലയുമാണ് ചിത്രത്തിലുളളത്. സ്റ്റാർ മാജിക്കിൽ നിന്നുള്ള ചിത്രമാണിത്. അടിക്കുറിപ്പായി മൃദുല ഇത് കുറിച്ചിട്ടുണ്ട്. പെണ്ണു കാണാൽ വീഡിയോയെ പോലെ ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പെണ്ണു കാണൽ വീഡിയോയും മൃദുല തന്നെയാണ് പങ്കുവെച്ചത്. മൃദ്‌വ വ്ളോഗ്സ് എന്ന ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് വീഡിയോ പറത്തു വിട്ടത്. കുടുംബസമേതമാണ് യുവ പെണ്ണു കാണാൻ എത്തിയത്. സാരിയിൽ മുല്ലപ്പൂവ് ചൂടി സാധാരണ പെണ്ണ് കാണൽ ചടങ്ങിലെ പോലെ മൃദുല ചായയുമായി എത്തുന്നുണ്ട്.

മൃദുല ആദ്യം ചായയുമായി യുവയുടെ അമ്മയുടെ അടുത്തേയ്ക്കാണ് പോയത്. അമ്മ യുവയുടെ അടുത്തേക്ക് പറഞ്ഞ് വിടുകയായിരുന്നു. ചായയുമായി ചെല്ലുന്ന മൃദുലയുടെ അടുത്ത് 'അമ്മക്ക് കൊടുത്തില്ലേ', 'പെണ്ണിന്റെ കൈ വിറക്കുന്നതെന്ത്' തുടങ്ങിയ രസകരമായ ചോദ്യങ്ങൾ ചോദിക്കുകയാണ് യുവ. പിന്നിൽ നിന്ന് ആരോ 'വിടെടാ, പരീക്ഷിക്കല്ലേ' എന്ന് യുവയോട് പറയുന്നുണ്ട്. അതോടെയാണ് യുവ ചായ എടുക്കുന്നത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

കഴിഞ്ഞ വർഷം അവസാനമാണ് ഇരുവരുടേയും വിവാഹം ഉറപ്പിക്കുന്നത്. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ആറു മാസം കഴിഞ്ഞാണ് വിവാഹം എന്ന് മൃദുല അന്ന് പറഞ്ഞത്. സീരിയൽ നടി രേഖ രതീഷാണ് ഇരുവരുടെയും വിവാഹ ആലോചന കൊണ്ട് വരുന്നത്. രേഖയുടെ ഓൺ സ്ക്രീൻ മക്കളാണ് യുവയും മൃദുലയും.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X