സീരിയല്‍ നടി രേഖ രതീഷ് കൊണ്ട് വന്ന വിവാഹാലോചന; നടി മൃദുല വിജയിയും നടന്‍ യുവകൃഷ്ണയുടെയും വിവാഹ വിശേഷങ്ങള്‍

സീരിയല്‍ നടി പാര്‍വതി വിജയിയുടെ വിവാഹത്തിന് പിന്നാലെ സഹോദരി മൃദുല വിജയിയും വിവാഹിതയാവാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമാണ് മൃദുലയുടെ വിവാഹം നിശ്ചയിച്ചുവെന്ന കാര്യം പുറംലോകം അറിയുന്നത്. സീരിയല്‍ നടന്‍ യുവകൃഷ്ണയാണ് വരന്‍. വളരെ കുറച്ച് സമയത്തിനുള്ളില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും താരങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

സീരിയല്‍ രംഗത്ത് നിന്നുള്ള വിവാഹമായതിനാല്‍ പ്രണയിച്ച് വിവാഹിതരാവുകയാണോ എന്ന് ചോദിക്കുന്നവരോട് അല്ലെന്ന് പറയുകയാണ് മൃദുലയിപ്പോള്‍. ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും നടി രേഖ രതീഷ് വഴി വന്ന ആലോചനയാണിത്. ജാതകം കൂടി ചേര്‍ന്നതോടെ വിവാഹം കഴിക്കാമെന്ന് കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൃദുല പറയുന്നു.

 വിവാഹവിശേഷങ്ങളുമായി മൃദുല വിജയ്

തന്റെയും യുവകൃഷ്ണയുടേതും അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് മൃദുല പറയുന്നത്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വരുന്നത്. രേഖ ചേച്ചി എന്റെയും യുവചേട്ടന്റെയും കോമണ്‍ സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചനകള്‍ സജീവമായപ്പോള്‍ രേഖ ചേച്ചിയാണ് എന്റെ കാര്യം യുവന്‍ ചേട്ടനോട് പറയുന്നത്. നിങ്ങള്‍ക്ക് ഒന്നിച്ചൂടേ? എന്നൊരു ചോദ്യം വന്നപ്പോള്‍ നോക്കാം എന്ന് ചിന്തിക്കുകയായിരുന്നു.

വിവാഹവിശേഷങ്ങളുമായി മൃദുല വിജയ്

പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് ജാതകം നോക്കി, വിവാഹം ഉറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരു വര്‍ഷത്തോളമായി അറിയാം. കഴിഞ്ഞ വര്‍ഷം രേഖ ചേച്ചിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോാണ് ആദ്യമായി കണ്ടത്. ഈ വര്‍ഷം രേഖ ചേച്ചിയുടെ പിറന്നാള്‍ ദിവസം അദ്ദേഹം വീട്ടില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതും ചേര്‍ന്നതോടെ ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ വിവാഹം ഉടന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പേരും സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. സ്റ്റാര്‍ മാജിക്കിലും ഒരു എപ്പിസോഡില്‍ ഒന്നിച്ച് വന്നിട്ടില്ല.

വിവാഹവിശേഷങ്ങളുമായി മൃദുല വിജയ്

കൃഷ്ണതുളസി സീരിയലിലെ നായികയായി വന്നിട്ടാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ നടി തിരുവനന്തപുരം സ്വദേശിയാണ്. അച്ഛന്‍ വിജയകുമാറും അമ്മ റാണിയും. ഏകസഹോദരി പാര്‍വതി വിജയും അഭിനേത്രി ആണെങ്കിലും വിവാഹത്തോടെ സീരിയലുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഫാന്‍സ് അസോസിയേഷനുകള്‍ ഉള്ള സീരിയല്‍ നടിയാണ് മൃദുലയെന്നാണ് പൊതുവേയുള്ള അഭിപ്രായം.

 വിവാഹവിശേഷങ്ങളുമായി മൃദുല വിജയ്

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ നായകനായിട്ടെത്തി ജനപ്രീതി സ്വന്തമാക്കിയ താരമാണ് യുവകൃഷ്ണ. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് താരം. രണ്ട് സഹോദരിമാരാണ് താരത്തിനുള്ളത്. ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് മൃദുല-യുവകൃഷ്ണ വിവാഹനിശ്ചയം നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നും വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരിക്കും നിശ്ചയ ചടങ്ങുകള്‍ നടക്കുക. വിവാഹം അടുത്ത വര്‍ഷം നടത്തനാണ് തീരുമാനിച്ചിരിക്കുന്നത്.

https://www.filmibeat.com/photos/amala-paul-36678.html?src=ml-fb

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X