ചാക്ക് കൊണ്ടുള്ള വസ്ത്രം ധരിച്ച് പൂക്കാലം വരവായി താരം മൃദുല വിജയ്! വീഡിയോ വൈറലാകുന്നു....

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീരിയൽ താരം മൃദുല വിജയ് യുടെ ഗംഭീരമായ വീഡിയോയാണ്. വീഡിയോയുടെ പ്രമേയം പോലെ തന്നെ താരത്തിന്റെ ലുക്കും വസ്ത്രധാരണവും സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ചയായിട്ടുണ്ട്. വ്യത്യസ്തമായ വസ്ത്രത്തിൽ ബോൾഡൻ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരത്തെ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. നടിയുടെ വസ്ത്രം ചർച്ച വിഷയമായിട്ടുണ്ട്.

Pookkalam Varavayi Serial Fame Mridula Vijay

ചാക്ക് കൊണ്ടുള്ള വസ്ത്രമാണ് മൃദുല ധരിച്ചിരിക്കുന്നത്. ചാക്ക് വസ്ത്രത്തിൽ ഡ്രൈ ഫ്ലവറുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വസ്ത്രത്തിലുള്ള പൂക്കൾ മുടിയിലും ചൂടിയിട്ടുണ്ട്. ഫ്രീഹെയറിലാണ് പൂക്കൾ ചൂടിയിരിക്കുന്നത്. കൂടാതെ നടിയുടെ കണ്ണിന് നൽകിയ മേക്കപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നല്ല നാളയെ കുറിച്ചാണ് മൃദുലയുടെ ദ് ഫ്ലവർ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്. വളരെയധികം നിരാശജനകമായ വർഷമാണ് 2020. എല്ലാവരുടേയും ജീവിതം പലതരത്തിൽ വരൾച്ച നേരിട്ട വര്‍ഷം. എന്നിട്ടും പ്രതീക്ഷ എന്ന പൂക്കള്‍ മനുഷ്യരിൽ വാടാതെ നിൽക്കുന്നു. ദ് ഫ്ലവർ ഓഫ് ഹോപ്പിലൂടെ പങ്കുവെയ്ക്കുന്നത്.

ചിത്രീകരണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ഡിഒപി ചെയ്ത അരുൺദേവ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തെ തയ്യാറെടുപ്പ് വേണ്ടി വന്നു എന്നാണ് അരുൺദേവ് പയുന്നത്. ലോക്ഡൗണ്‍ ആയിരുന്നെങ്കിലും ഇന്ത്യയിലെ പല ഭാഗങ്ങളിൽനിന്ന് പൂക്കൾ എത്തിച്ചാണ് ഉപയോഗിച്ചത്. സ്മോക്ക് ഉപയോഗിച്ച് ഡിഫ്യൂഷൻ സൃഷ്ടിച്ചിരുന്നു. ചാക്ക് വസ്ത്രമാക്കി അപ്സൈക്ലിങ് എന്ന ആശയം ചേർത്തു പിടിക്കാനും ഈ ചിത്രത്തിന് സാധിച്ചു''- അരുൺ പറയുന്നു. അരവിന്ദ് വേണുഗോപാല്‍, ഉമേഷ് സൃഷ്ടി എന്നിവരാണ് ക്യാമറ അസോസിയേറ്റ് ചെയ്തത്. അനിലിയ ജോർജിന്റേതാണ് കോസ്റ്റ്യൂം. നന്ദൻ തമ്പി ആർട്ടും മോഹൻ വിജിന്‍ ആയിരുന്നു മേക്കപ്പും ചെയ്തത്.

തിരുവനന്തപുരത്തെ മിത്രനികേതനിലായിരുന്നു ചിത്രീകരണം, പുല്ലും ചെടികളും ഉപയോഗിച്ച് സ്ഥലത്തെ ചിത്രീകരണത്തിനായി മാറ്റി എടുക്കുകയായിരുന്നു.മികച്ച അഭിപ്രായം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ലോക്ക് ഡൗണിന് ശേഷം സീരിയൽ രംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് മൃദുല. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നിലവിൽ താരം അഭിനയിക്കുന്നത്. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലും താരം എത്തുന്നുണ്ട്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് . അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് മൃദുല.

വീഡിയോ കാണാം

Read more about: tv mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X