For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൃദുല ആഗ്രഹിച്ചത് പോലെയുള്ള സ്വഭാവമാണ് യുവകൃഷ്ണയുടേത്, തന്‍റെ നിര്‍ബന്ധത്തെക്കുറിച്ച് താരം

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് മൃദുല വിജയ്. കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളാണ് ഈ താരത്തെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആദ്യമെത്തുന്നത്. പൂക്കാലം വരവായില്‍ സംയുക്തയെന്ന നായികയെ അവതരിപ്പിച്ച് വരികയാണ് താരം. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് മൃദുല. മിമിക്രിയിലും കഴിവുണ്ട് തനിക്കെന്ന് അടുത്തിടെ താരം തെളിയിച്ചിരുന്നു.

  വിവാഹിതയാവാന്‍ പോവുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ താരമെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നായകനായ യുവ കൃഷ്ണയാണ് മൃദുലയെ ജീവിതസഖിയാക്കുന്നത്. രേഖ രതീഷ് വഴിയാണ് വിവാഹ ആലോചന വന്നതെന്ന് താരം പറഞ്ഞിരുന്നു. പരിചയപ്പെട്ട് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു വിവാഹം തീരുമാനമായത്. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് വിശേഷങ്ങളുമായി മൃദുലയും യുവയും ഒരുമിച്ചെത്തിയത്.

   യുവയെക്കുറിച്ച് മൃദുല

  യുവയെക്കുറിച്ച് മൃദുല

  ശരിക്കും ഞങ്ങള്‍ തമ്മില്‍ ഒരുവര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. പക്ഷേ ഈ പ്രൊപ്പോസല്‍ വന്നതിന് ശേഷം വളരെ പെട്ടെന്ന് ഞങ്ങള്‍ കൂട്ടായി. ഒരേ വേവ്‌ലെങ്ത് ആയോണ്ടായിരിക്കാം പെട്ടെന്ന് കൂട്ടായതെന്ന് തോന്നുന്നുവെന്നും മൃദുല പറയുന്നു. ഭയങ്കര ടാലന്റഡായിട്ടുള്ള ആര്‍ടിസ്റ്റാണ് ആള്‍. പല മേഖലയിലും ഒരുപാട് കഴിവുകളുണ്ട്. ലവിങ്ങും കെയറിങ്ങുമാണ്. എല്ലാത്തിനും നന്നായി സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്.

  നിര്‍ബന്ധമുള്ള കാര്യം

  നിര്‍ബന്ധമുള്ള കാര്യം

  എനിക്ക് വളരെ നിര്‍ബന്ധമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ എല്ലാ കാര്യങ്ങളും ഇമോഷണലി എടുക്കുന്ന സ്വഭാവമുണ്ടെങ്കിലും പ്രാക്ടിക്കലിയാണ് അതെല്ലാം സോള്‍വ് ചെയ്യുക. എനിക്ക് കിട്ടിയിരിക്കുന്നയാളും അതേ പോലെ തന്നെയാണ് കാര്യങ്ങളെല്ലാം സോള്‍വ് ചെയ്യുന്നത്. എല്ലാം പ്രാക്ടിക്കലി ഹാന്‍ഡ് ചെയ്യുന്നയാളാണ്, സോ ഹാപ്പിയെന്നായിരുന്നു മൃദുല പറഞ്ഞത്.

  ആ സാഹസത്തിന് മുതിരുകയാണ്

  ആ സാഹസത്തിന് മുതിരുകയാണ്

  ഫൈനലി ഞങ്ങളും ആ സാഹസത്തിന് മുതിരുകയാണ്. ഒഫീഷ്യലി എന്‍ഗേജ്ഡാവാന്‍ പോവുകയാണ്. ജീവിതത്തിലെ സുഖദു:ഖങ്ങളും പരിഭവങ്ങളും ഇണക്കങ്ങളുമെല്ലാം ഒരേ മനസ്സോടെ സ്വീകരിച്ച് നേരത്തെ പറഞ്ഞത് പോലെ പോസിറ്റീവ് മൂഡ് സ്വിച്ച് ഓണ്‍ ചെയ്ത് ഞങ്ങളുടെ ജീവിതയാത്ര ഇവിടെ ആരംഭിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.

  പുതിയ തുടക്കം

  പുതിയ തുടക്കം

  നിങ്ങൾ സൂപ്പർ ജോഡി ആണ്. ബട്ട്‌ ഞങ്ങൾ ആരാധകർ വിചാരിച്ചത് മൃദുല ചേച്ചി വിശ്വ ചേട്ടനെയും യുവ ചേട്ടൻ മാളവികയേയും കാല്യാണം കഴിക്കും എന്നായിരുന്നു. നിങ്ങൾ തമ്മിൽ നിശ്ചയം ആകുന്നു അടുത്ത വർഷം തന്നെ കല്യാണം ഉണ്ട് എന്നറിഞ്ഞപ്പോൾ ആദ്യ ആരാധകർ എല്ലാം ഒന്ന് ഞെട്ടി . ചേച്ചിയും ചേട്ടനും ആരംഭിച്ച ഈ യൂട്യൂബ് ചാനൽ വളരെ ഫേമസ് ആകട്ടെ പിന്നെ നിങ്ങളുടെ ജീവിതവും വളരെ സന്തോഷം നിറഞ്ഞതും ആയിരിക്കട്ടെ.ലവ് യു ചേച്ചിയെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്.

  2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam
  സ്റ്റാര്‍ മാജിക്കിലേക്ക്

  സ്റ്റാര്‍ മാജിക്കിലേക്ക്

  സ്റ്റാര്‍ മാജിക്കില്‍ ഇടയ്ക്ക് മൃദുല വിജയ് സജീവമായിരുന്നു. മറ്റ് താരങ്ങളെ അനുകരിച്ച് കൈയ്യടി നേടിയിരുന്നു താരം. ഡാന്‍സുമായും താരമെത്തിയിരുന്നു. അടുത്തിടെ യുവകൃഷ്ണയും പരിപാടിയിലേക്ക് എത്തിയിരുന്നു. നിങ്ങള്‍ ഇരുവരും സ്റ്റാര്‍ മാജിക് വേദിയില്‍ ഒരുമിച്ച് വരണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  ഗ്ലാമറസായി അമല പോള്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: mridula vijay serial
  English summary
  Pookkalam Varavayi Serial fame Mridula Vijay reveals about her fiance Yuva Krishna's character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X