നടി മൃദുല വിജയ്ക്ക് ഇങ്ങനെയൊരു മുഖമുണ്ടോ? പൂക്കാലം വരവായി നായികയുടെ ചിത്രം വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മൃദുല വിജയ്. നൃത്തത്തിലും മിമിക്രിയിലുമൊക്കെ തനിക്ക് കഴിവുണ്ടെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പൂക്കാലം വരവായി എന്ന പരമ്പരയില്‍ സംയുക്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൃദുലയാണ്. അരുണ്‍ രാഘവിനൊപ്പമുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സീരിയല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരം നേരത്തെയെത്തിയത്. അണിയറപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മൃദുല പോസ്റ്റ് ചെയ്തിരുന്നു. അഭി-സംയുക്ത കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാര്യയെന്ന പരമ്പരയ്ക്ക് ശേഷമായാണ് മൃദുല പൂക്കാലം വരവായിലേക്ക് എത്തിയത്.
സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രവും മൃദുല പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. പുതിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രം പങ്കുവെച്ചും മൃദുല എത്തിയിരുന്നു. മേക്കോവര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. പുതിയ ഫോട്ടോ പൊളിച്ചുവെന്നും ഈ ലുക്ക് കിടുക്കിയെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video
സോഷ്യല്‍ മീഡിയയില്‍ സജീവമായ മൃദുല പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ശ്രദ്ധ നേടാറുണ്ട്. അഭിമന്യവും സംയുക്തയും തമ്മിലുള്ള പ്രണയം കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു പൂക്കാലം വരവായി പ്രേക്ഷകര്‍ പറഞ്ഞത്. മുരടനായ അഭിയെ സംയുക്ത വരുതിയിലാക്കുമെന്നും എന്നാണ് അത് സംഭവിക്കുന്നതെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. സീരിയലിന്റെ പേരിലും താരങ്ങളുടെ പേരുകളിലുമൊക്കെയായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്. നിരഞ്ജന്‍ നായര്‍, ആരതി സോജന്‍, രേഖ രതീഷ്, വത്സല മേനോന്‍, ഉമ നായര്‍, ലക്ഷ്മി പ്രമോദ് തുടങ്ങി വന്‍താരനിരയാണ് സീരിയലില്‍ അമിനിരന്നിട്ടുള്ളത്.
മൃദുലയുടെ സഹോദരിയായ പാര്‍വതി വിജയനും അഭിനേത്രിയാണ്. കുടുംബവിളക്ക് എന്ന പരമ്പരയില്‍ നായകന്റെ സഹോദരിയായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പരമ്പരയുടെ ക്യാമറമാനെയായിരുന്നു താരം വിവാഹം ചെയ്തത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിലായി രഹസ്യവിവാഹം നടത്തുകയായിരുന്നു ഇരുവരും. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications