»   » പൂര്‍ണ്ണിമ മിനിക്കോയില്‍ പോയത് ഇതിനായിരുന്നോ? ആ രഹസ്യം പരസ്യമായി, പുതിയ തുടക്കം ക്ലിക്കാവുമോ?

പൂര്‍ണ്ണിമ മിനിക്കോയില്‍ പോയത് ഇതിനായിരുന്നോ? ആ രഹസ്യം പരസ്യമായി, പുതിയ തുടക്കം ക്ലിക്കാവുമോ?

Posted By:
Subscribe to Filmibeat Malayalam
പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

അവതാരകയായും അഭിനേത്രിയായും ആരാധക മനസ്സില്‍ ഇടം പിടിച്ച പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അടുത്തിടെ മിനിക്കോയി സന്ദര്‍ശനം നടത്തിയിരുന്നു. ഓഖി ഭീഷണി തുടരുന്നതിനിടയില്‍ താരത്തിന്റെ സുരക്ഷയെക്കുറിച്ച് ആരാധകര്‍ തിരക്കിയിരുന്നു. അതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരക്ഷിതയായി തിരിച്ചെത്തിയെന്ന് താരം മറുപടി നല്‍കിയത്.

നിവിന്‍ പോളി ചിത്രത്തില്‍ നിന്നും അമല പോളിനെ പുറത്താക്കിയതാണോ? താരത്തിന്റെ മറുപടി?

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞില്ല, കാരണം എന്തായിരുന്നു?

ലക്ഷദ്വീപ് യാത്രയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും പൂര്‍ണ്ണിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സ്വന്തം ബൂട്ടീക്കുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ അവതാരക വേഷത്തില്‍ താരം സ്‌ക്രീനിലെത്താറുണ്ട്. പൂര്‍ണ്ണിമയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

മിനിക്കോയി സന്ദര്‍ശനം

അടുത്തിടെ പൂര്‍ണ്ണിമ ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയിരുന്നു. മിനിക്കോയി ദ്വീപ് സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സന്ദര്‍ശനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ താരം പുറത്തുവിട്ടിരുന്നില്ല.

ഓഖി ഭീഷണി

ഓഖി ഭീഷണി തുടരുന്നതിനിടയില്‍ തന്റെ സുരക്ഷയെക്കുറിച്ച് ആരാഞ്ഞവര്‍ക്ക് നന്ദി പറഞ്ഞ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സുരക്ഷിതയാണെന്ന് താരം വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.

സന്ദര്‍ശനത്തിന് പിന്നില്‍

മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന മേഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയുടെ ചിത്രീതകരണവുമായി ബന്ധപ്പെട്ടാണ് പൂര്‍ണ്ണിമ ലക്ഷദ്വീപിലേക്ക് പോയത്. പരിപാടി ചാനലില്‍ പ്രേക്,പേണം ചെയ്തതോടെയാണ് ഈ രഹസ്യം പരസ്യമായത്.

വീണ്ടും അവതാരകവേഷത്തില്‍

ടെലിവിഷന്‍ സ്‌ക്രീനില്‍ അവതാരക വേഷത്തില്‍ തിളങ്ങി നിന്നിരുന്ന പൂര്‍ണ്ണിമ അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്നയാളാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പുതിയ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

മേഡ് ഫോര്‍ ഈച്ച് അദര്‍

10 ദമ്പതികളെ ഉള്‍പ്പെടുത്തി ഒരുക്കുന്ന മേഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തുന്നത് പൂര്‍ണ്ണിമയാണ്. വീണ്ടും എത്തുന്നതനിടയില്‍ പ്രേക്ഷകര്‍ പിന്തുണയ്ക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലൂടെയാണ് പരിപാടിയെക്കുറിച്ച് വ്യക്തമാക്കിയത്.

അഭിനയത്തില്‍ നിന്നും ഇടവേള

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വല്ല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍. മേഘമല്‍ഹാര്‍, രണ്ടാം ഭാവം തുടങ്ങിയ ചിത്രങ്ങളില്‍ പൂര്‍ണ്ണിമ അഭിനയിച്ചിരുന്നു.

ഇന്ദ്രജിത്തുമായുള്ള വിവാഹം

2002ലാണ് പൂര്‍ണ്ണി ഇന്ദ്രജിത്തിനെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതാരയ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പ്രാര്‍ത്ഥനയും നക്ഷത്രയും ഇതിനോടകം തന്നെ സിനിമയില്‍ തുടക്കം കുറിച്ചവരാണ്.

സിനിമയില്‍ നിന്നും അകന്നു

വിവാഹത്തോടെ സിനിമയോട് വിട പറയുന്ന സ്ഥിരം ശൈലി തന്നെയാണ് പൂര്‍ണ്ണിമയും സ്വീകരിച്ചത്. താരകുടുംബത്തിലാണ് ചെന്ന് കയറിയതെങ്കിലും വിവാഹ ശേഷം അഭിനയിക്കുന്നതിനോട് പൂര്‍ണ്ണിമയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

ബിസിനസിലേക്ക്

അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെങ്കിലും മറ്റ് മേഖലകളില്‍ പൂര്‍ണ്ണിമ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അറിയപ്പെടുന്ന ബിസിനസുകാരിയായി മാറിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഇന്ദ്രജിത്തിന്റെ പിന്തുണ

ഭാര്യയുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നയാളാണ് താനെന്ന് ഇന്ദ്രജിത്ത് ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. ഡിസൈനിങ്ങിനോട് ഏറെ താല്‍പര്യമുള്ള പൂര്‍ണ്ണിമ സ്വന്തമായി ബൂട്ടീക്ക് തുടങ്ങിയപ്പോള്‍ സകല പിന്തുടണയുമായി ഇന്ദ്രജിത്ത് ഒപ്പമുണ്ടായിരുന്നു.

പ്രാണയെ അറിയാത്തവരില്ല

സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ സെലിബ്രിറ്റികളടക്കം തേടുന്ന പേരായി പ്രാണ മാറിയിരിക്കുകയാണ്. ഏറെ ആസ്വദിച്ചാണ് താന്‍ ഡിസൈനിങ്ങ് ചെയ്യുന്നതെന്ന് പൂര്‍ണ്ണിമ പറഞ്ഞിരുന്നു.

താരങ്ങളടക്കം നിരവധിപേര്‍

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളടക്കം നിരവധി പേര്‍ പൂര്‍ണ്ണിമയുടെ കരവിരുതിന് മുന്നില്‍ മുട്ടുമടക്കി നിന്നിട്ടുണ്ട്. അവാര്‍ഡ് നിശകള്‍ക്കും മറ്റ് പരിപാടികളിലും പങ്കെടുക്കുമ്പോള്‍ പലരും ധരിക്കുന്നത് പൂര്‍ണ്ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്.

കുട്ടികളോടാണോ കളി

കുട്ടികള്‍ പങ്കെടുത്തിരുന്ന റിയാലിറ്റി ഷോയായ കുട്ടികളോടാണോ കളിയുടെ അവതാരക പൂര്‍ണ്ണിമയായിരുന്നു. ഏറെ ആസ്വദിച്ചാണ് താന്‍ ഈ ജോലി ചെയ്തതെന്ന് താരം വ്യക്തമാക്കിയിരുന്നു.

English summary
Poornima Indrajith back to Television

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X