'ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ആ കുട്ടി ഇതൊക്കെ അനുഭവിച്ചത്, ദിയയ്ക്ക് സംഭവിച്ചത് വിഷമിപ്പിച്ചു'
പൂർണ്ണിമ ഇന്ദ്രജിത്ത് ഒരു അഭിനേത്രി മാത്രമല്ല ഏറ്റവും കൂടുതൽ ഹാപ്പി കസ്റ്റമേഴ്സുള്ള പ്രാണ ബൊട്ടീക്കിന്റെ ഫൗണ്ടർ കൂടിയാണ്. സെലിബ്രിറ്റീസ് വസ്ത്ര ബ്രാന്റുമായി സജീവമാകും മുമ്പ് തന്നെ ഈ രംഗത്ത് എത്തിയ ആളാണ് പൂർണ്ണിമ. ഒട്ടുമിക്ക സെലിബ്രിറ്റീസിന്റെയും ആദ്യത്തെ ഓപ്ഷനാണ് ഇന്ന് പ്രാണ ബൊട്ടീക്ക്. വർഷങ്ങളുടെ അധ്വാനം ഇതിന് പിന്നിലുണ്ട്. മക്കൾ പിറന്നശേഷമാണ് ഫാഷനോട് കമ്പമുള്ള പൂർണിമ ബൊട്ടീക്ക് എന്ന ആശയം സീരിയസായി ചിന്തിച്ച് തുടങ്ങിയത്.
ഭർത്താവും കുടുംബവും പിന്തുണച്ചതോടെ പ്രാണയ്ക്ക് തുടക്കമായി. പല ബഡ്ഡിങ് എന്റർപ്രണേഴ്സിന്റേയും റോൾ മോഡലാണ് പൂർണ്ണിമ. സ്ത്രീകൾ ഒരോ സംരംഭവുമായി മുന്നോട്ട് വരുന്നുവെന്നത് നല്ല കാര്യമാണ്. സ്ത്രീകൾ മുന്നോട്ട് വരണമെന്ന് നമ്മൾ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം നടക്കുന്നുണ്ടെന്ന് നമുക്ക് അറിയില്ലല്ലോ.

കൊവിഡിനുശേഷം സോഷ്യൽമീഡിയയുടെ ബൂമോട് കൂടി തന്നെ കാണാൻ പറ്റുന്നത് വളരെ അധികം സ്ത്രീകൾ വീട്ടിൽ ഇരുന്നിട്ട് പോലും ഒരു സപ്പോർട്ട് സിസ്റ്റം ഇല്ലാതെ ബിസിനസ് മൊഡ്യൂൾ കാണാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഒരു ബൂമാണ് സോഷ്യൽമീഡിയയിൽ നമ്മൾ കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്താണോ നമ്മളെ ശാക്തീകരിക്കുന്നത് അത് നല്ലതാണ്. സാമ്പത്തികമായി സ്വതന്ത്രരാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു.
നമുക്ക് ചുറ്റും അങ്ങനെയുള്ള സ്ത്രീകളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. അതുപോലെ ഒരു കോംപറ്റീഷനുമുണ്ട്. അതേസമയം ബിസിനസിലേക്ക് ഇറങ്ങുന്ന വ്യക്തിക്ക് അതിനെ കുറിച്ചുള്ള അവബോധം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരുമായി ചേർന്നാണ് നമ്മൾ പ്രവർത്തിക്കുന്നത്.
എന്താണ് മറ്റുള്ളവർ ചെയ്യുന്നത് എന്നതിനെ കുറിച്ച് അവബോധം ഉണ്ടെങ്കിൽ ബിസിനസിനോടുള്ള അണ്ടർസ്റ്റാന്റിങ് കൃത്യമായിരിക്കും. ആ ഒരു അവബോധം ആളുകളിൽ എത്രമാത്രം ഉണ്ടെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എന്റെ തെറ്റുകളിൽ നിന്നും ഞാൻ പഠിച്ചൊരു കാര്യമെന്താണെന്ന് ചോദിച്ചാൽ ഏതിലാണോ ബിസിനസ് ചെയ്യുന്നത് അതേ കുറിച്ച് പഠിക്കാൻ ഇറങ്ങി ചെല്ലണം. അല്ലാതെ ചെയ്യരുത്. അനുഭവം ഗുരുവെന്ന് പറയുന്നതുപോലെ.
പല ചടഞ്ചസും മറികടക്കാൻ സഹായമാകുമെന്നും ദിയ പറഞ്ഞു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും പൂർണിമ പ്രതികരിച്ചു. ദിയയ്ക്ക് അങ്ങനൊരു പ്ലാറ്റ്ഫോം ഉള്ളതുകൊണ്ടാണ് ആ പ്രതിസന്ധി എളുപ്പത്തിൽ അവർക്ക് ഹാന്റിൽ ചെയ്യാൻ പറ്റിയതും ജനങ്ങളുടെ മുന്നിലേക്ക് അത് കൊണ്ടുവന്നതും.

ഒരു സ്ത്രീയെന്ന നിലയിൽ ആലോചിക്കുമ്പോൾ ദിയയ്ക്ക് സംഭവിച്ചത് വളരെ വിഷമം തോന്നിപ്പിക്കുന്ന കാര്യമാണ്. എന്താണെന്ന് വെച്ചാൽ ആ കുട്ടി ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ഇതൊക്കെ നടക്കുന്നത്. അതൊരു ലേഡി എന്ന നിലയിൽ എനിക്കത് വളരെ വിഷമമായി തോന്നി. ഗർഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാവേണ്ട ഒരു സമാധാനം എന്ന് പറയുന്നത് വലിയ കാര്യമാണ്. ബിസിനസിലെ സ്‌ട്രെസ് വളരെ വലുതാണ്. അത് ചെയ്യുന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് അറിയൂ.
ബിസിനസ് ചെറുതാണോ വലുതാണോ എന്നതല്ല. നമ്മൾ നമ്മുടെ കുട്ടികളെയും വീട്ടുകാരെയും മറ്റെല്ലാം മാറ്റി വച്ചുകൊണ്ട് ഇങ്ങനെയൊരു കാര്യത്തിലേക്ക് ഇറങ്ങുമ്പോൾ അതിലെ ഏറ്റവും പ്രഥമ പരിഗണന വിശ്വാസത്തിനാണ്. ആ വിശ്വാസം നഷ്‌ടപ്പെടുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. പണത്തിന്റെ കാര്യത്തിൽ മാത്രമല്ല അത് വൈകാരികമായി പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാര്യമാണ്. അത് രണ്ട് രീതിയിൽ നമുക്ക് നോക്കി കാണാം.
കുറച്ചുകൂടി അവബോധം നമ്മളിൽ ഉണ്ടാക്കും. അമിതമായി ആരെയെങ്കിലും കണ്ണടച്ച് വിശ്വസിക്കുന്നുണ്ടോ എന്ന ചിന്ത ഉണ്ടാവും നമ്മളിൽ. അല്ലെങ്കിൽ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണോ എന്നതും ചിന്തിക്കണം. ദിയയുടെ കാര്യത്തിലായാലും അത് എങ്ങനെ ആ സംഭവം ആളുകളെ ബോധവത്കരിക്കാൻ ഉപയോഗിച്ചു എന്നതും പ്രധാനമാണ്.
ഇങ്ങനെയൊരു സംഭവം നടന്നത് കൊണ്ട് ആളുകൾ കൂടുതൽ ചിന്തിച്ചേക്കും. ഞാനൊക്കെ എന്റെ ടീമിൽ വളരെ അധികം വിശ്വാസം അർപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അങ്ങനെ മാത്രമെ എന്റെ ലൈഫ് എനിക്ക് ഓടിക്കാൻ പറ്റൂ. രണ്ട് ജോലി ചെയ്യുന്നുണ്ടല്ലോ. പലപ്പോഴും മാറി നിൽക്കേണ്ടി വരുന്നുണ്ടല്ലോ എന്നും പൂർണ്ണിമ പറയുന്നു.


Click it and Unblock the Notifications











