»   » വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണ്ണിമയെ ഞെട്ടിച്ച് മത്സരാര്‍ത്ഥികള്‍, സര്‍പ്രൈസ് കിടുക്കി, കാണൂ!

വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണ്ണിമയെ ഞെട്ടിച്ച് മത്സരാര്‍ത്ഥികള്‍, സര്‍പ്രൈസ് കിടുക്കി, കാണൂ!

Written By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടേയും പതിനഞ്ചാമത്തെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞു പോയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയുടെയും ബിഗ് സ്‌ക്രീനിലെ പ്രിയ നടന്റെയും വിവാഹവാര്‍ഷികം ശരിക്കും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മെയ്ഡ് ഫോര്‍ ഈച്ച് അദറിലെ മത്സരാര്‍ത്ഥികള്‍. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വഴക്കടിക്കാറുണ്ടെങ്കിലും ഈ യാത്ര സുഖകരമാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്?

സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

10 മത്സരാര്‍ത്ഥികളുമായാണ് മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോ ആരംഭിച്ചത്. ഇടയ്ക്ക് നടത്തിയ എലിമിനേഷന് ശേഷം ഒരു ദമ്പതികള്‍ ഇവരോട് യാത്ര പറഞ്ഞ് വിടവാങ്ങി. ശേഷിക്കുന്ന ഒമ്പത് ദമ്പതികളാണ് സര്‍പ്രൈസ് നല്‍കി പൂര്‍ണ്ണിമയെ അമ്പരപ്പിച്ചത്. എന്നും മത്സരാര്‍ത്ഥികള്‍ക്ക് ട്വിസ്റ്റ് നല്‍കുന്ന അവതാരക ഇത്തരത്തിലൊരു പരിപാടി പ്രതീക്ഷിച്ചിരുന്നില്ല. അത് ശരിക്കും ആ മുഖത്ത് കാണാനുമുണ്ടായിരുന്നു. പരിപാടിക്കിടയില്‍ നടന്ന സര്‍പ്രൈസിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പൂര്‍ണ്ണിമയുടേയും ഇന്ദ്രജിത്തിന്റെയും വിവാഹ വാര്‍ഷികം

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെ വിവാഹം ചെയ്തത്. വിവാഹത്തിന് മൂന്ന് വര്‍ഷം മുന്‍പേ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. എഞ്ചിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഇന്ദ്രജിത്ത് വിവാഹിതനായത്.

വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചു

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറയുന്ന അഭിനേത്രിമാരുടെ കൂട്ടത്തിലേക്ക് പൂര്‍ണ്ണിമയും ജോയിന്‍ ചെയ്യുകയായിരുന്നു. സിനിമാകുടുംബത്തിലായിരുന്നിട്ട് കൂടി താരം സിനിമയില്‍ തിരിച്ചെത്തിയിരുന്നില്ല.

മക്കളുടെ കാര്യം

പ്രാര്‍ത്ഥനയുടേയും നക്ഷത്രയുടെയും ഇന്ദ്രന്റെയും കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പൂര്‍ണ്ണിമ സ്‌നേഹത്തോടെ സിനിമയിലെ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ട ഡിസൈനിങ്ങ് മോഹം താരം യാഥാര്‍ത്ഥ്യമാക്കിയിരുന്നു.

പ്രാണ തുടങ്ങിയത്

കുട്ടിക്കാലം മുതല്‍ക്കെ വര്‍ണ്ണങ്ങളോടും ഡിസൈനിങ്ങിനോടും ആകൃഷ്ടയായ പൂര്‍ണ്ണിമ നല്ലൊരു ഡിസൈനര്‍ കൂടിയാണ്. മുന്‍നിര സെലിബ്രിറ്റികളടക്കം നിരവധി പേരുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റാണ് പ്രാണ. സ്വന്തമായി ബൂട്ടീക്ക് തുടങ്ങുമ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി കുടുംബം താരത്തിനൊപ്പമുണ്ടായിരുന്നു.

പ്രിയപ്പെട്ട അവതാരക

സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്ത് തന്നെ പൂര്‍ണ്ണിമ അവതാരകയായും തിളങ്ങിയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി പരിപാടികളുടെ അവതാരക കൂടിയായിരുന്നു ഈ താരം. മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അവതാരകയുടെ പുതിയ പരിപാടിയാണ് മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.

ദമ്പതികള്‍ നല്‍കിയ സര്‍പ്രൈസ്

എന്നും മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന പൂര്‍ണ്ണിമയെ ഇത്തവണ ഞെട്ടിച്ചത് മത്സരാര്‍ത്ഥികളാണ്. പരിപാടിക്കിടയില്‍ അപ്രതീക്ഷിതമായാണ് അവര്‍ അവതാരകയെ ഞെട്ടിച്ചത്.

ഇതെങ്ങനെ? ഇതെപ്പോ?

സകല സമയവും തന്നോടൊപ്പമുള്ള ദമ്പതികള്‍ എങ്ങനെ ഇത്തരത്തിലൊരു പണി ഒപ്പിച്ചുവെന്ന് പൂര്‍ണ്ണിമയ്ക്ക് മനസ്സിലായില്ല. മത്സരാര്‍ത്ഥികളുടെ അപ്രതീക്ഷിത നീക്കം താരത്തെ ശരിക്കും ഞെട്ടിച്ചിരുന്നു.

ഇന്ദ്രന്‍ അടുത്തില്ല

ഇന്ദ്രജിത്ത് അടുത്തില്ലെങ്കിലും ഇത്തവണത്തെ വിവാഹ വാര്‍ഷിക ദിനം എന്നെന്നും ഓര്‍മ്മിക്കാവുന്ന ദിനമാക്കി മാറ്റിയിരിക്കുകയാണ് മെയ്ഡ് ഫോര്‍ ഈച്ച് അദറിലെ കപ്പിള്‍സ്. ഒമ്പത് ദമ്പതികള്‍ നല്‍കിയ അപ്രതീക്ഷിത സമ്മാനവും പൂര്‍ണ്ണിമ തുറന്നു കാണിക്കുന്നുണ്ട്.

നേരത്തെ വിവാഹിതരായി

പരിപാടിയിലെ മത്സരാര്‍ത്ഥികളായ ജാബിറിനെയും ഷൈമയേയും താന്‍ എപ്പോഴും കളിയാക്കാറില്ലേ, അതുപോലെ തന്നെയാണ് തങ്ങളും, നേരത്തെ വിവാഹിതരായവരാണെന്നും പൂര്‍ണ്ണിമ പറയുന്നു.

വീഡിയോ കാണാം

ഇന്ദ്രജിത്തുമായുള്ള വിവാഹത്തെക്കുറിച്ച് പൂര്‍ണ്ണിമ പറയുന്നതെന്താണെന്നറിയാന്‍ ഈ വീഡിയോ കാണൂ. ശരിക്കും ഇന്ദ്രജിത്ത് അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആലോചിച്ച് പോവു്‌നനുണ്ടെന്നും താരം പറയുന്നു.

ഡോക്ടര്‍ ദമ്പതികള്‍ നല്‍കിയത്

ചേച്ചിക്ക് സര്‍പ്രൈസ് നല്‍കുന്നുണ്ടെന്ന് പറഞ്ഞ് പരിപാടിക്ക് തുടക്കമിട്ടത് ഡോക്ടര്‍ ആദര്‍ശാണ്.മനോഹരമായൊരു കൃഷ്ണ വിഗ്രഹമാണ് ഈ ദമ്പതികള്‍ പൂര്‍ണ്ണിമയ്ക്ക് നല്‍കിയത്.

ടോമിന്റെയും ടീനയുടെയും സമ്മാനം

ഇന്ദ്രനും പാത്തുവിനും നച്ചുവിനുമുള്ള സന്ദേശത്തിനൊപ്പമാണ് ടോമും ടീനയും സമ്മാനം നല്‍കിയത്. മനോഹരമായൊരു സമ്മാനമാണ് ഇവരും നല്‍കിയത്. തണുപ്പൊക്കെ പോയി, സോ എക്‌സൈറ്റിങ്ങെന്നായിരുന്നു പൂര്‍ണ്ണിമയുടെ പ്രതികരണം.

സിബിയും അമൃതയും നല്‍കിയത്

വെളളിയുടെ കുങ്കുമച്ചെപ്പാണ് സിബിയും അമൃതയും നല്‍കിയത്. പിറന്നാളും വിവാഹ വാര്‍ഷികവും ഒരുമിച്ചാണ്. ആ ദിനത്തില്‍ ഇത് ലഭിക്കുയെന്ന് പറഞ്ഞാല്‍ ഐശ്വര്യമാണ്. കുങ്കുമച്ചെപ്പ് സ്വീകരിച്ച പൂര്‍ണ്ണിമയുടെ മറുപടി ഇതായിരുന്നു.

സുമിത്തും ഹിമയം നല്‍കിയത്

ഇന്ദ്രജിത്തിന് ബൈക്കും മറ്റൊരു മനോഹര സമ്മാനവുമായാണ് സുമിത്തും ഹിമയും എത്തിയത്. സന്തോഷത്തോടെ ബൈക്ക് ഉയര്‍ത്തിക്കാണിച്ച് ദിസീസ് ഫോര്‍ യൂ ഇന്ദ്രാ എന്നായിരുന്നു പൂര്‍ണ്ണിമ പറഞ്ഞത്.

ജെറീഷും ആരതിയും നല്‍കിയത്

ചേച്ചിയെപ്പോലെ സുന്ദരിയായ ഗിഫ്റ്റുമായാണ് ഈ ദമ്പതികള്‍ എത്തിയത്. പൂര്‍ണ്ണിമയുടെയും ഇന്ദ്രജിത്തിന്റെയും ഫോട്ടോ ചേര്‍ത്തൊരുക്കിയ സമ്മാനമാണ് ഇവര്‍ നല്‍കിയത്.

ജാബിറും ഷൈമയും നല്‍കിയത്

സ്‌റ്റൈലിന്‍രെ കാര്യത്തില്‍ ഏറെ വ്യത്യസ്തനായ ജാബിര്‍ തന്റെ മനസ്സില്‍ തോന്നിയൊരു സംഭവമാണ് നല്‍കിയത്. വളരെ മനോഹരമായ ഷൂ ആയിരുന്നു ഈ ദമ്പതികള്‍ നല്‍കിയത്. ഇത് തനിക്കാണോ, ഇന്ദ്രനാണോയെന്ന് ചോദിച്ചപ്പോള്‍ രണ്ടാള്‍ക്കും ഇടാമെന്ന് ജാബിറിന്റെ മറുപടി.

ചെറിയ സമ്മാനം

മനോഹരമായ ജീപ്പില്‍ കുടുംബ സമേതമുള്ള നിരവധി ചിത്രങ്ങള്‍ പതിപ്പിച്ച ഗിഫ്റ്റാണ് മറ്റൊരു ദമ്പതികളായ റാഫിയും മുംതാസും നല്‍കിയത്.

റിജിനും ശ്രീലക്ഷ്മിയും നല്‍കിയത്

ജുവലറി ആഭരണങ്ങള്‍ സൂക്ഷിക്കാനായി ആഭരണപ്പെട്ടിയും ഒപ്പം പ്രണയത്തിന്റെ സിമ്പലായ ഹൃദയവും രണ്ട് അരയന്നങ്ങളെയുമാണ് ഇവര്‍ നല്‍കിയത്.

മനോഹരമായ വിവാഹ വാര്‍ഷിക ദിനം

ഇത്രയും മനോഹരമായ വിവാഹ വാര്‍ഷിക ദിനം ഇതുവരെയുണ്ടായിട്ടില്ലെന്ന് പൂര്‍ണ്ണിമ പറയുന്നു. ഇന്ദ്രന്‍ അടുത്തില്ലെങ്കിലും ഇത്രയധികം സമ്മാനങ്ങള്‍ ലഭിച്ച ഈ വിവാഹ വാര്‍ഷികം എന്നും ഓര്‍ത്തിരിക്കുമെന്നും താരപത്‌നി വ്യക്തമാക്കി.

പരിപാടിയുടെ വീഡിയോ കാണൂ

മെയ്ഡ് ഫോര്‍ ഈച്ച് അദറിന്‍രെ മുഴുവന്‍ എപ്പിസോഡും കാണൂ.

English summary
Poornima Indrajithgets surprised, video viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam