»   » മുന്‍കൂട്ടി ചോദ്യം നല്‍കിയാണോ പരിപാടിയിലേക്ക് മത്സരാര്‍ത്ഥികളെ എടുക്കുന്നത്, ട്രോളുകളും വിമര്‍ശനവും

മുന്‍കൂട്ടി ചോദ്യം നല്‍കിയാണോ പരിപാടിയിലേക്ക് മത്സരാര്‍ത്ഥികളെ എടുക്കുന്നത്, ട്രോളുകളും വിമര്‍ശനവും

By: Nihara
Subscribe to Filmibeat Malayalam

അഭിനയത്തില്‍ നിന്നും ഇടയ്ക്ക് അപ്രത്യക്ഷമായ പൂര്‍ണ്ണിമ ഇന്ദ്രജിത് പിന്നീട് കഴിവു തെളിയിച്ചത് ഫാഷനിലാണ്. പ്രാണാ എന്ന ബ്യൂട്ടിക് തേടി പ്രമുഖ താരങ്ങളടക്കം പൂര്‍ണ്ണിമയെത്തേടിയെത്തി. തന്റേതായ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കാന്‍ താരത്തിന് കഴിഞ്ഞു.

ഫാഷന് പുറകേയാണ് കുട്ടികളുടെ പരിപാടിയുടെ അവതാരകയായി പൂര്‍ണ്ണിമ മിനി സ്‌ക്രീനിലെത്തിയത്. ചുരുങ്ങിയ കാലയളവില്‍ത്തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിഞ്ഞു. കുട്ടികളോടും മത്സരാര്‍ത്ഥികളോടും സൗമ്യമായി ഇടപെട്ട് പരിപാടിയെ മികച്ചതാക്കാന്‍ താരത്തി് കഴിഞ്ഞുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമാണ്.

ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ പൂര്‍ണ്ണിമയെ പിന്നീട് ചില പൊതുപരിപാടികളിലും മറ്റുമാണ് കണ്ടിരുന്നത്. അതിനിടയിലാണ് കുട്ടികളോടാണോ കളിയിലൂടെ അവതാരകയായി എത്തിയത്. ഷോയിലേക്ക് വരാനുണ്ടായ കാര്യങ്ങളെക്കുറിച്ച് പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്.

പരിപാടിയുടെ അവതാരകയായത് നാല് കാരണങ്ങള്‍ കൊണ്ട്

പരിപാടിയുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളാണ് പൂര്‍ണ്ണിമയെ ആകര്‍ഷിച്ചത്. അതുകൊണ്ടാണ് അവതാരക വേഷത്തിലെത്താന്‍ തീരുമാനമെടുത്തതെന്നും പൂര്‍ണ്ണിമ പറഞ്ഞു.

പൂര്‍ണ്ണിമയെ ആകര്‍ഷിച്ച ആ നാല് കാരണങ്ങള്‍

കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണെന്നതാണ് ഒന്നാമത്തെ കാര്യം. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന പൂര്‍ണ്ണിമ ഒരുപാട് ആസ്വദിച്ചാണ് പരിപാടി അവതരിപ്പിക്കുന്നത്. വളരെ എക്‌സൈറ്റിങ്ങ് ആയിട്ടുള്ള പരിപാടിയാണിത്. അടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. അതും പൂര്‍ണ്ണിമയെ ആകര്‍ഷിച്ച ഘടകമാണ്.

പ്രവചനാതീതമല്ല ഒന്നും

അടുത്ത നിമിഷം ഷോയില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത പരിപാടിയാണ്. പല മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളാണ് കുട്ടികളോട് ചോദിക്കുന്നത്. അതിനാല്‍ത്തന്നെ ഒരുപാട് കാര്യങ്ങള്‍ തനിക്കും പഠിക്കാന്‍ കഴിയുന്നുണ്ടെന്നും പൂര്‍ണ്ണിമ വ്യക്തമാക്കി.

ഏറെ ആഗ്രഹിച്ചിരുന്ന കാര്യത്തെക്കുറിച്ച്

കുട്ടികളോടാണോ എന്ന ഷോ അവതരിപ്പിക്കുന്നത് ഏറെ ആസ്വദിച്ചാണ്. തലവേദന പിടിച്ച പണിയായി തോന്നിയിട്ടില്ല. ഷോ അവതരിപ്പിക്കുന്ന കാലം മുതല്‍ ആഗ്രഹിച്ചിരുന്നു കുട്ടികളുടെ പരിപാടി അവതരിപ്പിക്കണമെന്ന്. സ്റ്റുഡിയോയില്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാ സ്‌ട്രെസ്സും ടെന്‍ഷനും മറന്നുപോകും.

ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ മാനേജ് ചെയ്യുന്നു

ഷോ അവതരിപ്പിക്കുമ്പോള്‍ എന്റെ എല്ലാ സെന്‍സും വളരെ അലേര്‍ട്ട് ആയിരിക്കും . ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. പിസി ആര്‍ നിര്‍ദേശങ്ങള്‍ക്കൊപ്പം ബസണ്‍ അമര്‍ത്തുന്ന സമയവും ശ്രദ്ധിക്കണം.

ചോദ്യങ്ങള്‍ മുന്‍പ് ലഭിക്കുമോ

വേദിയില്‍ കയറിയതിനു ശേഷമാണ് ചോദ്യം ലഭിക്കുന്നത്. ടേക്ക് പോകുന്ന സമയം ചോദ്യങ്ങള്‍ തെറ്റാതെയും മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയിലും വായിക്കണം. മത്സരാര്‍ത്ഥികള്‍ ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഉത്തരം പറഞ്ഞാല്‍ അതും ശ്രദ്ധിക്കണം.

കുട്ടികളെ മനസ്സിലാക്കി പെരുമാറാന്‍ കഴിയുന്നു

മറ്റു റിയാലിറ്റി ഷോകളിലെപ്പോലെയല്ല ഈ പരിപാടിയുടെ വിശകലനം. ഉത്തരം തെറ്റിയെങ്കില്‍ തെറ്റാണ് എന്ന് തന്നെ പറയും. കുട്ടികള്‍ക്ക് വിഷമം തോന്നുവെങ്കിലും അത് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അവര്‍ക്ക് വിഷമം തോന്നുന്ന ഘട്ടത്തില്‍ സാരമില്ല എന്നു പറഞ്ഞ് അവരെ സമാധാനിപ്പിക്കാറുണ്ട്.

കുട്ടികളെ ഇഷ്ടപ്പെടുന്ന അമ്മ

കുട്ടികളുമായി ഇടപഴകാന്‍ ഏറെ ഇഷ്ടമുള്ള ആളായ പൂര്‍ണ്ണിമ രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ്. മക്കളുടെ സ്‌കൂളിലൊക്കെ പോകുമ്പോള്‍ അവിടെയുള്ള കുട്ടികള്‍ പരിപാടിയിലെ ചോദ്യങ്ങള്‍ തന്നോട് ചോദിക്കാറുണ്ടെന്നും പൂര്‍ണ്ണിമ പറഞ്ഞു.

പരിപാടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച്

ഒരു ക്വിസ് മാസ്റ്ററായിട്ടാണ് പരിപാടിയില്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഒരിക്കലും ബയാസ്ഡ് ആവാന്‍ പറ്റില്ല. പ്രത്യേക ആള്‍ക്കാരോടോ മത്സരാര്‍ത്ഥിയോടോ പ്രത്യേക താല്‍പര്യം വെച്ചുപുലര്‍ത്താറില്ല.

ഷോയുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെക്കുറിച്ച്

ആളുകള്‍ കൂടുതല്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചാണ്. അത്തരത്തിലുള്ള പരിപാടി സിനിമയെക്കുറിച്ചാണ് ട്രോളുകളും ഇറങ്ങുന്നത്. അതിനിടയില്‍ ഒരു ഷോ സ്ഥാനം പിടിച്ചുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്.

പൂര്‍ണ്ണ പിന്തുണയുമായി കുടുംബം

ഭാര്യയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്ന കാര്യത്തില്‍ പെര്‍ഫെക്റ്റ് ഹസ്ബെന്‍ഡാണ് ഇന്ദ്രനെന്ന് മുന്‍പേ പൂര്‍ണ്ണിമ വ്യക്തമാക്കിയിരുന്നു. പരിപാടി അവതരിപ്പിക്കുന്നതിന് എല്ലാവരും സപ്പോര്‍ട്ടാണെന്നും പൂര്‍ണ്ണിമ പറഞ്ഞു.

മാസത്തില്‍ കുറച്ച് ദിവസം പരിപാടിക്കായി മാറ്റിവെക്കുന്നു

മാസത്തില്‍ കുറച്ച് ദിവസങ്ങള്‍ പരിപാടിക്കായി മാറ്റിവെക്കുന്നു. ഏറെ സന്തോഷത്തോടെ ഒാരോ നിമിഷവും ആസ്വദിച്ചാണ് പരിപാടി അവതരിപ്പിക്കുന്നത്.

English summary
Poornima Indrajith talking about her show kuttikalodano kali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam