25 വര്‍ഷങ്ങള്‍ക്ക് മുന്‍പുളള പൂര്‍ണിമ! ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവുമായി നടി
നടിയായും അവതാരകയായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു, അതേസമയം സിനിമകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തിളങ്ങിയ താരമാണ് പൂര്‍ണിമ. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയ വഴി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. 25വര്‍ഷങ്ങള്‍ക്ക് മുന്‍പുളള തന്റെ ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. ഈ വയസില്‍ മലയാള മനോരമ പത്രത്തില്‍ അച്ചടിച്ചു വന്ന ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറപുഞ്ചിരിയോടെ നില്‍ക്കുന്ന നടിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
Recommended Video
പാമ്പാക്കുടയില്‍ നടന്ന ബാലജനസഖ്യം മധ്യമേഖലാ ബാലികാ സമ്മേളനത്തില്‍ മികച്ച ക്യാംപ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പത്രത്തില്‍ വന്ന ചിത്രവും ക്യാപ്ഷനുമാണ് പൂര്‍ണിമ പങ്കുവെച്ചത്. അന്ന് ഏറണാകുളം യൂണിയനെ പ്രതിനീധികരിച്ചായിരുന്നു പൂര്‍ണിമ ക്യാംപിലെത്തിയത്. ബാലജനസഖ്യം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2013ലാണ് പ്രാണ എന്ന പേരിലുളള വസ്ത്ര സ്ഥാപനം നടി ആരംഭിച്ചത്. നടിയില്‍ നിന്നും സംരംഭകയായ പൂര്‍ണിമയുടെ സ്ഥാപനം പിന്നീട് മലയാളി മനസുകളില്‍ ഇടംപിടിച്ചിരുന്നു. അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിതാ സംരംഭയ്ക്കുളള പുരസ്‌കാരം പൂര്‍ണിമയെ തേടിയെത്തിയത്. പൂര്‍ണിമയ്ക്ക് പുരസ്‌കാരം ലഭിച്ചതിലുളള സന്തോഷം ഇന്ദ്രജിത്താണ് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.
അതേസമയം സിനിമകള്‍ക്കൊപ്പം സീരിയലുകളിലും തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇടയ്ക്ക് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും നടി എത്തിയിരുന്നു. 2000ത്തില്‍ ദിലീപിന്റെ നായികയായി വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടി ശ്രദ്ധേയയായത്. തുടര്‍ന്ന് രണ്ടാം ഭാവം, വല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, മേഘമല്‍ഹാര്‍, ഉന്നതങ്ങളില്‍ തുടങ്ങിയ സിനിമകളിലും നടി വേഷമിട്ടിരുന്നു. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.


Click it and Unblock the Notifications