സ്യൂട്ട്‌കേസിനുളളില്‍ അറിയാതെ കുടുങ്ങിയ നടിക്ക് സംഭവിച്ചത്! ഹിന്ദി സീരിയലിനെ ട്രോളി നെറ്റിസണ്‍സ്
ജനപ്രിയ ഇന്ത്യന്‍ സീരിയലുകളില്‍ ഒന്നായ ഇഷ്‌ക് മെയിന്‍ മര്‍ജവാന്‍ 2വിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. സീരിയലിലെ ഒരു കഥാപാത്രം സ്യൂട്ട്കേസിനുള്ളില്‍ കുടുങ്ങിപ്പോവുന്ന ഒരു രംഗമാണ് വൈറലായിരിക്കുന്നത്. നടി ഹെല്ലി ഷാ അവതരിപ്പിക്കുന്ന റിദ്ദിമ എന്ന കഥാപാത്രം നടന്നുവരുന്നതിനിടയില്‍ കാല് അറിയാതെ സ്യൂട്ട് കേസില്‍ തട്ടുകയും ചുമരില്‍ തല ഇടിക്കുകയും ചെയ്യുന്നു, പിന്നാലെ നടി പെട്ടെന്ന് സ്യൂട്ട് കേസിനുളളില്‍ ആയിപ്പോവുന്നതും അത് ഒരാള്‍ എടുത്ത് കൊണ്ടുപോവുന്നതും കാണിക്കുന്നു.

തുടര്‍ന്ന് അയാള്‍ അത് നീന്തല്‍ക്കുളത്തില്‍ എറിയുന്നതും കാണാം. സീരിയലിലെ രംഗം കണ്ട് ഇത് എങ്ങനെ സാധ്യമാകുമെന്ന് നെറ്റിസണ്‍സ് ചോദിക്കുന്നത്. ഇഷ്‌ക് മെയിന്‍ മര്‍ജവാന്‍ 2വിലെ രംഗത്തെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. കളേഴ്സ് ടിവിയിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. ഈ രംഗത്തില്‍ എന്ത് ലോജിക്കാണുളളത് എന്നാണ് പലരും ചോദിക്കുന്നത്. ഇന്ത്യന്‍ സീരിയലുകളെല്ലാം ഇങ്ങനെയാണെന്ന് മറ്റുചിലരും സീരിയലിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
200 എപ്പിസോഡുകള്‍ക്ക് ശേഷം ആ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് ദയവായി എന്നോട് പറയുക എന്നാണ് ഒരാളുടെ അഭ്യര്‍ത്ഥന. ഇക്കൊല്ലം ജൂലായില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് ഇഷ്‌ക് മേന്‍ മര്‍ജവാന്‍ 2. റൊമാന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സീരിയലാണ് ഇത്. നോല്‍ സ്മിത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഹെല്ലി ഷായ്‌ക്കൊപ്പം രാഹുല്‍ സുധീര്‍, വിശാല്‍ വസിഷ്ത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതുവരെയായി അറുപതിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തുകഴിഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications