ബിഗ് ബോസ് മുതല്‍ സൂപ്പര്‍ 4 വരെ! ലോക് ഡൗണ്‍ സമയം പുന:സംപ്രേക്ഷണം ആരംഭിച്ച ജനപ്രിയ പരിപാടികള്‍

By Prashant V R

ലോക് ഡൗണ്‍ കാലത്ത് പഴയ ജനപ്രിയ പരിപാടികള്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് മലയാളം ചാനലുകള്‍. സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികളുടെ ഷൂട്ടിംഗെല്ലാം നേരത്തെ കൊറോണ കാരണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്നാണ് പഴയ പരിപാടികള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെ രാമായണം, മഹാഭാരതം പോലുളള സീരിയലുകള്‍ ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

biggboss-super4

ലോക് ഡൗണ്‍ സമയം ഈ പരമ്പരകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ബിഗ് ബോസിന്റെ ഒന്നും രണ്ടും സീസണുകളും എഷ്യാനെറ്റില്‍ പുന: സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ബിഗ് ബോസിന്റെ ആദ്യ സീസണ്‍ 2018ലാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. രണ്ടാം സീസണ്‍ കോവിഡ് 19 കാരണം അടുത്തിടെ അവസാനിപ്പിക്കുകയായിരുന്നു. പുന;സംപ്രേക്ഷണം ആരംഭിച്ച രണ്ട് സീസണുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബിഗ് ബോസിന് പുറമെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സുപ്പര്‍ ഫോര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയും വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ഗായിക സുജാത, സംഗീത സംവിധായരായ ശരത്ത്, ദീപക് ദേവ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരായിരന്നു പരിപാടിയില്‍ വിധികര്‍ത്താക്കാളായി എത്തിയിരുന്നത്. സുപ്പര്‍ ഫോറില്‍ ശ്രീഹരി ആയിരുന്നു വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ബഡായി ബംഗ്ലാവ് താരം ആര്യ അവതരിപ്പിച്ചിരുന്ന സ്റ്റാര്‍ മ്യൂസിക്ക് ആരാദ്യം പാടും എന്ന ഷോയും വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ടിവി സെലിബ്രിറ്റികള്‍ പരസ്പരം മല്‍സരിച്ച പരിപാടിയായിരുന്നു ഇത്. സ്റ്റാര്‍ മ്യൂസിക്കിന് പുറെ ബഡായി ബംഗ്ലാവും വീണ്ടും സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരിപാടിയില്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ, ധര്‍മ്മജന്‍, മനോജ് ഗിന്നസ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

നേരത്തെ നല്ല റേറ്റിംഗോടെ മുന്നേറിയിരുന്ന സീരിയലുകള്‍ പലതും ലോക് ഡൗണ്‍ കാരണം സംപ്രേക്ഷണം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പഴയ സീരിയലുകള്‍ ചാനലുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്തു തുടങ്ങി. ടെലിവിഷന്‍ സംഘടനകളുടെയും ഫിലം ബോഡികളുടെയും തീരുമാനത്തെ തുടര്‍ന്നായിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്ന പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്ത പല ജനപ്രിയ പരിപാടികളും വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്.

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X