For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആശയും സുമയും ഉത്തമനുമെല്ലാമുണ്ട്, ചക്കപ്പഴം ടീം ഫുൾ പവറോടെ വീണ്ടും വരുന്നു'; സന്തോഷം പങ്കുവെച്ച് താരങ്ങൾ!

  |

  ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറിയ സീരിയലിൽ ചില പുതുമുഖങ്ങളും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ ചില താരങ്ങളുമാണ്‌ അഭിനയിച്ചിരുന്നത്.

  അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞ് മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ്.പി ശ്രീകുമാറാണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമായ ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്.

  മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്താണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജാണ്. ഉത്തമന്റെ സഹോദരി പൈങ്കിളി, സഹോദരൻ സുമേഷ്‌ എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയുമാണ് അവതരിപ്പിക്കുന്നത്.

  രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഒരോ ആഴ്ചയും ചക്കപ്പഴത്തിന്റെ കഥ വികസിക്കുന്നത്. ഹാസ്യപരമ്പര നല്ല ജനപ്രീതിയോടെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഓരോ താരങ്ങളായി സീരിയലിൽ നിന്നും കൊഴിഞ്ഞ് പോകാൻ തുടങ്ങിയത്.

  ഉത്തമന അവതരിപ്പിക്കുന്ന ശ്രീകുമാർ സീരിയിലിൽ നിന്നും പിന്മാറിയപ്പോൾ തന്നെ സീരിയലിലുള്ള താൽപര്യം പ്രേക്ഷകർക്ക് നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.

  ശ്രീകുമാർ സീരിയലിൽ‌ നിന്നും പിന്മാറിയതിന് പിന്നാലെ നടി അശ്വതി ശ്രീകാന്തും പിന്മാറിയിരുന്നു. പ്രസവം അടുത്തതോടെയാണ് അശ്വതി സീരിയലിൽ നിന്നും പിന്മാറിയത്. കുഞ്ഞിന് കുറച്ച് പ്രായമാകാതെ സീരിയലിലേക്ക് തിരികെ വരില്ലെന്നാണ് അന്ന് അശ്വതി ആരാധകരോട് പറഞ്ഞത്.

  ശ്രീകുമാർ, അശ്വതി, സബീറ്റ തുടങ്ങിയവർ സീരിയലിൽ നിന്നും പിന്മാറിയതിന് ശേഷം പുതിയ ആളുകളെ ആ സ്ഥാനത്തേക്ക് അണിയറപ്രർത്തകർ കൊണ്ടുവന്നുവെങ്കിലും അതൊന്നും ഫലവത്തായില്ല. അതിനാൽ ഇപ്പോൾ പഴയ താരങ്ങളെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഫ്ലവേഴ്സ് ഭാരവാ​ഹികൾ

  കൂടുതൽ മനോഹരവും രസകരവുമായ എപ്പിസോഡുകളുമായി ഉടൻ തന്നെ വീണ്ടും ചക്കപ്പഴം സംപ്രേഷണം ആരംഭിക്കുമെന്ന വാർത്തയാണ് ഇപ്പോൾ നടി സബീറ്റ അടക്കമുള്ളവർ അറിയിച്ചിരിക്കന്നത്. പുതിയ എപ്പിസോഡുകളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പൂജ ചടങ്ങുകളുടെ ചിത്രങ്ങളും സബീറ്റ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  വീണ്ടും ചക്കപ്പഴം ടീമിലേക്ക് തിരികെ വരാൻ സാധിച്ച സന്തോഷം അശ്വതിയും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. 'പ്രിയപ്പെട്ടവരേ..... നിങ്ങളുടെ നീണ്ട കാത്തിരിപ്പുകൾക്കും നിരന്തരമായ അഭ്യർഥനകൾക്കും ഫുൾ സ്റ്റോപ്പിട്ടുകൊണ്ട്.'

  'ഞങ്ങൾ വീണ്ടും വരുന്നു. ഞങ്ങളുടെ അല്ല. നിങ്ങളുടെ.... ഛെ അതുമല്ല... നമ്മുടെ പ്ലാവില തറവാട്ടിലേയ്ക്ക്.... പഴയ ഞങ്ങളെല്ലാം പുതിയ ഊർജവും ഉത്സാഹവുമായി ഇന്ന് മുതൽ ഇതാ ഇന്ന് മുതൽ ചക്കപ്പഴം സീസൺ 2 ഷൂട്ട് ആരംഭിക്കുന്നു....'

  'മുന്നേ കൂടിയ എല്ലാ പിന്നണിക്കാർക്കും ഇപ്പം കൂടുന്ന പിന്നണിക്കാർക്കും ചങ്ക് പോലെ സ്നേഹം കൊടുത്ത് കൊണ്ട് കഥ തുടങ്ങട്ടെയാന്നാണ്' സന്തോഷം പങ്കുവെച്ച് കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അമൽ രാജ്ദേവ് കുറിച്ചത്.

  ചക്കപ്പഴം വീണ്ടും വരുന്നുവെന്ന് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. താരകല്യാണിന്റെ മരുമകൻ അർജുൻ സോമശേഖറും തുടക്കത്തിൽ ചക്കപ്പഴം ടീമിന്റെ ഭാ​ഗമായിരുന്നു.

  Read more about: serial
  English summary
  popular malayalam serial Chakkappazham season 2 shooting started, latest photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X