'കിരണിനെപ്പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ', തന്നെ തേടിയെത്തിയ ആരാധികയുടെ സന്ദേശം പങ്കുവെച്ച് നലീഫ്
മലയാളി സീരിയൽ പ്രേക്ഷകരുടെ ഇടയിൽ ചുരുങ്ങിയ സമയം കൊണ്ട് മൗനരാഗം എന്ന സീരിയലിലൂടെ ഇടം കണ്ടെത്തിയ നടനാണ് നലീഫ് ജിയ. മലയാളം വശമില്ലാതിരുന്നിട്ടും അഭിനയത്തിൽ പ്രതിഭ തെളിയിച്ചത് കൊണ്ടാണ് നലീഫ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാകുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൗനരാഗം പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്.
പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്. ഐശ്വര്യയുടെ നായകൻ കിരൺ ആയിട്ടാണ് അന്യഭാഷ നടൻ കൂടിയായ നലീഫ് എത്തുന്നത്. കിരണിന്റെയും കല്യാണിയുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. തന്റെ ജീവിത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നായി കണക്കാക്കുന്നത് മൗനരാഗം സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയ ദിവസമാണെന്ന് മുമ്പ് ഒരിക്കൽ നലീഫ് പറഞ്ഞിരുന്നു.

ഇപ്പോൾ തന്നെ തേടിയെത്തിയ ആരാധികയുടെ ഹൃദയസ്പർശിയായ കമന്റിനെ കുറിച്ച് വാചാലനായിരിക്കുകയാണ് നലീഫ് ജിയ. മൗനരാഗത്തിലെ കിരണെന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ ഉള്ള സഹോദരനോ കാമുകനോ വേണമെന്ന് ആഗ്രഹിച്ച് പോകുന്നുവെന്നായിരുന്നു താരത്തിന് ആരാധികയിൽ നിന്നും ലഭിച്ച കമന്റ്. മിണ്ടാപെണ്ണിന് തുണയാകാനും തന്നെ സ്നേഹിക്കുന്നവരുടെ സങ്കടങ്ങളിൽ പങ്കുചേരാനും മാത്രം നല്ല മനസുള്ള കഥാപാത്രമാണ് കിരൺ അവതരിപ്പിക്കുന്ന നലീഫിന്റേത്.

പ്രകാശൻ ഒരുക്കിയ കെണിയിൽപ്പെട്ട് ദുരിതത്തിലായത് വിക്രമനാണ്. കല്യാണിക്കായി പ്രകാശൻ വിരിച്ച കുരുക്ക് വിക്രമനെ അപകടത്തിൽപ്പെടുത്തി. ഇപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടിരിക്കുന്ന വിക്രമനെ ചുറ്റപ്പറ്റിയാണ് മൗനരാഗം സീരിയൽ പുരമോഗിക്കുന്നത്. ഇമോഷണൽ ട്രാക്കിലൂടെ കഥ പോകുമ്പോൾ കല്യാണിക്കും പ്രിയപ്പെട്ടവർക്കും താങ്ങാകുന്നത് കിരണാണ്. പുതിയ എപ്പിസോഡിലെ കിരണിന്റെ പെരുമാറ്റ രീതികളാണ് നലീഫിനെ കൂടുതൽ ജനപ്രിയനാക്കുന്നത്. ഒരേസമയം സോണിയയുടെ സഹോദരനായും കല്യാണിയുടെ കാമുകനായും രണ്ടുപേർക്ക് താങ്ങാകുന്നുണ്ട് നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രം.

അതിഭാവുകത്വമില്ലാത്ത നലീഫിന്റെ പ്രകടനങ്ങൾക്കും മികച്ച ജനപിന്തുണയുണ്ട്. 'കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു സഹോദരിക്ക് സഹോദരനിൽ നിന്ന് കിട്ടുന്ന സ്നേഹവും ഒരു ആങ്ങളയുടെ മൂല്യവും അറിയാൻ പറ്റി. ശരിക്കും കിരണിനെപോലെ ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി.' എന്നായിരുന്നു നലീഫിന് ലഭിച്ച കമന്റ്. കഥാപാത്രങ്ങൾ ഇത്രയധികം ജനങ്ങളിൽ സ്വാധീനിക്കുന്നുണ്ടെന്നറിഞ്ഞതിലെ സന്തോഷവും നലീഫ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചു. തന്റെ കഥാപാത്രത്തിന്റെ വിജയമായിട്ടാണ് നലീഫ് ഇതിനെ കണക്കാക്കുന്നത്.

പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന ഇത്തരം കമന്റുകൾ ഓരോ അഭിനേതാക്കൾക്കും വലിയ പ്രോചദനമാകുന്നുണ്ടെന്നാണ് മറുപടിയായി നലീഫ് കുറിച്ചത്.' ശരിക്കും ഇത്തരം മെസേജുകൾ ഒരു കലാകാരൻ എന്ന നിലയിൽ ഞങ്ങൾക്കെല്ലാം പ്രചോദനമാണ്. ഗുണമേന്മയുള്ള കണ്ടെൻഡിലൂടെ നിങ്ങളെ ഇപ്പോഴും ആസ്വദിപ്പിക്കാൻ ഞങ്ങൾ മൗനരാഗം ടിം എന്നും പ്രവർത്തിച്ചുകൊണ്ടിരിക്കും. എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങൾ കാത്തിരിക്കുന്ന ആ മോമെന്റ്റ് കുറച്ച് ദിവസത്തിനുള്ളിൽ എത്തും' മറുപടിയായി നലീഫ് കുറിച്ചു. ഏറെ കാലമായി റേറ്റിങ് ചാർട്ടുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമായി തുടരുന്ന മൗനരാഗം വീണ്ടും അടുത്തിടെ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്.
Recommended Video

നലീഫും മൗനരാഗം നായിക ഐശ്വര്യയും തമ്മിലുള്ള റീൽസ് വീഡിയോകളും ഫോട്ടോകളും എല്ലാം ഞൊടിയിടയിൽ വൈറലാകാറുണ്ട്. കല്യാണി കിരണിന് സ്വന്തമാകുന്ന നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. പലതവണ വിവാഹത്തിന്റെ വക്ക് വരെയെത്തിയിട്ടും ഇരുവരുടെയും സ്വപ്ന സാക്ഷാത്കാരം നടക്കാത്തതിലെ അമർഷവും നിരാശയും ആരാധകരും സോഷ്യൽമീഡിയകളിലൂടെ പ്രകടിപ്പിക്കാറുണ്ട്. ഉടൻ വിവാഹമുണ്ടാകുമെന്ന തരത്തിലുള്ള ഉറപ്പാണ് ഇപ്പോൾ നലീഫ് നൽകിയിരിക്കുന്നത് എന്നതിനാൽ മൗനരാഗം സീരിയൽ ഇനി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തും.


Click it and Unblock the Notifications