'എല്ലാവർക്കും ഞാനിപ്പോൾ‌ തമ്പി സാറാണ്, സാന്ത്വനം എന്നിലെ നടനെ വളർത്തിയ സർവകലാശാല'; രോഹിത് വേദ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്‌നേഹ പൂർണ്ണമായ നിമിഷങ്ങൾ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ചൂടപ്പംപോലെ ആരാധകർ സ്വീകരിക്കാനുണ്ടായ കാരണം.

കൂടാതെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌ സ്‌ക്രീനിലും ആളുകൾക്ക് ആഘോഷിക്കാൻ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചിട്ടുണ്ട്. ശിവാഞ്ജലി എന്ന പ്രണയ ജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

serial Santhwanam, serial Santhwanam video, serial Santhwanam news, serial Santhwanam cast, serial Santhwanam news, serial Santhwanam promo, actor rohit ved, സീരിയൽ സാന്ത്വനം, സീരിയൽ സാന്ത്വനം വീഡിയോ, സീരിയൽ സാന്ത്വനം വാർത്തകൾ, സീരിയൽ സാന്ത്വനം അഭിനേതാക്കൾ, സീരിയൽ സാന്ത്വനം വാർത്തകൾ, സീരിയൽ സാന്ത്വനം പ്രൊമോ, നടൻ രോഹിത് വേദ്

ഒരു പാൻ ഇന്ത്യൻ പരമ്പരയാണ് സാന്ത്വനം എന്നും പറയാം. ഓരോ ഭാഷയിലും വ്യത്യസ്തമായ പേരുകളും കഥാപാത്രങ്ങളുമാണ് ഉള്ളതെങ്കിലും എല്ലായിടത്തും പരമ്പരയുടെ റേറ്റിംഗ് കുത്തനെ തന്നെയാണ്. തമിഴിൽ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പേരിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും സ്വീകാര്യതയും സാന്ത്വനത്തിനാണ്. ശിവാഞ്ജലി എന്ന പ്രണയ ജോഡികളാണ് പരമ്പരയുടെ മുഖ്യ ആകർഷണമെങ്കിലും ഒരിക്കലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം.

സാന്ത്വനം വീട്ടിലെ എല്ലാവരും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിക്കഴിഞ്ഞു.

ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങി നിരവധി താരങ്ങൾ സാന്ത്വനത്തിൽ അഭിനയിക്കുന്നുണ്ട്. അക്കൂട്ടത്തിൽ സാന്ത്വനത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങി ആരാധകരെ സമ്പദിച്ച താരമാണ് രോഹിത്ത് വേദ് എന്ന തൃശൂർക്കാരൻ.

അഭിനയത്തോടുള്ള മോഹം കൊണ്ടാണ് സാന്ത്വനത്തിൽ എത്തിയത്. ഇന്ന് സ്വന്തം പേരിൽ അല്ല മറിച്ച് സാന്ത്വനത്തില രാജശേഖരൻ തമ്പി മുതലാളിയായിട്ടാണ് രോഹിത്ത് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്.

തന്നെ നടന് ഏറ്റവും വലിയ വളർച്ച സാന്ത്വമായതും രോ​ഹിത്ത് എന്ന അഭിനേതാവിനെ ജനം തിരിച്ചറിഞ്ഞതും സാന്ത്വനത്തിൽ ചേർന്ന ശേഷമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ രോഹിത്ത് വേദ്.

serial Santhwanam, serial Santhwanam video, serial Santhwanam news, serial Santhwanam cast, serial Santhwanam news, serial Santhwanam promo, actor rohit ved, സീരിയൽ സാന്ത്വനം, സീരിയൽ സാന്ത്വനം വീഡിയോ, സീരിയൽ സാന്ത്വനം വാർത്തകൾ, സീരിയൽ സാന്ത്വനം അഭിനേതാക്കൾ, സീരിയൽ സാന്ത്വനം വാർത്തകൾ, സീരിയൽ സാന്ത്വനം പ്രൊമോ, നടൻ രോഹിത് വേദ്

'സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് സാന്ത്വനം സംവിധായകൻ ആദിത്യൻ സാറിന് ഫോട്ടോ അയച്ച് കൊടുത്തത്. പിന്നീട് സീരിയലിലെ തമ്പിയായി അഭിനയിക്കാൻ അവസരം തന്നു. സാന്ത്വനം ടീം തന്നെ എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ്.'

'അതിനാൽ തന്നെ എന്നിലെ നടനും ​ഗുണം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ഇന്ന് കുറച്ച് പേരെങ്കിലും അറിയുന്നെങ്കിൽ അത് സാന്ത്വനം സീരിയലിലൂടെയാണ്. സാന്ത്വനം എന്നിലെ നടനെ വളർത്തിയ സർവകലാശാലയാണെന്ന് പറയാം.'

'സാന്ത്വനം കൂടാതെ മനസിനക്കരെ എന്ന സീരിയലും ചെയ്യുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്ത് അഭിനയത്തിൽ തുടരണമെന്നാണ് ആ​ഗ്രഹം' രോഹിത് വേദ് പറയുന്നു.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X