'ജെറിന്റെ ചോദ്യം തമാശയ്ക്കായിരിക്കുമെന്നാണ് കരുതിയത്, ആദ്യം വിശ്വസിച്ചിരുന്നില്ല'; വിവാഹത്തെ കുറിച്ച് മഞ്ജരി!

അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ​ഗായിക മഞ്ജരിയുടേത്. വലിയ മുന്നറിയിപ്പുകളോ ആഡംബരങ്ങളോ ഇല്ലാതെ സാധാരണ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. ബാല്യകാല സുഹൃത്ത് ജെറിനാണ് മഞ്ജരിയെ വിവാഹം ചെയ്തത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം നടത്തിയത്.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പികൊടുത്ത് എല്ലാവർക്കും മാതൃകയാക്കാവുന്ന തരത്തിലാണ് ചടങ്ങുകൾ നടന്നത്. വിവാഹിതയാകാൻ പോകുന്നുവെന്ന സൂചനകളൊന്നും മഞ്ജരി ഒരിക്കൽ‌ പോലും നൽകിയിരുന്നില്ല.

കൈയ്യിൽ മെഹന്ദി അണിഞ്ഞുള്ള ചിത്രങ്ങൾ‌ മഞ്ജരി പങ്കുവെച്ചതോടെയാണ് താരം വിവാഹിതയാകാൻ പോവുകയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ വിവാഹിതയായ മഞ്ജരി പിന്നീട് ആ ബന്ധം വേർപ്പെടുത്തിയിരുന്നു.

വീണ്ടും വിവാഹിതയാകാമെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരമിപ്പോൾ.

വൈറലായ താര വിവാഹം

'മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിൽ ഒന്നിച്ച് പഠിച്ചവരാണെങ്കിലും അന്നൊന്നും ഞങ്ങൾ അധികം സംസാരിച്ചിരുന്നില്ല. അന്നത്തെ സഹപാഠികളെല്ലാം ചേർന്ന് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയപ്പോൾ ബാംഗ്ലൂരിലേക്ക് പോവുന്ന കാര്യം പറഞ്ഞിരുന്നു.'

'അങ്ങനെയാണ് ജെറിനെ വീണ്ടും കണ്ടതും സൗഹൃദം ശക്തമായതും. സംസാരത്തിനിടയിൽ വിവാഹത്തെക്കുറിച്ച് ജെറിൻ ചോദിച്ചിരുന്നു. നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ചോദിച്ചപ്പോൾ തമാശയാണെന്നാണ് കരുതിയത്.'

'കല്യാണം ആലോചിക്കാനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വിശ്വസിച്ചിരുന്നില്ല. എന്നെ മാറ്റിനിർത്തി അമ്മയോടാണ് സംസാരിച്ചത്.'

മഞ്ജരിയും ജെറിനും ഒന്നായപ്പോൾ

'ഞങ്ങൾ സന്തോഷത്തിലായതിനാൽ വിവാഹം നടത്താനായി തീരുമാനിക്കുകയായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്. സ്‌നേഹം കൊണ്ട് മുന്നേറണമെന്നും മനുഷ്യരായി ജീവിക്കണമെന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്.'

'ഫ്രണ്ട്‌സായിരുന്ന സമയത്ത് വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ജെറിന് ഭയങ്കര അഡ്ജസ്റ്റ്‌മെന്റ് മൈന്റാണ്. വലിയ ശാഠ്യക്കാരല്ലാത്തവരാണ് ഞങ്ങൾ.'

'മുപ്പതുകളിൽ ജീവിക്കുന്നതിന്റെ പക്വത ഞങ്ങൾക്കുണ്ട്. അതിന്റേതായ മെച്യൂരിറ്റി ഞങ്ങളിലുണ്ടെന്ന് വീട്ടുകാരും മനസിലാക്കിയിട്ടുണ്ട്.'

ജെറിന്റെ ചോദ്യം തമാശയ്ക്കായിരിക്കുമെന്നാണ് കരുതിയത്

'യാത്രകളേറെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര ഖത്തറിലേക്കാണ്. അത് ഞാൻ തനിച്ചാണ് പോകുന്നത്' മഞ്ജരി പറയുന്നു.

'എത്ര തിരക്കിലാണെങ്കിലും മഞ്ജരി എന്നെ പരിഗണിക്കാറുണ്ട്. മുകിലിൻ മകളെയെന്ന ഗാനമാണ് മഞ്ജരിയുടെ ഗാനങ്ങളിൽ ഏറെയിഷ്ടം' ജെറിൻ പറഞ്ഞു. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.

മുപ്പതുകളിലെ പക്വത ഞങ്ങൾക്കുണ്ട്

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരത്തിലെ ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രം സിനിമയിലെ പിണക്കമാണോ, രസതന്ത്രത്തിലെ ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്.

2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതും മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: manjari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X