മരുമകനേയും മകളേയും ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ചന്ദ്രയുടെ അച്ഛനും അമ്മയും, സന്തോഷം പങ്കുവെച്ച് ടോഷ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. വളരെ വർഷങ്ങളായി മിനിസ്ക്രീനിൽ സജീവമാണ് താരങ്ങൾ. നിലവിൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് ഇരുവരും അഭിനയിക്കുന്നത്. സീരിയലിൽ സുജാത എന്ന കഥാപാത്രത്തെയാണ് ചന്ദ്ര അവതരിപ്പിക്കുന്നത്. ആദം ആയിട്ടാണ് ടോഷ് എത്തുന്നത്. വിവാഹശേഷവും ഇരുവരും സീരിയലിൽ സജീവമാണ്.

ഈ കഴിഞ്ഞ നവംബറിൽ ആയിരുന്നു ചന്ദ്രലക്ഷ്മണിന്റേയും ടോഷ് ക്രിസ്റ്റിയുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. രണ്ട് മതാചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ആഘോഷമാക്കിയ കല്യാണമായിരുന്നു ഇവരുടേത്. വിവാഹ ശേഷം ചന്ദ്രയുടെ വീട്ടിലേക്ക് ആദ്യമായി ടോഷ് എത്തിയിരിക്കുകയാണ്. ഇപ്പോഴിത അതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തിനു ശേഷമാണ് ഇരുവരും ചെന്നൈയിലേയ്ക്ക് പോകുന്നത്.
ചന്ദ്രയുടെ വീട്ടിൽ വിവാഹം കഴിഞ്ഞശേഷം ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. ഷൂട്ടിങ് ഷെഡ്യൂൾ ഒക്കെ കാരണം ആണ് യാത്ര വൈകിയത്. അതുകൊണ്ട് തമിഴ് മരുമകൻ ആയിട്ടാണ് പോകാൻ പോകുന്നത്. അങ്ങോട്ടുള്ള യാത്രയുടെ വിശേഷങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തുന്നത് . അതിന്റെ ഫുൾ എക്സൈറ്റ്മെന്റിലാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തിനു ശേഷമാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നും ടോഷ് പറഞ്ഞു.
എന്റെ അമ്മയും അപ്പയും ഫുൾ എക്സൈറ്റ്മെന്റിൽ ആണ് മരുമകനെ സ്വാഗതം ചെയ്യാനെന്ന് ചന്ദ്രയും വീഡിയോയിൽ പറയുന്നുണ്ട്.. സ്പെഷ്യൽ മെനു ഒക്കെയും പ്ലാൻ ചെയ്ത് അവർ കാത്തിരിക്കുകയാണെന്നും നടി പറയുമ്പോൾ തന്നെ ഓവർ ടേക്ക് ചെയ്ത് ഡാഡിയുടെ പിറന്നാൾ വിഷ് ചെയ്ത കാര്യം ടോഷ് പറയുന്നുണ്ട്. ഇപ്പോൾ ഡാഡി വിചാരിക്കും എന്നെക്കാളും മുൻപേ മോൾ ആണല്ലോ വിളിച്ചത് എന്ന്. താൻ ചന്ദുവിന് ഒരു പിറന്നാൾ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും നടൻ പറയുന്നു. ചെന്നൈയിൽ എത്തിയ ചന്ദ്രയേയും ടോഷിനെയും സ്വാഗതം ചെയ്യാൻ എത്തിയത് അപ്പ ആയിരുന്നു. വീട്ടിലെത്തിയ ഇവരെ ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്. ചന്ദ്രയുടെ അമ്മ നല്ലൊരു മ്യൂറൽ പെയിന്റിങ് ആർട്ടിസ്റ്റാണ് എന്നും ടോഷ് പറയുന്നു. അതേസമയം മികച്ച സ്വീകരണം ആണ് ഇരുവരുടെയും വീഡിയോയ്ക്ക് ലഭിച്ചത്.
താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത്. സ്വന്തം സുജാത സീരിയൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ രണ്ട് കഥാപാത്രങ്ങൾ വലിയ ഇഷ്ടമാണ് ഷൂട്ടിങ് നിർത്തരുതെന്നും ഒരാൾ പറയുന്നുണ്ട്.. നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ് എല്ലാവരും കാണുന്നത്. അമ്മയുടെ വർക്ക് സൂപ്പർ ആ വീടിൻറെ ഓരോ ഭാഗത്തും ഒരു കലാകാരിയുടെ സ്പർശനം ഉണ്ടെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത് ചന്ദ്ര തന്നെയാണ് വിവാഹത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. കൈകളുട ചിത്രം പങ്കുവെച്ച് കൊണ്ടാണ് കല്യാണക്കാര്യ നടി വെളിപ്പെടുത്തിയത്. തൻറെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് ചന്ദ്ര ഇൻസ്റ്റഗ്രാമിൽ അന്ന് കുറിച്ചത്. "അതെ, എന്നാണ് ഞങ്ങൾ പറഞ്ഞത്. ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ, ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എൻറെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാർഥനകളിൽ ഓർക്കുക. വഴിയേ എല്ലാം അറിയിക്കാം" എന്ന് ചന്ദ്ര കുറിച്ചിരുന്നു. പ്രേക്ഷകർ ആഘോഷമാക്കിയ തരവിവാഹമായിരുന്നു ഇത്.


Click it and Unblock the Notifications