For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുടക്കത്തിൽ കിഷോറിന് ഇഷ്ടമല്ലായിരുന്നു,അടുത്തത് ഇങ്ങനെ, പ്രണയകഥ വെളിപ്പെടുത്തി ദേവി ചന്ദന

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. കോമഡി ഷോകളിലൂടെ ആദ്യകാലത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നീട് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ സജീവമാകുകയായിരുന്നു. ഇപ്പോഴും കലാരംഗത്ത് സജീവാണ് ദേവി. ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്. കിഷോറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

  രൺവീറുമായി ഒന്നിച്ച് താമസിച്ചിട്ടില്ല, കാരണം വെളിപ്പെടുത്തി ദീപിക, ആ പ്രചരിച്ച വാർത്തകൾ തെറ്റെന്ന് നടി

  സോഷ്യൽ മീഡിയയിൽ സജീവമാണ് ദേവി ചന്ദനയും കിഷോറും. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട് ഇവർക്ക്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് താരങ്ങൾ എത്താറുണ്ട്. ഇവരുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മേക്കോവറായിരുന്നു ദേവിയുടേയും കിഷോറിന്റേയും. ശരീരഭാരം കുറച്ചതിനെ കുറിച്ചും തങ്ങളുടെ വർക്കൗട്ട് ഡയറ്റിംഗ് സ്ക്രീട്ടുമെല്ലാം ഇവർ പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

  അന്ന് മോഹൻലാലിന്റെ മോന്തക്കിട്ട് കൊടുക്കാനാണ് തോന്നിയത്, രസകരമായ സംഭവത്തെ കുറിച്ച് ശ്രീനിവാസൻ

  ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ ഡയറ്റിനെ കുറിച്ച് പരിചയപ്പെടുത്തി കൊണ്ട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഭക്ഷണം കഴിച്ചും വണ്ണം കുറക്കുന്ന രീതിയായിരുന്നു ഇവർ പങ്കുവെച്ചത്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതല്ല ഡയറ്റ് എന്നാണ് ദേവി പറയുന്നത്. ഒരു നേരം പോലും ഭക്ഷണം ഒഴിവാക്കാതെ മിതമായ അളവിൽ ഭക്ഷണം കഴിച്ചു കൊണ്ട് വണ്ണം കുറയ്ക്കുന്നതാണ് തങ്ങളുടെ പ്ലാനിലുള്ളതെന്ന് പറഞ്ഞ് കൊണ്ടാണ് ഡയറ്റിനെ കുറിച്ച് പങ്കുവെച്ചത്. കൂടാതെ ഓരോരുത്തരുടെ ആരോഗ്യവും മറ്റും കണത്തിലെടുത്താണ് ഡയറ്റ് സെറ്റ് ചെയ്യുന്നതെന്നും ദേവി വീഡിയോയിൽ പറയുന്നുണ്ട്.

  ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇവരുടെ അവതരണ ശൈലി അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. രണ്ടുപേരും ഇതേപോലെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നും പറയുന്നുണ്ട്. രണ്ടാളും സുന്ദരിയും സുന്ദരനും ആയിട്ടുണ്ട് അതുപോലെ തന്നെ നിങ്ങൾ തമ്മിലുള്ള സ്നേഹവും അത് കാണുമ്പോൾ നല്ല ഇഷ്ടായി, വളരെ ഉപകാരമുള്ള വീഡിയോ ആണെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട് ദേവി ചന്ദനയുടേയും കിഷോറിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  പ്രണയ വിവാഹമായിരുന്നു ദേവിയുടേയും കിഷോറിന്റേയും. ഒരേ ട്രൂപ്പിലായിരുന്നു ഇരുവരും. ഇപ്പോഴിത തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തുകയാണ് താരങ്ങൾ. അമൃത ടിവി സംപ്രേക്ഷണം ചെയ്യന്ന റെഡ് റെഡ് കാർപെറ്റിൽ അതിഥികളായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകയായ സ്വാസികയുടെ ചോദ്യത്തിനായിരുന്ന പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തയത്. സാധാരണ രീതിയിൽ കണ്ടു വന്നിരുന്ന ഒരു പ്രണയമായിരുന്നില്ല തങ്ങളുടെതെന്നാണ് ദേവി പറയുന്നത്. ആദ്യമൊക്കെ തന്നോട് അധികം മിണ്ടിയിരുന്നില്ല. താൻ ബഹളം വയ്ക്കുന്നതിന് തന്നോട് ഭയങ്കര ദേഷ്യമായിരുന്നു എന്നും ദേവി പറയുന്നു.

  തുടക്കത്തിൽ കിഷോറിന് തന്നോട് ഭയങ്കര ദേഷ്യമായിരുന്നുവെന്നും ദേവി ചന്ദന പറയുന്നുണ്ട്. കാരണം താൻ ബഹളം വെച്ച് നടക്കുന്ന ആളായിരുന്നു. ഇവർ ശ്രുതിയൊക്കെ പിടിച്ച് പാടുന്നതിന് ഇടയ്ക്കാണ് നമ്മൾ ബഹളം വയ്ക്കുന്നത്. അതുപോലെ തന്നെ ആദ്യമൊന്നും ഷേക്ക് ഹാൻഡ് ഒന്നും തരില്ലായിരകുന്നു. തന്നാലും വിരലിന്റെ അറ്റത്തൊക്കെ പിടിക്കുകയുള്ളൂ. താൻ അതിന് വഴക്ക് പറയാറുണ്ടെന്നും താരം പറഞ്ഞു. സ്റ്റേജിൽ കയറാൻ ഇങ്ങനെ നിൽക്കുമ്പോഴാകും ഇങ്ങനെ ഷേക്ക് ഹാൻഡ് തരുന്നത്.

  ഷോയ്ക്ക് ശേഷം ഞങ്ങൾ അമേരിക്കയിൽ മറ്റൊരു ഷോയ്ക്ക് പോയി. പിന്നീടുളള പ്രണയകഥ കിഷോർ ആയിരുന്നു പറഞ്ഞ് തുടങ്ങിയത്. അമേരിക്കയിൽ ഞങ്ങൾ എല്ലാവരും ഒരു വില്ലയിലായിരുന്നു തമസം. എന്തായാലും ദിവസവും കാണും. നോർമലി നേരത്തെ എഴുന്നേൽക്കുന്ന ആളാണ് ഞാൻ. അങ്ങനെ അവിടേയും നേരത്തെ എഴുന്നേറ്റ് ഇരിക്കുമ്പോൾ ദേവിയും വരും. അങ്ങനെയാണ് മിണ്ടി തുടങ്ങുന്നത്. തുടക്കത്തിൽ പാട്ടുകളുടെ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. സംഗീത പരമായ ചർച്ചയായിരുന്നു ആദ്യം. അങ്ങനെയായിരുന്നു തുടങ്ങിയതെന്ന് കിഷേർ പറയുന്നു

  പിന്നീട് പറഞ്ഞത് ദേവിയായിരുന്നു. മിണ്ടി തുടങ്ങിയതിന് ശേഷം ഒരു ദിവസം കിഷോർ തന്നോട് കാപ്പി ഇടാൻ അറിയാമോ എന്ന് ചോദിച്ചു. ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചു. അന്ന് താൻ ഉണ്ടാക്കി കൊടുത്തു. പിന്നീട് തന്റെ വസ്ത്രത്തിന്റെ കാര്യത്തിലൊക്കെ അഭിപ്രായം പറയാൻ തുടങ്ങി. ആദ്യമേ കാര്യം എകദേശം തനിക്ക് പിടികിട്ടി തുടങ്ങിയിരുന്നു. ഒരു ഘട്ടം എത്തിയപ്പോൾ ഞാൻ അങ്ങോട്ട് ചോദിച്ചു. എനിക്ക് ഇങ്ങനെ തോന്നുന്നു എന്നോട് അങ്ങനെ വല്ലതും ഉണ്ടോ എന്നായിരുന്നു എന്റെ ചോദ്യം അപ്പോൾ തന്നോട് പറഞ്ഞ ഉത്തരം ഇങ്ങിനെയായിരുന്നു. ഇഷ്ടം ഇല്ലെങ്കിൽ ഇപ്പോൾ പറയരുത് കാരണം കുറെ ഷോ ഇനിയും ബാക്കിയുണ്ട്. ഇഷ്ടമാണെങ്കിൽ തന്റെ സൗകര്യം എന്നായിരുന്നു പറഞ്ഞത്. ഇത് അറിഞ്ഞതിന് ശേഷം പെരുമാറ്റത്തിലൊക്കെ അറിയാതെ ഒരു മാറ്റമൊക്കെ വന്നുവെന്നാണ് ദേവി പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് 15 വർഷമായെന്നും താരം കൂട്ടിച്ചേർത്തു.

  പ്രണയകഥ പങ്കുവെച്ചതിന് ശേഷം ഒരു ഉഗ്രൻ പാട്ടും കിഷോർ പാടിയിരുന്നു. ഇതിന് ദേവി ചന്ദനയും സ്വാസികയും ചുവട് വെച്ചിരുന്നു. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു ഗാനിത്തിന് ചുവട് വയ്ക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് എപ്പിസോഡിന് ലഭിക്കുന്നത്. അടിപൊളി എപ്പിസോഡ് ആയിരുന്നു എന്നാണ് അധികം വരുന്ന കമന്റുകളും.
  സ്വാസുവും ദേവിയും കൂടിയുള്ള ഡാൻസ് മനോഹരമെന്നും ആരാധകർ പറയുന്നു. ദേവി കലക്കി എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ചുവടെ ലഭിക്കുന്നത്.

  Recommended Video

  ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് നടി ദേവിചന്ദന | filmibeat Malayalam

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പൗർണമിത്തിങ്കൾ എന്ന സീരിയലിലാണ് ദേവി ചന്ദന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ദേവി അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ദേവിയുടെ വസന്ത മല്ലിക എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം ഈ സീരിയലിൽ എത്തിയത്. പരമ്പര അവസാനിച്ചിട്ടുണ്ട്

  Read more about: devi chandana
  English summary
  Pournami Thinkal Actress Devi Chandana And Kishor Varma Opens Up About Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X