For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെഗറ്റീവ് കഥാപാത്രങ്ങൾ ഇഷ്ടം! നായികമാർ പൊതുവെ ഇങ്ങനെയാണ്, തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രമോദ്

  |

  മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രമോദ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. സ്മൃതി എന്ന കഥപാത്രം താരത്തിന് മികച്ച പ്രേക്ഷ സ്വീകാര്യത നേടി കൊടുത്തിരുന്നു. മുകേഷ് കഥകൾ എന്ന സീരിയലിൽ ബാലതാരമായി അഭിനയം ആരംഭിച്ച ലക്ഷ്മി പ്രമോദ്, സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. എന്നാൽ താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സ്മൃതി എന്ന കഥാപാത്രത്തിലൂടെയാണ്.

  പടിപ്പുര വീട്ടില പത്മാവദി അമ്മയുടെ പാവം മരുമകളായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോൾ ഉഗ്രൻ വില്ലത്തിയായി പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. ആ പഴയ ലക്ഷ്മി തന്നെയാണോ ഇതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.പൂക്കാലം വരവായി പൗർണമിത്തിങ്കൾ എന്നി പരമ്പരയിലാണ് തരം വില്ലത്തിയായി തിളങ്ങുന്നത്. നായികാ വേഷങ്ങളെക്കാളും വില്ലത്തി വേഷങ്ങളാണ് തനിയ്ക്ക് ചെയ്യാൻ ഏറെ ഇഷ്ടമെന്നാണ് ലക്ഷ്മി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ലോക്ക് ഡൗണിന് ശേഷമുള്ള സീരിയൽ ചിത്രീകരണത്തെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്.

  നെഗറ്റീവ് വേഷങ്ങളാണ് തനിയ്ക്ക് കൂടുതൽ ചെയ്യാൻ ഇഷ്ടം. കാരണം സീരിയലിൽ മിക്കവാറും മുഖ്യകഥാപാത്രം ഒരു കണ്ണീർ നായികയാകും. എന്നാൽ നെഗറ്റീവ് റോൾ അങ്ങനെയല്ല. അഭിനയസാധ്യത ഏറെയാണ്. ബോൾഡൻ കഥാപാത്രമാണ്. ഡയലോഗ് ഡെലിവറി മുതൽ ചലനങ്ങൾ വരെ നമുക്ക് എന്ത് മാറ്റവും കൊണ്ടു വരാൻ സാധിക്കും. കഥാപാത്രത്തിൽ നമ്മുടേതായ ഒരു മാര്ഡക്ക് കൊണ്ടു വരാൻ കഴിയുമെന്നും ലക്ഷ്മി പറയുന്നു,. ആദ്യമൊക്കെ ആളുകൾ തന്നെ മാറ്റി നിർത്തുന്നത് കണ്ട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ പിന്നീട് അത് തന്റെ കഥാപാത്രത്തിന്റെ വിജയമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ സന്തോഷമായെന്നും താരം പറഞ്ഞു.

  Mammootty's favourite food | FilmiBeat Malayalam

  കൊവിഡ് കാലത്ത് ഒരുപാട് ആശങ്കകളോടെയാണ് ജോലി ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെല്ലാം പാലിച്ചാണ് ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. സീരിയൽ വീണ്ടും ആരംഭിക്കുന്നത വളരെ സന്തോഷമുളള കാര്യമാണ്. ഇത് ഒരുപാട് പേരുടെ ഉപജീവനമാർഗമാണ്. അതു പോലെ തന്നെ ആശങ്കളുമുണ്ട്. ഒരു മാസത്തിൽ എനിക്ക് 10-15 ദിവസം ചിത്രീകരണം ഉണ്ടാകും. അത് അത് കഴിഞ്ഞ് കഴിഞ്ഞു ഒരാഴ്ച സ്വയം ക്വാറന്റൈനിൽ ഇരുന്ന ശേഷം മാത്രമേ വീട്ടിൽ പോകാറുള്ളൂ. മകൾ ദുവയ്ക്ക് മൂന്ന് വയസാണ്. നമുക്ക് ജോലി ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ, അതിനാൽ തന്നെ കുഞ്ഞിന്റെ സുരക്ഷയാണ് ഇപ്പോൾ പ്രധാനം- ലക്ഷ്മി പറയുന്നു.

  സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി പ്രമോദ്. സീരിയൽ വിശേഷങ്ങളും കുടുംബത്തിലെ സന്തോഷങ്ങളെല്ലാം ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ലക്ഷമി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഈദ് ആശംസകൾ നേർന്ന് ലക്ഷ്മി ഭർത്താവ് അസറിനും ദുവയ്ക്കും ഒപ്പം എത്തിയിരുന്നു. കർക്കിടക മാസത്തിന്റെ ആരംഭത്തിലും മകൾക്കൊപ്പം ക്ഷേത്രദർശനം നടത്തുന്ന ചിത്രം ലക്ഷ്മി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ വൈറ

  അസറുമായുളള വിവാഹത്തിന് ശേഷമാണ് ലക്ഷ്മി അഭിനയത്തിൽ സജീവമാകുന്നത്. പരസ്പരത്തിലെ സ്മൃതിയെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേൾകർ ലക്ഷ്മയുടെ വില്ലത്തി കഥാപാത്രങ്ങളേയും ഏറ്റെടുത്തിട്ടുണ്ട്. രണ്ടു വില്ലത്തി വേഷങ്ങളും തന്മയത്വത്തോടെതന്നെയാണ് ലക്ഷ്മി കൈകാര്യം ചെയ്യുന്നത്.
  . പൂക്കാലം വരവായി എന്ന പരമ്പരയിലെ അവന്തികയും പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയില്‍ ആനിയും ലക്ഷ്മിയുടെ മികച്ച കഥാപാത്രങ്ങളാണ്. ഇവയ്ക്കും മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്

  Read more about: serial
  English summary
  Pournami Thinkal Actress Lakshmi Pramod Interested To Play Villain Role In Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X