പർദ്ദയിൽ സുന്ദരിയായി ലക്ഷ്മി പ്രമോദ്! ഭർത്താവ് അസറിനും മകൾക്കുമൊപ്പം ഈദ് ആശംസിച്ച് താരം...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രമോദ് . പരസ്പരം പരമ്പരയിലൂടെ മിനിസ്ക്രീനിൽ എത്തിയ ലക്ഷ്മി ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയ താരമാണ്. ലക്ഷ്മിയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോൾ മകളെ കുറിച്ചും ഭർത്താവ് അസറിനെ കുറിച്ചും അന്വേഷിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മിയുടെ ഈദ് ദിന ചിത്രങ്ങളാണ്.

lakshmi

പ്രേക്ഷകർക്ക് ഈദ് ആശംസകൾ നേർന്ന് കുടുംബസമേതം എത്തിയിരുന്നു. ഭർത്താവ് അസർ, മകൾ ദുവയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഈദ് ആശംസകൾ നേർന്നിരിക്കുന്നത്. പർദ്ദയിൽ അതിസുന്ദരിയായിട്ടാണ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.താരത്തിന്റെ ഈദ് ആശംസകൾ നേർന്നുള്ള ചിത്രങ്ങൾ വൈറലായിട്ടുണ്ട്. താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് കൊണ്ട് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

കർക്കിടക മാസത്തിന്റെ തുടക്കത്തി മകൾ ദുവയ്ക്കൊപ്പം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാകട്ടെ ഇനിയുള്ള ഓരോ പുണ്യ ദിനങ്ങളും. പുണ്യമാസം കർക്കിടകം 1 എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ക്ഷേത്രദർശനം നടത്തുന്ന താരത്തിന്റേയും മകളുടേയു ഒരു ഉഗ്രൻ ചിത്രമായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രം വൈറലായിരുന്നു.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ലക്ഷ്മിയും അസറും വിവാഹം കഴിക്കുന്നത്. .എട്ടാം ക്ലാസിൽ ആരംഭിച്ച് പ്രണയമാായിരുന്നു ഇവരുടേത്. ആളുമാറി ലവ് ലെറ്റർ കൊടുത്തതോടെയാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. തുടർന്ന് അസറിനെ സ്കൂളിൽനിന്ന് പുറത്താക്കുകയും വീണ്ടും വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്കിലൂടെ കണ്ടുമുട്ടുകയായും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ലക്ഷ്മി - അസർ പ്രണയകഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അസറുമായുളള വിവാഹത്തിന് ശേഷമാണ് ലക്ഷ്മി അഭിനയത്തിൽ സജീവമാകുന്നത്. ഷോർട്ട്ഫിലിമിലൂടെയാണ് അഭിനയരംഗത്ത് എത്തിയ ലക്ഷ്മിയുടെ ആദ്യ സീരിയിൽ പരസ്പരം ആയിരുന്നു. പരമ്പരയിലെ സ്മൃതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ പൂക്കാലം വരവായി,പൗര്‍ണ്ണമിത്തിങ്കള്‍ എന്നീ സീരിയലുകളിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയിലെ അവന്തികയും പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയില്‍ ആനിയും ലക്ഷ്മിയുടെ മികച്ച കഥാപാത്രങ്ങളാണ്. ഇവയ്ക്കും മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്

ലക്ഷ്മി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X