പുണ്യമാസത്തിന്റെ തുടക്കം! മകൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ലക്ഷ്മി അസർ

പരസ്പരം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുട ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി അസർ. പടിപ്പുര വീട്ടിൽ പദ്മാവതി അമ്മയുടെ ഇളയ മരുമകളായി എത്തിയ ലക്ഷ്മി ഒറ്റ പരമ്പര കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. എന്നാൽ പാവം കഥാപാത്രം മാത്രമല്ല ഒന്നാന്തരം വില്ലത്തിയാകാനും അറിയാമെന്ന് ലക്ഷ്മി പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ തെളിച്ച് കഴിഞ്ഞു. സ്മൃതായായി എത്തിയ ലക്ഷ്മി തന്നെയാണോ ഇതെന്ന് പ്രേക്ഷകർ ചോദിച്ച് പോകുന്ന തരത്തിലുളള പ്രകടനമാണ് പൗർണമിത്തിങ്കളിലൂടെ കാഴ്ചവെയ്ക്കുന്നത്.

lakshmi

സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റേയും മകളുടേയു ഒരു ഉഗ്രൻ ചിത്രമാണ്. രാമായണ മാസം പ്രമാണിച്ച് മകൾ ദുവയ്ക്കൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന ചിത്രമാണിത് .അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാകട്ടെ ഇനിയുള്ള ഓരോ പുണ്യ ദിനങ്ങളും. പുണ്യമാസം കർക്കിടകം 1 എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിയുടേയും മകളുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam

ഒരു മനോഹരമായ റൊമാന്റിക് സിനിമ പോലെയാണ് ലക്ഷ്മിയുടെ യഥാർഥ ജീവിതം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ലക്ഷ്മിയും അസറും ഒന്നിച്ചത്. എട്ടാം ക്ലാസിൽ ആരംഭിച്ച് പ്രണയമാായിരുന്നു ഇവരുടേത്. ആളുമാറി ലവ് ലെറ്റർ കൊടുത്തതോടെയാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. തുടർന്ന് അസറിനെ സ്കൂളിൽനിന്ന് പുറത്താക്കുകയും വീണ്ടും വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്കിലൂടെ കണ്ടുമുട്ടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി അസർ. കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലുടെ പങ്കുവെയ്ക്കാറുണ്ട്.

ഷോർട്ട്ഫിലിമിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത് . പരസ്പമായിരുന്നു ആദ്യ പമ്പര. മികച്ച കഥാപാത്രമായിരുന്നു തുടക്കത്തിൽ തന്നെ താരത്തിന് ലഭിച്ചത്. പൂക്കാലം വരവായി,പൗര്‍ണ്ണമിത്തിങ്കള്‍ എന്നീ സീരിയലുകളിലാണ് ഇപ്പോൾ ലക്ഷ്മി അഭിനയിക്കുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയിലെ അവന്തികയും പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയില്‍ ആനിയും ലക്ഷ്മിയുടെ മികച്ച കഥാപാത്രങ്ങളാണ്. ഇവയ്ക്കും മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. വില്ലത്തിയായും താരം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നുണ്ട്.

ലക്ഷ്മി അസർ ചിത്രങ്ങൾ കാണാം

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X