കൂടെയുള്ള ആൾ തന്നെ പെൺകുട്ടിയോട് മോശമായി പെരുമാറി, പ്രത്യേകം ശ്രദ്ധിക്കണമെന്ന് സീരിയല്‍ നടി ഗൗരി കൃഷ്ണൻ

സിനിമാ താരങ്ങളുടെ പേര് പറഞ്ഞ് പല തട്ടിപ്പുകള്‍ നടക്കുന്നതും പതിവാണ്. സിനിമയിലേക്കോ സീരിയലിലെക്കോ അവസരം തരാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് ചതിക്കുഴിയില്‍ വീഴിക്ക്ുന്നവരും നിരവധിയാണ്. എന്നാല്‍ ഇത്തരം തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടണമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സീരിയല്‍ നടി ഗൗരി കൃഷ്ണന്‍.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

തന്റെ പേര് പറഞ്ഞ് പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്താന്‍ ശ്രമിച്ച അനുഭവം ഉണ്ടായതിനെ കുറിച്ച് ലൈവ് വീഡിയോയിലെത്തിയാണ് ഗൗരി പറഞ്ഞത്. ആഴ്ചകൾക്ക് മുൻപ് പുറത്ത് വന്ന ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഗൗരിയുടെ വാക്കുകളിലേക്ക്

ഫാന്‍ പേജുകളിലൂടെയും മറ്റുമായി കമ്യൂണിക്കേഷന്‍ നടത്തി ദയവായി ചതിക്കുഴികളില്‍ പെടാതിരിക്കുക. ഇതിപ്പോള്‍ പറയാനുള്ള കാരണമുണ്ട്. അങ്ങനൊരു സംഭവം അടുത്തിടെ നടന്നുവെന്നാണ് ഗൗരി പറയുന്നത്. ഞാനും അക്കാര്യത്തില്‍ മാനസികമായി ഒരുപാട് വിഷമത്തിലാണ്. എന്റെ കൂടെ തന്നെ ജോലി ചെയ്യുന്ന ഒരാള്‍, ആളുടെ പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. വളരെ മോശമായി തന്നെ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുകയും, ഇവിടെ സീരിയലിലേക്ക് അവസരം നല്‍കാം, അഭിനയിക്കാനുള്ള ചാന്‍സ് കൊടുക്കാം എന്ന് പറഞ്ഞു ആ കുട്ടിയെ വളരെ മോശമായ രീതീയില്‍ സമീപിക്കുകയും ചെയ്തു.

ഗൗരിയുടെ വാക്കുകളിലേക്ക്

ഇക്കാര്യം ഞാന്‍ ഓപ്പണായി സംസാരിക്കുകയാണ,് ഒന്നും തോന്നരുത്. അഭിനയ മോഹമുള്ള പെണ്‍കുട്ടികള്‍ നാളെ പോയി ചതിക്കുഴിയില്‍ പെടാതെ ഇരിക്കാന്‍ വേണ്ടിയാണ് ഞാനിതിപ്പോള്‍ പറയുന്നത്. അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍, അല്ലെങ്കില്‍ അയാള്‍ പറയും പോലെ ഒക്കെ ചെയ്താല്‍ ചാന്‍സ് തരാം. എല്ലാവരും ഇവിടെ നില്‍ക്കുന്നത് അങ്ങനെയാണ് എന്നൊക്കെയാണ് അദ്ദേഹം ആ പെണ്‍കുട്ടിയോട് പറഞ്ഞത്. അത് ഞാന്‍ കൈയ്യോടെ പിടികൂടുകയും ഇവിടെ വലിയ ഇഷ്യൂസ് ഉണ്ടാവുകയും ചെയ്തു.

ഗൗരിയുടെ വാക്കുകളിലേക്ക്

ആ സംഭവം എനിക്ക് ഒരുപാട് വേദന നല്‍കുകയും ചെയ്തു. നമ്മള്‍ സഹോദരന്മാരായി കാണുന്ന ആളുകള്‍ ആണ് ഇതൊക്കെ ചെയ്യുന്നത്. അവര്‍ പറയുന്നത് ഒന്നും സത്യം ഇല്ലാത്ത കാര്യങ്ങള്‍ ആണ്. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ എല്ലാ പ്രൊഫെഷനിലും ഉണ്ടാകും. ഇവിടെയും അങ്ങനെയൊക്കെ ഉണ്ട്. പക്ഷേ അതുപോലെ ആയാല്‍ മാത്രമേ അഭിനയിക്കാന്‍ പറ്റൂ എന്ന് പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്.

 ഗൗരിയുടെ വാക്കുകളിലേക്ക്

ഇവിടെ ഉള്ള എല്ലാവരും നല്ല കുടുംബത്തില്‍ നിന്നും വന്നവരാണ്. ഈയിടെ അത്തരമൊരു പ്രശ്‌നം ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നു. കൂടെ വര്‍ക്ക് ചെയ്യുന്ന ഞങ്ങളെ എല്ലാവരെയും കുറിച്ച് മോശമായി സംസാരിച്ചാണ് അദ്ദേഹം ആ പെണ്‍കുട്ടിയെ ചീറ്റ് ചെയ്യാന്‍ നോക്കിയത്. അത്തരം സിറ്റുവേഷനില്‍ പോയി പെടാതെ നോക്കണം. ആ പെണ്‍കുട്ടി പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി പോയി. അത് നല്ല വിഷമം ആവുകയും എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്തു.

 ഗൗരിയുടെ വാക്കുകളിലേക്ക്

ഇനിയും ഇതേപോലെയുള്ള ആളുകള്‍ സംസാരിക്കാന്‍ വരികയാണെങ്കില്‍ അപ്പോള്‍ തന്നെ അത് നിര്‍ത്തുക. ചതികളില്‍ പോയി പെടാതിരിക്കുക. അങ്ങനെ ചെയ്താലേ അഭിനയിക്കാന്‍ പറ്റുകയുള്ളു. അല്ലെങ്കില്‍ ഈ സ്ഥലത്തു വന്നാല്‍ ഗൗരി ചേച്ചിയെ കാണാനും സംസാരിക്കാനും പറ്റും... എന്നൊക്കെ പറയുന്നവരെ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്‌തേക്കുക.

Recommended Video

കാത്തിരിപ്പിനൊടുവില്‍ മമ്മൂക്കയുടെ ദി പ്രീസ്റ്റ് | FilmiBeat Malayalam

വീഡിയോ കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X