ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
വിവാഹം വലിയ ആഘോഷമാക്കാറുള്ള മലയാളക്കര ലോക്ഡൗണില്‍ പുതിയ പാഠം പഠിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ലളിതമായിട്ടുള്ള വിവാഹമാണ് ഇപ്പോഴുള്ളത്. രസകരമായ കാര്യം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളെല്ലാം ഒന്നിന് പിന്നാലെ ഒന്നായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്.
കഴിഞ്ഞ ദിവസമാണ് ചെമ്പരത്തി സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായത്. ഇപ്പോഴിതാ ആരാധകരെ പോലും അറിയിക്കാതെ നടന്‍ വിഷ്ണു നായരുടെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. ഭാഗ്യജാതകം സീരിയലിലൂടെയാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. പിന്നീട് പൗര്‍ണമി തിങ്കള്‍ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തു.

സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരം ഏറ്റവും പുതിയതായി തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞാണ് എത്തിയത്. പ്രതിശ്രുത വധുവിനൊപ്പം നിശ്ചയത്തിനിടെ എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. 'സര്‍പ്രൈസിന് സോറി, എന്‍ഗേജ്മെന്റ് കഴിഞ്ഞു. ചില കാര്യങ്ങള്‍ ഉടനെ എത്തും' എന്നൊക്കെയാണ് പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് താഴെ ടാഗ് ലൈനിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.

വിഷ്ണുവിന്റെ മനം കവര്‍ന്ന സുന്ദരിയുടെ പേര് കാവ്യ എന്നാണ്. ഈ വര്‍ഷം തന്നെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് കാലമായതിനാല്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒപ്പം സീരിയല്‍ മേഖലയില്‍ നിന്നും നടി ഗൗരി കൃഷ്ണയും ഷെമി മാര്‍ട്ടിനും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിഷ്ണുവിനും കാവ്യയ്ക്കും ആശംസകള്‍ പറഞ്ഞുള്ള പോസ്റ്റ് ആയിരുന്നു ഗൗരി പങ്കുവെച്ചത്. പുതിയൊരു തുടക്കം കുറിച്ച പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍. ഇക്കാര്യം പറയാന്‍ വൈകിയതില്‍ ക്ഷമിക്കണം എന്നുമാണ് ഗൗരി പറയുന്നത്. അതിനൊപ്പം ബൈ ബൈ ഗോസിപ്പ്‌സ് എന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്. മുന്‍പ് ഓണ്‍സ്‌ക്രീനില്‍ വിഷ്ണുവിന്റെ നായികയായിട്ടെത്തുന്ന ഗൗരിയുമായി താരം പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അത്തരം വ്യാജ വാര്‍ത്തകളൊന്നും സത്യമല്ലെന്നാണ് ഗൗരി പുതിയ പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം ഗൗരിയും വിഷ്ണുവും നല്ല ജോഡികളാണെന്നും നിങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹമെന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു. ഗോസിപ്പുകള്‍ വന്നപ്പോള്‍ അങ്ങനെ അഗ്രഹിച്ച് പോയി. എന്തായാലും എല്ലാവരും കൂടി വല്ലാത്തൊരു സര്‍പ്രൈസ് ആണ് തന്നത്. ആര്‍ക്കെങ്കിലും ഒരു സൂചന തന്നിരുന്നെങ്കില്‍ ഇത്രയും ഷോക്ക് ആകില്ലെന്നാണ് ഒരു ആരാധിക പറയുന്നത്. എനിക്ക് ഈ വാര്‍ത്ത അങ്ങോട്ട് ദഹിക്കുന്നില്ല. എല്ലാ കാലത്തും വിഷ്ണുവും ഗൗരിയുമാണ് തങ്ങളുടെ പ്രിയപ്പെട്ട ജോഡികള്‍. നമ്മളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ തുടങ്ങി ഗൗരിയുടെ പോസ്റ്റിന് താഴെയും പരിഭവങ്ങള്‍ നിറയുകയാണ്.


Click it and Unblock the Notifications