For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിനൊരുങ്ങി സീരിയല്‍ നടന്‍ വിഷ്ണു; വധുവായ കാവ്യയുടെ വീട്ടില്‍ വിവാഹത്തിന്റെ തിരക്ക് തുടങ്ങിയെന്ന് താരം

  |

  കഴിഞ്ഞ വര്‍ഷം മുതല്‍ മലയാളത്തിലെ മുന്‍നിര സീരിയലില്‍ അഭിനയിക്കുന്ന നടിമാരെല്ലാം വിവാഹിതരായിരുന്നു. ഈ വര്‍ഷം വന്നപ്പോള്‍ നടന്മാരായി മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ മൃദുല വിജയ്-യുവകൃഷ്ണ വിവാഹമായിരുന്നു നടന്നത്. ഇപ്പോഴിതാ പാര്‍ണമി തിങ്കള്‍ സീരിയലിലൂടെ ശ്രദ്ധേയനായ നടന്‍ വിഷ്ണു വി നായര്‍ വിവാഹം കഴിക്കാന്‍ പോവുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  വധുവായ കാവ്യയ്‌ക്കൊപ്പം സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോസും പുറത്ത് വിട്ട് കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെ കാവ്യയെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ നടന്‍ പങ്കുവെച്ചിരുന്നു. വീണ്ടും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ കല്യാണത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിഷ്ണു നായര്‍ പറയുന്നു. വിശദമായി വായിക്കാം...

  വിഷ്ണുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോട് അത് ഓഗസ്റ്റ് പതിനെട്ടിനാണെന്നാണ് താരം പറയുന്നത്. താനും വധുവും ചങ്ങനാശ്ശേരി സ്വദേശികളാണെങ്കിലും വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചത് പ്രകാരമുള്ള അറേഞ്ച്ഡ് മ്യാരേജ് ആണിത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം വളരെ കുറച്ച് അതിഥികള്‍ മാത്രം പങ്കെടുപ്പിച്ച്, വിവാഹം ലളിതമായി നടത്താനാണ് താരകുടുംബം തീരുമാനിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ വിവാഹത്തിന് സീരിയല്‍ രംഗത്ത് നിന്നുള്ളവര്‍ വരുമോ എന്നതാണ് ആരാധകര്‍ക്ക് ഇനി അറിയാനുള്ളത്.

  സോഷ്യൺ മീഡിയ പോസ്റ്റ് കണ്ടാണ് ശരണ്യയുടെ വേര്‍പാടിനെ കുറിച്ച് അമ്മ അറിഞ്ഞത്; ഇപ്പോഴും ആ ഷോക്കിലാണെന്ന് സീമ

  ഇന്‍ഡസ്ട്രിയിലുള്ള സുഹൃത്തുക്കളേ ഒക്കെ ഇക്കാര്യം താന്‍ അറിയിച്ചിട്ടുണ്ടെന്നും പലര്‍ക്കും ഷൂട്ടിന്റെ തിരക്കുകള്‍ ആയിരിക്കുമെന്നും വിഷ്ണു പറയുന്നു. താനും ഇപ്പോള്‍ ഷൂട്ടിലാണുള്ളത്. ചേച്ചിമാരുള്ളത് കൊണ്ട് വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം അവര്‍ തന്നെ നടത്തും. വധുവിന്റെ വീട്ടില്‍ വച്ച് ചടങ്ങ് നടത്തുന്നത് കൊണ്ട് കാവ്യയുടെ വീട്ടിലാണ് വിവാഹത്തിന്റെ തിരക്കുള്ളത്. അമ്പലത്തില്‍ വച്ച് താലിക്കെട്ട് നടത്തി, ബാക്കി ചടങ്ങുകള്‍ ഓഡിറ്റേറിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിവാഹത്തിനെത്തുന്ന എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും ഓര്‍മപ്പെടുത്തി ഇരിക്കുകയാണെന്ന് വിഷ്ണു പറയുന്നു.

  വിവാഹമോതിരം ഊരി വെച്ചത് അന്നേരമാണ്; ഗര്‍ഭിണിയായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് കരീന കപൂര്‍

  വിവാഹം ഇത്രയും അടുത്ത് എത്തി നില്‍ക്കുമ്പോഴും അഭിനയിക്കാന്‍ പോവുകയാണോ എന്ന് വിഷ്ണുവിനോട് ചോദിച്ചാല്‍ അതിനും താരം ഉത്തരം പറയുന്നുണ്ട്. പുതിയതായി ആരംഭിക്കുന്ന മനസിനക്കരെ എന്ന സീരിയലിലാണ് താന്‍ അഭിനയിക്കുന്നത്. അത് ഉടനെ തന്നെ ടെലികാസ്റ്റ് ചെയ്യേണ്ടതാണ്. ആയതിനാല്‍ എന്റെ ഭാഗം വേഗം തന്നെ ഷൂട്ട് ചെയ്ത് വെക്കുകയാണെന്നാണ് താരം പറയുന്നത്. കൊവിഡ് കാലം ആയതാണ് ഇതിലേറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ഷൂട്ടിങ്ങിന് പോകുമ്പോഴും തിരിച്ച് വരുമ്പോഴും വീണ്ടും പോകുമ്പോഴുമെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. അങ്ങനെ ചെയ്ത് ചെയ്ത് മൂക്ക് ഒരു വഴിക്ക് ആയ അവസ്ഥയാണെന്ന് വിഷ്ണു വ്യക്തമാക്കുന്നു.

  ബാല രണ്ടാമതും വിവാഹിതനാവുന്നു; ഉടനെ തന്നെ വിവാഹമുണ്ടെന്ന് അഭ്യൂഹം, സെപ്റ്റംബറിലെ വിവാഹം പ്രതീക്ഷിച്ച് ആരാധകരും

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  സീരിയലില്‍ അഭിനയിക്കുന്ന നടന്‍ എന്നതിലുപരി താന്‍ കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്നാണ് വിഷ്ണു പറയുന്നത്. താരങ്ങളെല്ലാം തിരക്കിലായിരിക്കും എന്ന് പറയുന്നത് സത്യമാണ്. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതില്‍ പിന്നെ വീട്ടുകാരുടെ കൂടെ കാര്യമായി സമയം ചെലവഴിക്കാന്‍ തനിക്ക് സാധിക്കാറില്ല. അത്യാവശ്യ ജോലികള്‍ക്ക് ശേഷം കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തണമെന്നും യാത്രകള്‍ നടത്തണമെന്നുമൊക്കെയാണ് തന്റെ ആഗ്രഹമെന്ന് അഭിമുഖത്തിലൂടെ താരം പറയുന്നു.

  എത്ര വലിയ സംഘട്ടനം നടന്നാലും പ്രധാന നടൻ്റെ തലമുടി ഉഴപ്പരുതെന്ന നിയമം ഇതിലും മാറിയില്ല; ശ്രീജിത്ത് പണിക്കർ

  Read more about: serial സീരിയല്‍
  English summary
  Pournami Thinkal Serial Fame Vishnu Nair Opens Up About His Marriage With Kavya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X